അവൾ ഇടിച്ചിട്ടും ഞാൻ ചിരി നിർത്താതെ കളിയാക്കി.
ഒടുക്കം ദേഷ്യം പിടിച്ചു മഞ്ജുസ് അവിടെ നിന്നും ഇറങ്ങിപ്പോയി. പിന്നെ രാത്രി വൈകും വരെ മഞ്ജുസിന്റെ വീട്ടിലെ ക്ഷേത്രത്തിൽ ഓരോ പരിപാടികളായിരുന്നു. നാഗ പാട്ടും , കളവും പൂജയുമൊക്കെ ആയി നേരം കുറെ പോയി. അതിനിടക്കും മഞ്ജുസും ഞാനും ഒക്കെ കണ്ണുകൊണ്ട് കഥകൾ കൈമാറിയിരുന്നു .
ഞാനും ശ്യാമും അത് കഴിയാനൊന്നും നിക്കാതെ തന്നെ സ്വല്പം വൈകിയപ്പോൾ വന്നു കിടന്നു . പിറ്റേന്നും ചടങ്ങുകളും പൂജയും ഒകെ ഉണ്ടായിരുന്നെങ്കിലും ഞങ്ങൾ മുഴുവനാക്കാൻ നിന്നില്ല.
രാവിലത്തെ പ്രാതൽ കഴിഞ്ഞതും..മഞ്ജുസിന്റെ അമ്മയോടും മുത്തശ്ശിയോടും അച്ഛനോടുമൊക്കെ യാത്ര പറഞ്ഞിറങ്ങി . വൈകീട്ട് നാട്ടിൽ ഒരു ഫ്രണ്ടിന്റെ വീട്ടിൽ റീസെപ്‌ഷൻ ഉണ്ട്. അത് ഒഴിവാക്കാൻ പറ്റില്ലെന്നൊക്കെ തട്ടിവിട്ടു ഞാനും ശ്യാമും തിരിച്ചു . ഞങ്ങളെ യാത്രയാക്കാൻ മഞ്ജുസ് പടിപ്പുര വരെ കൂടെ വന്നു . ഞങ്ങൾ കണ്ണിൽ നിന്നും മായും വരെ അവൾ പുഞ്ചിരി തൂക്കികൊണ്ട് , ഒരു തൂവെള്ള ചുരിദാറും കറുത്ത പാന്റ്സും അണിഞ്ഞു അവൾ അവിടെ തന്നെ കുറ്റി അടിച്ചു നിന്നിരുന്നു .