പിന്നെന്താ…..
ഏട്ടാ…ഞാൻ…എനിക്ക്…
എന്താ നിനക്ക്. എന്തായാലും പറഞ്ഞോ?
രണ്ടു ദിവസം കഴിഞ്ഞാണ് എനിക്ക് ഡേറ്റ് ആരംഭിക്കുന്നത്.കല്യാണത്തിന്റെ ടെൻഷനും സ്ട്രെസ്സും കൂടിയത് കൊണ്ടാണെന്ന് തോന്നുന്നു, ഇന്ന് തന്നെ വന്നു. നല്ല ബ്ലീഡിങ്ങും,വയറ് വേദനയും ഉണ്ട്…
ഇതിനാണോ ഇത്ര വിഷമിച്ചേ. ഞാൻ ആകെ പേടിച്ചു പോയി…
നീ പോയി ഡ്രസ്സ് മാറ്റിയിട്ട് വാ. ഞാൻ ഇപ്പൊ വരാം…
ഞാൻ തിരിച്ചെത്തിയപ്പോഴേക്കും വീണ ഫ്രഷ് ആയി വന്നിരുന്നു…
എന്താ ഗ്ലാസ്സില്?
ഇത് കട്ടൻചായയിൽ നാരങ്ങ പിഴിഞ്ഞതാ. വയറ് വേദനക്ക് നല്ലതാ, നീ ഇത് കുടിച്ചോ.
വേണ്ടായിരുന്നു. ഏട്ടന് ബുദ്ധിമുട്ടായല്ലേ? വേദന കുറച്ച് കഴിഞ്ഞാൽ മാറും.
നീ ഇത് കുടിക്ക്…..
ഞാൻ ആ കട്ടൻ അവൾക്ക് നേരെ നീട്ടുമ്പോൾ ആ കണ്ണുകളിൽ ഞാൻ കണ്ടു എന്നോടുള്ള എന്റെ പെണ്ണിന്റെ സ്നേഹം…
മുഴുവൻ കുടിച്ചോ?
മ്…
എന്നാ കിടന്നോ, നന്നായി വയറ് വേദനിക്കുന്നുണ്ടോ? വേണമെങ്കിൽ ഞാൻ തിരുമ്മിതരാം…
വേണ്ട….
അവളുടെ വാക്കിന് വില കല്പിക്കാതെ ഞാൻ
സാരി മാറ്റി അവളുടെ വയറിൽ മെല്ലെ തലോടി.
എന്റെ സ്പർശനം ഒരു പരിധി വരെ അവളുടെ വേദന മാറ്റിയെന്ന് എനിക്ക് തോന്നി….
വയറിൽ കൈകൾ കൊണ്ട് തലോടുന്നതിനൊപ്പം എന്റെ വിരലുകൾ അവളുടെ ശിരസ്സിലും മുടിയിഴകളിലും ഓടിനടന്നു…
മതി ഏട്ടാ…ഇപ്പോ കുറച്ച് ആശ്വാസം ഉണ്ട്…
പിന്നെ ഞാൻ പറയിതിരുന്നത് മനഃപൂർവ്വമല്ല. എനിക്ക്…
നീ എന്തിനാ ഇങ്ങനെ പേടിക്കുന്നേ. ഇത് എല്ലാവരുടെ ജീവിതത്തിലും ഉള്ളത് തന്നെയല്ലേ . നമ്മുടെ കാര്യത്തിൽ ഇത് ഇന്നാണ് വന്നതെന്ന് മാത്രം. അതിലപ്പുറം ഒന്നുമില്ല…
എന്റെ ജീവിതത്തിന്റെ പകുതിയാണ് നീ.