മഞ്ജു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
റോസമ്മയും ചിരിച്ചു. സത്യത്തിൽ റോസമ്മ അതൊന്നും പ്രതീക്ഷിച്ചിട്ടില്ല .ഞാൻ വന്നത് തന്നെ അവൾക്കു വല്യ സന്തോഷം ആണ് .
ഞങ്ങൾ അങ്ങനെ കൂട്ടം കൂടി നിക്കുമ്പോൾ റോസമ്മയുടെ ബന്ധുക്കളിൽ ആരോ ഒരാൾ പള്ളിയിലേക്കിറങ്ങാൻ നേരം ആയെന്നു വന്നു പറഞ്ഞു. പോകാനുള്ള വണ്ടി പുറത്തു വന്നിട്ടുണ്ടെന്ന് .അതോടെ എല്ലാരും തിരക്ക് കൂട്ടി തുടങ്ങി.
അവൾ ഞങ്ങളെ നോക്കി..
“ഇവിടെ അടുത്ത പള്ളി..നിങ്ങള് കൂടെ വരുന്നോ ?”
റോസമ്മയുടെ അമ്മച്ചി ആണ് തിരക്കിയത്.
“ഇല്ല..ഞങ്ങള് കാറിൽ പുറകേ വരാം “
മഞ്ജു അവരോടായി പറഞ്ഞു.
“അപ്പഴേ എന്ന ഇറങ്ങുവല്ലേ..നമ്മുടെ കെട്ട്യോനെ കാണണ്ടേ..പള്ളിയിൽ വന്നിട്ടുണ്ടാകും “
റോസമ്മ ഞങ്ങളുടെ കൈപിടിച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു. ഞങ്ങളും ചിരിച്ചു കൊണ്ട് സമ്മതം അറിയിച്ചു.പിന്നെ നേരം കളയാതെ അവിടെ നിന്നുമിറങ്ങി. റോസമ്മക്ക് വേണ്ടി ഒരു മുന്തിയ കാർ അവളുടെ ഭാവി ഭർത്താവു തന്നെ അറേഞ്ച് ചെയ്തിട്ടുണ്ട്. അതിൽ അവളും അമ്മച്ചിയും സഹോദരങ്ങളും കയറി..ആ വണ്ടിക്കു പുറകെ ആയി ഞങ്ങളും നീങ്ങി…
അവിടെ നിന്നും പത്തിരുപതു മിനിറ്റുകൊണ്ട് ഞങ്ങൾ പള്ളിയിലെത്തി. ചെറുക്കനും കൂട്ടരും അപ്പോഴേക്കും അവിടെ സന്നിഹിതർ ആയിരുന്നു.പിന്നെ അവരുടേതായ ചില ചടങ്ങും കര്യങ്ങളും ഒക്കെ ഉണ്ട് . അതിനായി അവരെല്ലാം നീങ്ങി.ഞങ്ങൾ പള്ളിക്കകത്തു കടന്നു സ്ഥാനം പിടിച്ചു.
കുറച്ചു സമയത്തിനുള്ളിൽ..കർത്താവിനെ സാക്ഷിയാക്കി റോസമ്മയും റോബിനും വിവാഹിതരായി ! റോസമ്മ ഇപ്പോഴും എന്റെ അടുത്ത സുഹൃത്താണ് , മഞ്ജുസിന്റെയും ! വധുവരന്മാരെ തിരക്കൊഴിഞ്ഞ ശേഷം കണ്ടു സംസാരിച്ചു . എല്ലാം കഴിഞ്ഞു അവരെ ആശിർവദിച്ച ശേഷമാണ് ഞങ്ങൾ മടങ്ങിയത്.
പിന്നീട് നടന്ന സൽക്കാരത്തിലും പങ്കെടുത്തു . എന്തായാലും മൈസൂർ വരെ വന്നതല്ലേ സ്ഥലങ്ങളൊക്കെ ചുറ്റിക്കണം എന്ന് ഞാൻ വിചാരിച്ചു. ഒരു ദിവസം കൂടി തങ്ങി നാളെ പോകാമെന്നു മഞ്ജുസിനോട് പറഞ്ഞു. പിറ്റേന്ന് ഞായറാഴ്ച ആയതുകൊണ്ട് മഞ്ജുവിനും എതിർപ്പില്ല .
അങ്ങനെ മൈസൂർ പാലസും കാഴ്ച ബംഗ്ലാവുമൊക്കെ ഒന്ന് കണ്ടു . അപ്പോഴേക്കും വൈകുന്നേരം ആയിരുന്നു . ഡ്രൈവിംഗ് അന്ന് മൊത്തം അവളായിരുന്നു . അതിന്റ നേരിയ ക്ഷീണം പുള്ളികാരിക്ക് ഉണ്ട് .
ഒന്നിരുട്ടുന്നതു വരെ ഞങ്ങൾ മൈസൂരിലൊരു നഗര പ്രദക്ഷിണം നടത്തി . ചില്ലറ ഷോപ്പിങ്ങും നടത്തി . എല്ലാം മഞ്ജുസിന്റെ കാശ് !!