സെന്തിൽ വിളിച്ചിട്ടുണ്ടായിരുന്നു അവിടെ കുറച്ചു തിരക്കാണെന്നും എന്നോട് പറ്റുമെങ്കിൽ വേഗം ചെല്ലാനും പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞു ഞാനും തിരിച്ചു ബാംഗ്ലൂർക്ക് പോയി. വന്നിട്ടു ഒന്ന് രണ്ടു ആഴ്ച നല്ല തിരക്കായിരുന്നു. സെന്തിൽ അന്ന് പറഞ്ഞ ഓർമ്മ വച്ചു വിജേഷിനെ കാണാൻ ഗംഗാമയി മായുടെ ആ വീട്ടിലേക്കു പോയി ഇരുട്ടായി തുടങ്ങി ആ കോളനി റോഡിലേക്ക് കടന്നപ്പോൾ തന്നെ റോഡിൽ ഒന്നും ആരും തന്നെയില്ല രണ്ടു സൈഡിലും പഴകി പൊളിഞ്ഞ കെട്ടിടങ്ങൾ എന്റെ ബൈക്കിന്റെ വെളിച്ചമല്ലാത്ത വേറൊരു വെളിച്ചം പോലുമില്ല. ഒരുതരം ഭയപ്പെടുത്തുന്ന അന്തരീക്ഷം. റോഡ് ഇവിടെ അവസാനിക്കുകയാണ് സെന്തിൽ പറഞ്ഞതനുസരിച്ചു ഇതിനു അപ്പുറത്താണ് ഗംഗാമയി മായുടെ വീട്.
ബൈക്ക് ആ ഗെയ്റ്റ് നുള്ളിലേക്കു കയറ്റി വച്ചു പതിയെ ആ വീട്ടിലേക്ക് നടന്നു. നീളൻ വരാന്തയുള്ള കടും വർണ്ണങ്ങൾ ചുമരിലും വാതിലിലും ജനാലയിലും അടിച്ച ഒരു പഴയ ഇരുനില വീടായിരുന്നു അതു. ആ വരാന്തയുടെ ഒരറ്റത് മുകളിക്കുള്ള മരത്തിന്റെ ഗോവണി. അവിടെയൊന്നും ആരെയും കാണുന്നുണ്ടായിരുന്നില്ല ഒരുൾഭയത്തോടു കൂടിയാണ് വരാന്തയിലേക്ക് കയറിയത്. ഗോവണിയുടെ അടുത്ത് സിഗരറ്റ് വലിച്ചു കൊണ്ട് തടിച്ച ആ സ്ത്രീരൂപം മനസ്സിൽ ഞാനാപേര് ഉച്ചരിച്ചു ഗംഗാമയി മാ… തടിച്ച ശരീരവും വലിയ വട്ട പൊട്ടും സാരിയുടുത്ത ആ സ്ത്രീ രൂപത്തിന്… ആ നോട്ടത്തിനു… വല്ലാത്ത ഒരു ആഞ്ജാശക്തിയുള്ളപോലെ. എന്നെ കണ്ടതും എന്തെ എന്നർത്ഥത്തിൽ ഒരു മൂളൽ അപ്പോഴേക്കും ഞാനവരുടെ അരികിൽ എത്തിക്കഴിഞ്ഞിരുന്നു. സംഭരിച്ചു വച്ചിരുന്ന ധൈര്യം ചോർന്നുപോകാതെ ഒരു വിധം പറഞ്ഞൊപ്പിച്ചു എനിക്ക് വിജിയെ കാണണം.. ഒപ്പം അവരുടെ മുന്നിലേക്ക് 500രൂപയും നീട്ടി. പൈസ വാങ്ങി ഗോവണിയുടെ മുകളിലേക്കു നോക്കി സെൽവി.. എന്നുള്ള ഗംഗാമയി മായുടെ വിളിയാണ് കുറച്ചു നേരത്തെ ആ വലിയ നിശബ്ദതക്ക് വിരാമമിട്ടത്. അല്പസമയത്തിനുള്ളിൽ ഒരു സ്ത്രീ ഗോവണിയുടെ മുകളിലെ കൈവരിയിൽ പിടിച്ചു താഴെ ഞങ്ങളെ നോക്കി ഒപ്പം താഴേക്കു ഇറങ്ങി വന്നു. ഗംഗാമയി മാ ചുണ്ടിൽ എരിയുന്ന സിഗരറ്റ് ഇടതു കയ്യിലേക്ക് എടുത്തു മുകളിലേക്കു മുഖമുയർത്തി ആസ്വദിച്ചു വളരെ സാവധാനത്തിൽ പുകയൂതി.. ഇവരെ അനുഗമിച്ചോ എന്നർത്ഥത്തിൽ വലതു കൈ ഗോവണിയുടെ മൂകളിലേക്ക് നീട്ടി ആജ്ഞസ്വരത്തിൽ എന്നെ നോക്കി മൂളി.
