റോസമ്മ മഞ്ജുവിനെ നോക്കികൊണ്ട് എന്നോടായി തിരക്കി. ഞാൻ തലയാട്ടി.
അവൾ മഞ്ജുസിനു നേരെ കൈനീട്ടി. അവർ തമ്മിൽ പുഞ്ചിരിച്ചുകൊണ്ട് ഷേക് ഹാൻഡ് നൽകികൊണ്ട് പരസ്പരം കെട്ടിപിടിച്ചു .
“സുന്ദരി ആണുട്ടോ ..”
റോസമ്മ മഞ്ജുസിനെ കെട്ടിപിടിക്കവേ അവളുടെ കാതിൽ പതിയെ പറഞ്ഞു. മഞ്ജുസ് അതിനു പുഞ്ചിരിക്കുക മാത്രം ചെയ്തു.
“അമ്മച്ചി ..ഇതിവൻ കെട്ടാൻ പോകുന്ന കൊച്ച ..”
റോസമ്മ ഒരു മടിയും കൂടാതെ മഞ്ജുസിനെയും പരിചയപ്പെടുത്തി. മഞ്ജുസ് ഒന്ന് ഞെട്ടി. സംഗതി സത്യം ആണെങ്കിലും ആദ്യമായാണ് ഒരാൾ ആ രീതിയിൽ ഞങ്ങളെ പരിചയപ്പെടുത്തുന്നത്..
അത് കേട്ടപ്പോൾ അവരുടെ മുഖത്തും ഒരു അമ്പരപ്പോകെ ഉണ്ടായി. എന്നെ കണ്ടാൽ അത്ര പ്രായം തോന്നിക്കില്ലല്ലോ . മഞ്ജുസിനെ കണ്ടാലും കോളേജിൽ പഠിക്കുന്നു എന്നെ പറയൂ .!
മഞ്ജു ഒരു നിമിഷത്തെ അമ്പരപ്പിനു ശേഷം അവരെയൊക്കെ പരിചയപെട്ടു. അവളുടെ അനിയത്തിമാരെ ഒക്കെ കെട്ടിപിടിച്ചുകൊണ്ട് കുശലം തിരക്കി.
മഞ്ജു അവരോടു സംസാരിക്കവെ റോസമ്മ എന്നെ വിളിച്ചു സ്വല്പം നീങ്ങി നിന്നു .
“മോനെ നിന്റെ സെലെക്ഷൻ കൊള്ളാമെന്നു പറഞ്ഞാൽ പോരാട്ടോ ..ഇത് ലോട്ടറി ആണ് “
അവൾ മഞ്ജുസിനെ തിരിഞ്ഞു നോക്കികൊണ്ട് പറഞ്ഞു.
ഞാൻ പതിയെ ചിരിച്ചു.
“അത് പോട്ടെ മ്മള് തമ്മിലുള്ള കരാർ അങ്ങനെ എവിടേം എത്താതെ പോയില്ലേ റോസേ “
ഞാൻ തമാശ പോലെ പറഞ്ഞു അവളെ നോക്കി.
“നിന്റെ ഈ വിചാരം ഒന്നും ഇപ്പോഴും മാറീട്ടില്ലാ ല്ലേ “
അവൾ എന്റെ കയ്യിൽ പതിയെ അടിച്ചുകൊണ്ട് പറഞ്ഞു. ഞാൻ അതിനു മറുപടി ആയി ഒന്ന് പുഞ്ചിരിച്ചു .
“എന്നിട്ടു..നിന്റെ വീട്ടുകാര് സമ്മതിച്ചോ ?”
അവൾ ആകാംക്ഷയോടെ തിരക്കി..
“പറഞ്ഞിട്ടില്ലെടോ..മഞ്ജുസിന്റെ വീട്ടുകാര് ഓക്കേ ആണ് ..”
ഞാൻ പതിയെ പറഞ്ഞു.
“മ്മ്..എല്ലാം ശരി ആവും ഡാ..എന്റെ കാര്യം തന്നെ കണ്ടില്ലേ “
അവൾ ചിരിയോടെ പറഞ്ഞു.
മഞ്ജുസ് ഞങ്ങൾ സംസാരിച്ചു നിക്കുന്നതിനിടെ അവളുടെ അമ്മച്ചിയേം സഹോദരങ്ങളെയും കൂട്ടി അടുത്തേക്ക് വന്നു .പിന്നെ അവളുടെ പേഴ്‌സ് തുറന്നു ചെറിയൊരു ഡപ്പി എടുത്ത് അത് തുറന്നു ഒരു റിങ് പുറത്തെടുത്തു . റോസ്‌മേരി അത് കൗതുകത്തോടെ നോക്കി..
എനിക്ക് അത്ഭുതം തോന്നി. റോസമ്മ ശരിക്കു എന്റെ ഫ്രണ്ട് ആണ് . അവൾക്കു വേണ്ടി ഞാൻ ഒരു വിവാഹ സമ്മാനവും കൊണ്ട് വന്നിട്ടില്ലെന്ന് ഞാനപ്പോഴാണ് ഓർക്കുന്നത് ! പക്ഷെ മഞ്ജു അത് നേരത്തെ മനസിലാക്കിയിരുന്നു .അവൾ ആ ഗോൾഡൻ റിങ് എടുത്തു പിടിച്ചുകൊണ്ട് റോസമ്മയുടെ ഇടം കൈ കവർന്നെടുത്തു..പിന്നെ അവളുടെ വിരലിലൊന്നിൽ ആ റിങ് അണിയിച്ചു..
“ഇത് ഞങ്ങളുടെ വക ..റോസ്‌മേരിക്ക് ഒരു ചെറിയ സമ്മാനം “