ഡാ.. എത്ര ദിവസായി വന്നിട്ട് ഇത് വരെ നീ അവളുടെ അടുത്ത് പോയോ ഇന്നലെയും ഗീത വിളിച്ചു ചോദിച്ചിരുന്നു നിനക്കൊന്നു പൊയ്ക്കൂടേ അവളുടെ അടുത്ത് നിങ്ങളല്ലാതെ വേറെ ആരാടാ അവർക്കുള്ളത് ഞായറാഴ്ച ആയിട്ട് രാവിലെ തന്നെ അമ്മ തുടങ്ങി…
ഗീത മേമയെ കാണാൻ പോവാത്തതിലുള്ള പരിഭവമാണ് അമ്മക്ക്. അമ്മയുടെ അനിയത്തിയാണെങ്കിലും മേമയോട് ചോദിച്ചിട്ടേ അമ്മ എന്തും ചെയ്യു.. മേമ ഹൈസ്കൂൾ ടീച്ചറാണ് അവർക്കു മക്കളില്ല അതുകൊണ്ട് ഞങ്ങളെ വലിയ കാര്യമാണ് ഞങ്ങൾക്കും അങ്ങനെതന്നെ ഈ ഫേക്ക് ഐഡിയിലും എന്റെ പേരിനൊപ്പം ഉള്ള geetham ആ ഇഷ്ട്ടം കൊണ്ടിട്ടതാണ്.
ഞാനും പെങ്ങളും ഉണ്ണികുട്ടനും കൂടി രാവിലെ തന്നെ മേമ്മയുടെ വീട്ടിലേക്കു പോയി. ഞങ്ങൾ ചെല്ലുന്നത് അമ്മ വിളിച്ചു പറഞ്ഞിരുന്നു ഞങ്ങളെ സൽത്കരിക്കാനുള്ള ഒരുക്കങ്ങളുടെ തിരക്കിൽ അടുക്കളയിലായിരുന്നു മേമ. കാണാൻ ചെല്ലാൻ വൈകിയതിലുള്ള പരിഭവങ്ങളോടൊപ്പം അപ്പവും മുട്ടക്കറിയും കഴിപ്പിച്ചു.
ഇളയച്ഛൻ എന്തെ മേമേ..
ഇന്ന് ഞായറാഴ്ച അല്ലേ കിഴക്കേ പറമ്പിൽ സജീവനെ കാണാൻ പോയിരിക്കുവാ നീ വരുന്നത് പറഞ്ഞിട്ടുണ്ട്.. എന്നാ പൊളിക്കും ഞാനും പറഞ്ഞു..
ഇളയച്ഛൻ വിദേശമദ്യം കഴിക്കില്ല പക്ഷെ ആഴ്ചയില്ലൊരിക്കൽ ഇവരുടെ പറമ്പിൽ കള്ളുചെത്തുന്ന ചേട്ടന്റെ അരികിൽ നിന്നും ഒരു കുപ്പി കള്ള് വാങ്ങി കുടിക്കും അതു വാങ്ങാൻ പോയിരിക്കുവാ.
കുറച്ചു കഴിഞ്ഞപ്പോഴേക്കും രണ്ടു ലിറ്റർ കള്ളുമായി ഇളയച്ഛൻ വന്നു. ബാംഗ്ലൂർ വിശേഷങ്ങൾ ചോദിച്ചും പറഞ്ഞും ഞങ്ങൾ കള്ള് കുടിച്ചിരുന്നു ഇടയ്ക്കു മേമ്മയുടെ ഞാൻ കള്ള് കുടിക്കുന്നതിലുള്ള സ്നേഹശാസനകളും.. വർത്തമാനം നിലവിലെ സാമ്പത്തിക പ്രതിസന്ധി റിയലസ്റ്റമേറ്റ് മേഖലയിൽ ഉണ്ടാക്കിയ തകർച്ചയെ കുറിച്ചായി ആള് ചെറിയൊരു റിയലസ്റ്റിമേറ്റ് ബ്രോക്കർ കൂടിയാണ് അതു ചെന്നെത്തിയത് വിജേഷിന്റെ വീടും സ്ഥലവും വെറുതെകിടന്നു നശിക്കുന്നതിൽ വരെയായി. ഇളയച്ഛൻ പറഞ്ഞാണറിയുന്നത് വിജേഷിന്റെ അച്ഛന് തമിഴ്നാട്ടിൽ വേറെ ഭാര്യയും കുട്ടികളും ഉണ്ടെന്നും അവനെ അവിടെ അയാളുടെ ഹോട്ടലിലെ അടുക്കള പണിക്കാണ് കൊണ്ടുപോയതെന്നും. ഇവനെ കൊണ്ടുപോയി കുറച്ചു നാൾ കഴിഞ്ഞു അയാൾ മരിച്ചെന്നും. ആ ചെക്കനെകുറിച്ച് ആർക്കും ഒരു അറിവുമില്ലത്രേ.. വിജേഷിനെ കുറിച്ച് അറിയുന്ന ഓരോ അറിവും എനിക്ക് അവനിലേക്ക് അല്ല അവളിലേക്ക് എത്താൻ വെമ്പൽ കൊള്ളിക്കുന്നതായിരുന്നു.. പാവം അവൻ എന്തുമാത്രം വിഷമിക്കുന്നുണ്ടാവും ആരോരുമില്ലാതെ സ്വന്തം സ്വത്വം പോലും നഷ്ടപ്പെടുത്തി അവനിങ്ങനെ എത്രനാൾ..
പൊതുവെ കള്ളിനോട് അത്ര താല്പര്യമില്ലാത്തതു കൊണ്ടും പിന്നെ കള്ള് കുടിക്കാനുള്ള mood പോയത് കൊണ്ടും രണ്ടു ഗ്ലാസിൽ ഞാൻ അവസാനിപ്പിച്ചു. വൈകുന്നേരത്തോട് കൂടി ഞങ്ങൾ വീട്ടിലേക്കു പൊന്നു.