“നീ അവിടെ നിക്ക് ..ഞാൻ താഴെ റിസപ്‌ഷനിലോട്ടു വരാം…ഞങ്ങൾ പള്ളിയിലേക്ക് ഇറങ്ങാൻ നിക്കുവാരുന്നു “
അവൾ സന്തോഷത്തോടെ പറഞ്ഞു.
“മ്മ്…”
ഞാൻ മൂളി..
“പിന്നെ നിന്റെ ടീച്ചർ വന്നിട്ടുണ്ടോ ?”
അവൾ ആകാംക്ഷയോടെ തിരക്കി.
“ആഹ്…ഉണ്ട്..കുറെ നിര്ബന്ധിച്ചിട്ട പോന്നത്..”
അടുത്ത് നിക്കുന്ന മഞ്ജുസിനെ നോക്കികൊണ്ട് ഞാൻ ചിരിയോടെ പറഞ്ഞു. ഞാനിതൊക്കെ എന്തിനാണ് റോസമ്മയോടു പറയുന്നതെന്ന ഭാവത്തിൽ അവൾ എന്നെ നോക്കി കണ്ണുരുട്ടി.
“ആഹ്..എന്ന ഇപ്പൊ വരാം “
റോസമ്മ മറുതലക്കൽ ചിരിയോടെ പറഞ്ഞു.
ഞാൻ മഞ്ജുസിനെയും കൂട്ടി റിസപ്‌ഷനിലേക്കു നീങ്ങി. ഞങ്ങൾ അവിടെയുള്ള സോഫയിൽ ഇരുന്നു റോസമ്മക്കായി വൈറ്റ് ചെയ്തു .
അല്പം കഴിഞ്ഞതും ഒരു മാലാഖയെ പോലെ പരമ്പരാഗത ക്രിസ്ത്യൻ ശൈലിയിലുള്ള തൂവെള്ള ബ്രൈഡൽ ഗൗൺ അണിഞ്ഞുകൊണ്ട് റോസ്‌മേരി എത്തി, അവൾക്കു അകമ്പടി ആയി അനിയത്തിമാരും അനിയനും അമ്മയും കൂടെ ഉണ്ടായിരുന്നു!കാതിലും കഴുത്തിലുമൊക്കെ അത്യാവശ്യം മിന്നും പൊന്നും ഒക്കെ ഉണ്ട് ! തലയിൽ ഒരു സ്കാർഫ് ഉണ്ട് റോസമ്മക്ക് !മൊത്തത്തിൽ പഴയതിനേക്കാൾ സുന്ദരി ആയിട്ടുണ്ട് .
സ്വല്പം ഹീൽ ഉള്ള ചെരിപ്പും അണിഞ്ഞു അവൾ നിറഞ്ഞ ചിരിയുമായി എനിക്കടുത്തേക്ക് വന്നു . മഞ്ജുസിനെ അവൾ ഇടം കണ്ണിട്ടു നോക്കികൊണ്ടാണ് എന്റെ അടുത്തേക്ക് വന്നത്. മഞ്ജുവും അവളെ ശ്രദ്ധിക്കുന്നുണ്ട്. കാഴ്ചക്ക് റോസമ്മയും അതിസുന്ദരി ആണല്ലോ !
വളരെ വർഷത്തെ അടുപ്പമുള്ളവർ പോലെ അവൾ എന്നെ ആലിംഗനം ചെയ്തു . റോസമ്മയുടെ അമ്മയും സഹോദരങ്ങളും ഒപ്പം ഉണ്ടായിട്ടും അവൾക്കു എന്നെ കെട്ടിപ്പിടിക്കാൻ രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല..മഞ്ജുവും ഞങ്ങളുടെ ആലിംഗനം കൗതുകത്തോടെ നോക്കി അടുത്ത് നിൽപ്പുണ്ട്..
“അമ്മച്ചി ..ഇത് കവിൻ ..എന്റെ ബെസ്റ്റ് ഫ്രണ്ട ..”
എന്നെ അവൾ അമ്മച്ചിക്കും സഹോദരങ്ങൾക്കും പരിചയപ്പെടുത്തി .
ഞാനവരെ നോക്കി തൊഴുകൈയ്യുമായി നിന്നു . അവളുടെ അനിയത്തിമാരും കാണാൻ മിടുക്കികൾ ആണ് .അനിയൻ അത്ര വലുതായിട്ടില്ല !
“ഇതാണല്ലേ മഞ്ജുസ് ..”