അവൾ എന്നെ ചോദ്യ ഭാവത്തിൽ നോക്കി..
“മഞ്ജുസ് കുളിച്ചോണ്ടു ഇരുന്നപ്പോ “
ഞാൻ പതിയെ പറഞ്ഞു.
“എടാ..നാറി എന്നിട്ട് ഇപ്പൊ ആണോ പറയുന്നേ ..”
മഞ്ജു കയ്യെത്തിച് ഫോൺ എടുത്തു എന്നെ നോക്കി. പിന്നെ അമ്മയുടെ നമ്പർ എടുത്തു ഡയല് ചെയ്തു. ഞാൻ ബെഡിലേക്കിരുന്നുകൊണ്ട് എന്റെ ബെർമുഡ എടുത്തിട്ടു. മഞ്ജുസിന്റെ തറവാട്ടിലെ ക്ഷേത്രത്തിലെ ഉത്സവം ആണ് . അതിനു ചെല്ലാൻ പറയാൻ വേണ്ടി ആണ് മഞ്ജുസിന്റെ അമ്മ വിളിച്ചിരുന്നത് .
അവൾ അമ്മയുമായി കുറച്ചു നേരം വിശേഷങ്ങളൊക്കെ സംസാരിച്ചിരുന്നു . ഞാൻ ആ സമയം മൊത്തം അവളുടെ മടിയിൽ തലവെച്ചു കിടന്നു . ഒരു കൈകൊണ്ട് എന്റെ മുടിയിൽ തഴുകി മഞ്ജുസും അങ്ങനെ ഇരുന്നു സംസാരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങൾ പറയാതെ പോകരുത് – സാഗർ