ശംഭുവിന്റെ ഒളിയമ്പുകൾ 18 [Alby]

Posted by

“ദാ കിടക്കുന്നു നിങ്ങൾക്കുള്ള വിഭവം.കൊണ്ടുപോയി തിന്ന്.”
അവരെ കണ്ടതും ഗായത്രിയെ
ചൂണ്ടിക്കാട്ടി ഭൈരവൻ പറഞ്ഞു.

ഗായത്രിയെയും കൊണ്ട് അവർ പടി കയറിപ്പോകുമ്പോൾ അവൾ ഭൈരവന്റെ കൈക്കുള്ളിൽ ഞെരിയുകയായിരുന്നു.അയാൾ ആർത്തിമൂത്തവളുടെ ഗൗൺ വലിച്ചു കീറി.രക്ഷപെടാനുള്ള അവസാന ശ്രമം പോലെ അവൾ അയാളുടെ കയ്യിൽ കടിച്ചു.വേദനയിൽ പുളഞ്ഞ
ഭൈരവനെ കടന്ന് പോകാൻ ശ്രമിച്ച
സമയം ഭൈരവൻ അവളുടെ മുടിയിൽ പിടുത്തമിട്ടിരുന്നു.

പൊലയാടി മോളെ….ഈ ഭൈരവന്റെ
കയ്യിൽ നിന്ന് രക്ഷപെടാം എന്ന് കരുതിയൊ.ഞാൻ ഒന്നാഗ്രഹിച്ചാൽ അത്‌ നടത്തിയിരിക്കും.

“നായെ….. നിനക്ക് എന്നെ റേപ്പ് ചെയ്യാൻ കഴിയുമായിരിക്കും.പക്ഷെ നീ വിചാരിച്ചത് നടക്കണം എങ്കിൽ അത് ഞാൻ തന്നെ വിചാരിക്കണം”
അവൾ അവന്റെ മുഖത്തേക്ക് തുപ്പി.

കലി പൂണ്ട ഭൈരവന്റെ കൈ അവളുടെ മുഖത്തു പതിച്ചു.
നിലത്തേക്ക് വീണ അവൾക്ക് ഒരു മഴുവിൽ പിടുത്തം കിട്ടിയിരുന്നു.
അയാൾ അവൾക്കരുകിലേക്ക് നടന്നടുത്തു.എങ്ങനെയും രക്ഷപെടണം എന്ന് ഉറപ്പിച്ച അവൾ അയാളുടെ തുടയിൽ മഴു കൊണ്ട്
വെട്ടി.വേദനയാൽ നിലത്തേക്ക് ഇരുന്നുപോയ ഭൈരവന്റെ തലയിൽ അതിന്റെ പ്രഹരമേൽക്കാൻ അധികം സമയം വേണ്ടിവന്നില്ല.

നിലത്തേക്ക് മറിഞ്ഞ ഭൈരവനെ മറികടന്നു വീണ മുകളിലേക്ക് ഓടി.
മുകളിലെത്തി നിലവറ പുറത്ത് നിന്നു
കുറ്റിയിടാൻ അവൾ മറന്നിരുന്നില്ല.
നിലവറക്കുള്ളിൽ നിന്നും കിട്ടിയ ടോർച്ചിന്റെ വെളിച്ചത്തിൽ ഹാളിലെത്തുമ്പോൾ കൂട്ടാളികൾ ഗായത്രിയെ കടിച്ചുകീറാനുള്ള തയ്യാറെടുപ്പിലായിരുന്നു.ടോർച്ചുകൾ കത്തിച്ചുവച്ച് അതിന്റെ വെളിച്ചത്തിൽ ഇരയെ കീഴ്പ്പെടുത്താൻ വെമ്പൽ കൊള്ളുന്ന
മൃഗങ്ങൾ.

ഗായത്രി നിലത്ത് വീണുകിടക്കുന്നു.
വേദനയിലും അവൾ രക്ഷപെടാൻ ശ്രമിക്കുന്നുണ്ട്.പക്ഷെ തലയിടിച്ചത് കൊണ്ട് തന്റെ ശരീരം തളരുന്നത് പോലെ തോന്നി അവൾക്ക്.വീണ അവിടെയെത്തുമ്പോൾ ഒരുവൻ
അവളിലേക്ക് നടന്നടുക്കുകയാണ്. മറ്റുള്ളവർ അത്‌ കണ്ടു കയ്യടിക്കുന്നു.
ഒന്നും ചിന്തിക്കാതെ വീണ അവിടേക്ക് ഓടിയടുത്തു.അവളുടെ കയ്യിലിരുന്ന മഴു അവന്റെ മുതുകിൽ ആഴ്ന്നിറങ്ങി.വലിച്ചൂരിയ ശേഷം വീണ്ടും വെട്ടാൻ ഓങ്ങിയപ്പോൾ അവൻ കൈകൾ തൊഴുതുകൊണ്ട് നിരങ്ങിമാറി.സംഹാരരുദ്രയുടെ ഭാവം ആയിരുന്നു അവൾക്കപ്പോൾ.

“എടുത്തോണ്ട് പൊയ്ക്കോ ഇവനെ.
ഇനിയും നിന്നാൽ വെട്ടി വീഴ്ത്തും ഞാൻ”അവളുടെ അലർച്ചയിൽ മുന്നിലേക്ക് വന്നവർ സ്വിച്ചിട്ടപോലെ നിന്നു.ജീവനിൽ കൊതി ഗുണ്ടക്കും ഉണ്ടാകുമല്ലോ.അവളുടെ മട്ടും ഭാവവും കണ്ട് കാര്യം പന്തിയല്ല എന്ന തോന്നലും ആകാം വെട്ടുകൊണ്ട് വീണവനെയും കൊണ്ടവർ വന്നവഴി പോയതും പെട്ടെന്നായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *