“”പരസ്പരം കാണുന്നതോ തൊടുന്നതോ ഒന്നും അല്ല പ്രണയം,… നീ എന്നെയും…ഞാൻ നിന്നെയും എത്രമാത്രം സ്നേഹിക്കുന്നു എന്ന സ്വയമുള്ള തിരിച്ചറിവാണ് പ്രണയം…
നീ എവിടെയായാലും നിന്റെ മനസിന്റെ ഒരു കോണിൽ ഒരു നനുത്ത മധുരമുള്ള ഓർമ്മയായി ഞാൻ എന്നുമുണ്ടാവുമെന്ന എന്റെ ധൈര്യവും വിശ്വാസവുമാണ് പ്രണയം””….
ഞാൻ ഈ മണ്ണിൽ അലിഞ്ഞു ചേരുന്നത് വരെ അതെന്നും എന്റെ ഉള്ളിലുണ്ടാകും.
“”ഒരിക്കൽ ഒരു മത്സ്യം കടലിനോട് പറഞ്ഞു, നിനക്കെന്റെ കണ്ണുനീർ കാണാനാവില്ല, കാരണം ഞാൻ വെള്ളത്തിലല്ലേ…. കടൽ പറഞ്ഞു എനിക്കത് അനുഭവിക്കാനാവും, എന്തെന്നാൽ നീ എന്റെ ഹൃദയത്തിലാണ്.
എനിക്ക് ഈ ലോകത്ത് ഒരു പെണ്ണിനോടെ ഇഷ്ടം തോന്നിയിട്ടുള്ളൂ.അതെന്റെ വീണയോട് മാത്രമാ…
അത് കേട്ടതും അവൾ എന്നിലേക്ക് ചാഞ്ഞു…
ഒരിക്കലും മറക്കുവാൻ ആഗ്രഹിക്കാത്ത എന്റെ മനസ്സിലെ പ്രണയം മുഴുവൻ നിനക്കുള്ളതാണ്.
നിന്നെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല, എനിക്ക് വേണം നിന്നെ…
പിന്നെ….ഞാൻ നാളെ വരും, എടുക്കാനുള്ളത് എന്താന്നു വെച്ചാ എടുത്ത്, കൂടെ വന്നോണം ‘മനസിലായോ’…!
ഉം…
എന്നെ യാത്രയാക്കി തിരിച്ചകലുമ്പോൾ അവളുടെ കണ്ണിലെ തിളക്കം എനിക്ക് കാണാനുണ്ടായിരുന്നു…
******************************************
ഡാ…നീ പള്ളിയിൽ വരുന്നില്ലേ, നല്ലൊരു ഞായറാഴ്ച ആയിട്ട് പള്ളിയിലും പോകാതെ, എത്ര പറഞ്ഞാലും മനസ്സിലാവില്ല!
എന്നതാ മമ്മി രാവിലെ തുടങ്ങിയോ…
നീ വരുന്നില്ലേ?
എങ്ങോട്ട്…
നിൻറെ അപ്പന് പെണ്ണുകാണാൻ…
ആ അത് നിങ്ങൾ രണ്ടുംകൂടെ പോയി ഉറപ്പിച്ചാൽ മതി, പിന്നെ ആദ്യത്തെ പോലെ അബദ്ധം ഒന്നും കാണിക്കരുത് എന്ന് അങ്ങേരോട് പറഞ്ഞേക്ക്…
ദേ ചെക്കാ രാവിലെ തന്നെ നീ എൻറെ വായിൽ നിന്നും പുളിച്ചത് കേൾപ്പിക്കരുത്,
കർത്താവേ ഇന്ന് കുമ്പസാരിക്കേണ്ടി വരുമല്ലോ…
ആ…എന്നാ അങ്ങനെ വല്ല നല്ലകര്യം പോയി ചെയ്യ്. ചെയ്ത പാപങ്ങളെങ്കിലും തീരട്ടെ…