ഗോവണി കയറിതുടങ്ങിയ ആ മെലിഞ്ഞ സ്ത്രീയുടെ പിറകെ പെയിന്റ് അടർന്ന കൈവരികളിൽ പിടിഞ്ഞു ഞാനും മുകളിലേക്കു കയറി. മുകളിലെ വരാന്തയിലൂടെ നടന്നവർ ഒരു മുറിയുടെ കർട്ടൻ മാറ്റി എന്നോട് ഉള്ളിലേക്ക് കയറികൊള്ളാൻ പറഞ്ഞു.. വാതിൽ ഇല്ലാത്ത ഇടുങ്ങിയ ഒരു മുറി.നിറമുള്ള ജനൽ ചില്ലുകൾ ഒരു ചെറിയ കട്ടിലും ബെഡും അതിൽ നിറം മങ്ങിയ ഒരു ബെഡ് ഷീറ്റ് വിരിച്ചിട്ടുണ്ട്. വോൾട്ടജ് ഇല്ലാത്തപോലെ ബൾബ് പ്രകാശിക്കുന്നു പഴയ ഫാൻ മുക്കിയും മൂളിയും ഏറെ പണിപ്പെട്ട് കറങ്ങുന്നു ഇല്ലായ്മകളുടെ എല്ലാ ഭാവങ്ങളും ആ മുറിക്കുണ്ടായിരുന്നു ഒപ്പം മുഷിഞ്ഞ തുണിയുടെയോ ശുക്ളത്തിന്റേയോ പോലെയുള്ള ഒരു മണവും ആ മുറിക്കുള്ളിൽ നിറഞ്ഞിരുന്നു . എന്തു ചെയ്യണമെന്നറിയാതെ ഞാൻ ആ ബെഡിലേക്കിരുന്നു..
കർട്ടൻ മാറ്റി ഒരു കയ്യിൽ എന്തോ സുഗന്ധദ്രവ്യങ്ങൾ പുകച്ച പാത്രവും മറ്റേ കൈ കൊണ്ട് ആ പുകയേ വീശികൊണ്ടും നേരത്തെ എന്നെ റൂമിലാക്കിയ സ്ത്രീ ആ മുറിക്കുളിൽ കടന്നു എല്ലായിടത്തും പുകഎത്തിച്ചു മുറിയുടെ മൂലയിൽ ആ പാത്രം വച്ചു ജനൽ തുറന്നിട്ട് എന്നെ നോക്കി ചിരിച്ചു പതിയെ പറഞ്ഞു വിജി ഇപ്പോൾ വരുമെട്ടോ.. നിറഞ്ഞ ചിരിയോടെ അവർ പുറത്തേക്ക് പോയി.. മുറിയിലാകെ നിറഞ്ഞ സുഗന്ധത്തോടൊപ്പം ഏറെ പ്രതീക്ഷയോടെ വാതിലിലേക്ക് നോക്കി ഞാനിരുന്നു…
തുടരും…..
അവളിലേക്ക്…..