ഞാൻ ചിരിയോടെ പറഞ്ഞു കൈകൊണ്ട് ആംഗ്യം കാണിച്ചു.
മഞ്ജു അതുകണ്ടു ദേഷ്യത്തോടെ കയ്യിലിരുന്ന ചീപ്പ് എന്റെ നേരെ എറിഞ്ഞു. പിന്നെ പോടാ പട്ടി എന്ന് പതിയെ പറഞ്ഞു തലവെട്ടിച്ചു .ഞാൻ അവളുടെ ആ ദേഷ്യം കണ്ടു ചിരിയോടെ കയ്യും കളയുമൊക്കെ നിവർത്തി..
“അതെ..നീ രാവിലെ തന്നെ വഴക്കുണ്ടാക്കാതെ പോയെ ..”
സ്വല്പ നിമിഷത്തെ നിശ്ശബ്ദതക്കു ശേഷം മഞ്ജു തിരിഞ്ഞു കണ്ണാടിയിൽ നോക്കി ഒരുങ്ങികൊണ്ട് എന്നോടായി പറഞ്ഞു.
“ആഹ്..അഹ്..”
ഞാൻ മൂളികൊണ്ട് തലേന്നുടുത്ത ടവല് തന്നെ വാരിചുറ്റികൊണ്ട് ബാത്റൂമിലേക്ക് കടന്നു. പത്തു പതിനഞ്ചു മിനുട്ടിനുള്ളിൽ എല്ലാം തീർത്തു ഞാൻ പുറത്തിറങ്ങി. ഡ്രസ്സ് ഒകെ എടുത്തിട്ട് ഒരുങ്ങി . നമുക്ക് പിന്നെ കാര്യമായ മേക്ക്അപ് ഒന്നും ആവശ്യമില്ലല്ലോ . മഞ്ജു ആ സമയം മൊത്തം കസേരയിലിരുന്നു മൊബൈലും നോക്കി ഇരിപ്പായിരുന്നു..ചില ചാറ്റിനൊക്കെ മറുപടിയും അയക്കുന്നുണ്ട് ..
എല്ലാം കഴിഞ്ഞപ്പോൾ ഞാൻ പോകാമെന്ന ഭാവത്തിൽ അവളെ നോക്കി. തലയാട്ടികൊണ്ട് അവളും എഴുനേറ്റു.പിന്നെ ബാഗിൽ നിന്നു പേഴ്‌സ് മാത്രം എടുത്തു കയ്യിൽ പിടിച്ചു . വണ്ടിയുടെ കീ പേഴ്‌സിനുള്ളിൽ നിന്നെടുത്തു അവൾ മൊബൈൽ അതിനകത്തേക്കു വെച്ചു .
പിന്നെ ഞങ്ങൾ രണ്ടും കൂടി പുറത്തിറങ്ങി. കുറച്ചു മുൻപേ പോയാൽ മാത്രമേ റോസ്‌മേരിയെ കാണാനൊക്കു. സമയം അടുത്താൽ പിന്നെ അവൾ തിരക്കിൽ ആയിപോകും ! കല്യാണപെണ്ണല്ലേ !
അവൾ വാട്സ് ആപ്പിൽ അയച്ച അഡ്രസ് പ്രകാരമുള്ള റെസിഡെൻസിയിലേക്ക് ഞാനും മഞ്ജുവും കൂടി അധികം വൈകാതെ തന്നെ പോയി. റോസമ്മയും അടുത്ത ബന്ധുക്കളും അവിടെയാണ് താമസം . കല്യാണം പ്രമാണിച്ചു നാട്ടിൽ നിന്നു എത്തിയവർ ആണ് അവരെല്ലാവരും. കുറച്ചു കഴിഞ്ഞാൽ എല്ലാരും കൂടി പള്ളിയിലേക്ക് ഇറങ്ങും . അതിനുള്ള വണ്ടികളൊക്കെ ചെറുക്കൻ ആണ് ഏർപ്പാട് ചെയ്തേക്കുന്നത് .അതും പ്രതീസ്‌കസിച്ചു ചില ബന്ധുക്കൾ പുറത്തിറങ്ങി നിൽപ്പുണ്ട് .
വണ്ടി പാർക്ക് ചെയ്ത ശേഷം ഞാൻ റോസമ്മയുടെ നമ്പറിൽ വിളിച്ചു നോക്കി . അവൾ തിരക്കിലാകുമെന്നു കരുതിയെങ്കിലും കുറച്ചു നേരത്തെ റിങ്ങിനു ശേഷം ഫോൺ എടുക്കപ്പെട്ടു .
“ആഹ്…നീ വന്നിട്ടുണ്ടോ ?”
കല്യാണപ്പെണ്ണിന്റെ ആവേശവും സന്തോഷവും എല്ലാം തുടിക്കുന്ന ചോദ്യം എന്റെ കത്തിൽ മുഖവുര എത്തും കൂടാതെ മുഴങ്ങി.
“ആഹ്..ഞാൻ നീ പറഞ്ഞ റെസിഡെൻസിയുടെ മുന്പിലുണ്ട് ..നിങ്ങളുടെ റൂം നമ്പർ എത്രയാ “
ഞാൻ ചിരിയോടെ തിരക്കി..