“…..ഇവനിത് നാശമാക്കും…..”വില്ല്യം മനസ്സിലോർത്തു.ഒത്താൽ ഗായത്രി കൂടി,അതും കണക്ക് കൂട്ടിയാണ് അവൻ ഗോവിന്ദിനെ മൂപ്പിക്കുന്നതും.
എല്ലാം മനസ്സിൽ കണ്ട് ഒരു ഫേക്ക് മീറ്റിങ്ങിന്റെ പേരിൽ മാധവനെ കൊച്ചിയിൽ നിർത്താൻ
കഴിഞ്ഞപ്പോഴും,അവസാനം എല്ലാം കീഴ്മേൽ മറിയും എന്നവൻ അറിഞ്ഞിരുന്നില്ല.
“അല്ല പുറത്ത് വഴിയിലെ ലൈറ്റിന് എന്ത് പറ്റി കെടുത്താറില്ലല്ലൊ”
മദ്യവുമായി പുറത്തിറങ്ങി അല്പം
പതിയെ തന്നോട് തന്നെ പറഞ്ഞു കൊണ്ട് ഗോവിന്ദൻ വീട്ടിലേക്ക് കയറി.ഒപ്പം വില്ല്യമും.
“ങേ……ഇവളിത് തുറന്നിട്ടിരിക്കുന്നോ,
അത് കൊള്ളാല്ലോ.സ്വയം തനിക്കുള്ള കുഴി തോണ്ടിയിട്ട് കാത്തിരിക്കുന്നോ”ഗോവിന്ദനാകെ ത്രില്ലിലാണ്.
“നീ കേറി വാടാ”അവൻ വില്ല്യമിനെ അകത്തേക്ക് ക്ഷണിച്ചു.
പക്ഷെ വില്ല്യം ഇറങ്ങുമ്പോൾ മുതൽ ഗോവിന്ദിനോട് സംസാരിക്കുന്നതിന് ഒപ്പം ചുറ്റുപാടും നോക്കുകയായിരുന്നു.അവനിലെ ക്രിമിനൽ മൈൻഡ് എപ്പോഴും ആക്റ്റീവ് ആയിരിക്കുന്നതിന്റെ ആഫ്റ്റർ എഫക്ട്.എന്തിന് ഇറങ്ങി പുറപ്പെടുമ്പോഴും എങ്ങനെ തടി കേടാവാതെ രക്ഷപെടാം എന്നവൻ നോക്കിവക്കും.ഉടായിപ്പ് കാണിക്കാൻ ഇറങ്ങുമ്പോൾ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന തത്വം.വാതിൽ തുറന്ന് കിടക്കുന്നതും,അലങ്കോലമായി കിടക്കുന്ന മുൻവശവും കാര്യങ്ങൾ അത്ര പന്തിയല്ല എന്ന് അവന്റെ മനസ്സിൽ തോന്നിച്ചുകൊണ്ടിരുന്നു.
മദ്യലഹരിയിൽ ഇതൊന്നും ശ്രദ്ധിക്കാതെ ഗോവിന്ദൻ വീട്ടിൽ കയറാൻ തിടുക്കപ്പെടുന്നു.
അകത്തേക്ക് കയറാൻ തുടങ്ങിയ ഗോവിന്ദിനെ വില്ല്യം പിറകിലേക്ക് വലിച്ചു.
എന്താടാ…….?
നോക്ക് ഗോവിന്ദ്……വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നു,എന്തോ ഒരു പന്തികേട്.
തെളിച്ചു പറയ് കോപ്പേ…..
നമ്മുക്ക് മുന്നേ ആരോ ഇവിടെ കേറിയിട്ടുണ്ട്.നോക്ക് നീ ഇവിടെ മൊത്തം അലമ്പായിക്കിടക്കുന്നത്.
എന്തായാലും വന്നവർ തിരിച്ചു പോയിട്ടില്ല.
ഗോവിന്ദന്റെ മുഖം മങ്ങുന്നതവൻ കണ്ടു.ചുണ്ടിനും കപ്പിനുമിടയിൽ കാര്യങ്ങൾ കൈവിട്ടുപോകുന്നതിന്റെ നിരാശ അവന്റെ മുഖത്തുണ്ട്.”നീ വാ
ഇവിടെ നിക്കുന്നത് അത്ര നന്നല്ല.ഒരു പക്ഷെ നമ്മുടെ തടി കേടാവാനും അത് മതി.അതുമല്ല നമ്മളെ ഇപ്പൊ വീണ കണ്ടാൽ ഇതിന്റെ പിറകിൽ നമ്മൾ ആണെന്ന് കൂടി കരുതും”
നീ പറഞ്ഞു വരുന്നത്……….
ഇപ്പൊ അവളെ അവളുടെ വിധിക്ക് വിട്ടുകൊടുക്കുന്നു.ഇന്ന് രാത്രി ഇവിടെ എന്ത് സംഭവിച്ചാലും അതിൽ നിന്ന് മുതലെടുക്കാൻ പറ്റുവോന്ന് നോക്കാം.നീയിങ് വാ ഗോവിന്ദ്……
ആഗ്രഹിച്ചു വന്നിട്ട്…….പടിക്കൽ വച്ച് കലം ഉടഞ്ഞുവീണു അല്ലെ വില്ല്യം.