ആടാ… നിനക്കൊക്കെ ജന്മം തന്നതാ ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ്.
അതൊക്കെ അന്നേരം ആലോചിക്കണാർന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ല!
എന്നാലും ഇങ്ങനെ ഒരെണ്ണത്തിനെ ആണല്ലോ കർത്താവേ നീ എനിക്ക് തന്നത്.
എന്റെ മറിയക്കുട്ടി ഇങ്ങനെ കിടന്ന് പിണങ്ങാതെ, ഇന്നെനിക്ക് ഒരിടം വരെ പോകാനുണ്ട്. അതുകൊണ്ടല്ലേ, ഞാൻ അടുത്ത ആഴ്ച്ച പോയേക്കാം.
പിന്നെ….ഇന്ന് ഞാൻ പോയി വരുമ്പോൾ എന്റെ മറിയകുട്ടിക്ക് ഒരു സമ്മാനം കൊണ്ടു വരുന്നുണ്ട്.
എന്തോന്നാ?
അതൊക്കെ ഉണ്ട്. സർപ്രൈസാ, തന്നു കഴിയുമ്പോൾ വേണ്ടാന്ന് പറയരുത് . രണ്ട് കയ്യും നീട്ടി സ്വീകരിച്ചോണം.
ആദ്യം നീ കൊണ്ട് വാ, എന്നിട്ട് നോക്കാം ബാക്കി…
ഞാൻപോവ്വാ, നേരം വൈകി….
അപ്പൊ ശരി, വന്നിട്ട് കാണാം…..
“”ചില കാര്യങ്ങൾക്കുവേണ്ടി നമ്മൾ എത്ര തുനിഞ്ഞിറങ്ങിയാലും എത്ര സ്വപ്നം കണ്ടാലും ഒന്നും നടക്കില്ല….
പക്ഷെ എല്ലാം അവസാനിച്ചു എന്ന് കരുതി മുന്നോട്ട് പോകുമ്പോൾ…
അതേ കുറിച്ച് തന്നെ നാം മറന്നിരിക്കുമ്പോൾ …
ഓർക്കാപ്പുറത്ത് ഒരു ദിവസം ജീവിതം നമ്മോട് പറയും, ‘ടാ ചെക്കാ, ദേ ഇതല്ലേ നീ അന്ന് ആഗ്രഹിച്ചത്…എടുത്തോടാ””…..
……………………………………………………………………….
കൊട്ടും, കുരവയും, ആരവങ്ങളും, ഒന്നുമില്ലാതെ ഇന്ന് ഞാൻ എന്റെ പെണ്ണിനെ സ്വന്തമാക്കി …
ഇന്നാണ് ഞങ്ങളുടെ “‘ആദ്യരാത്രി””…….
ഞാൻ ഒരുപാട് സ്വപ്നം കണ്ട് കാത്തുകാത്തിരിന്ന നിമിഷം എന്നിലേക്ക് ആഗതമാകുന്നത് ഞാൻ അറിഞ്ഞു…
മണിയറയിൽ എനിക്ക് മുന്നേ അവൾ സ്ഥാനം പിടിച്ചിരിന്നു. എന്റെ വരവ് കണ്ടത് കൊണ്ടാകണം ബെഡിൽ ഇരിക്കുകയായിരുന്ന അവൾ ഒന്നെഴുനേറ്റ് നിന്നത്….
എന്തു പറ്റി നിന്റെ മുഖം എന്താ വല്ലാതെ ഇരികുന്നേ…
ഏയ്…ഒന്നുമില്ല.
ആരെങ്കിലും നിന്നെ വല്ലതും പറഞ്ഞോ?
ഇല്ല…….
എന്റെ കൂടെ ഇറങ്ങിപോന്നത് അബദ്ധമായി എന്ന് തോന്നുന്നുണ്ടോ നിനക്ക്…..
ഏട്ടാ…അങ്ങനെ ഒന്നും പറയല്ലേ…