എല്ലാം കഴിഞ്ഞു മുടിയൊക്കെ ചീകി സെറ്റപ്പായി മഞ്ജുസ് എന്റെ അടുത്തേക്ക് ചുവടു വെച്ചുകൊണ്ട് വന്നു .
“എന്ന പോവാം…”
അവളെന്നോടായി പറഞ്ഞു.
“മ്മ്..”
മൂളികൊണ്ട് എഴുന്നേറ്റ എന്റെ കഴുത്തിൽ കൈചുറ്റി നിന്നുകൊണ്ട് മഞ്ജുസ് എന്നെ കണ്ണിമ വെട്ടാതെ നോക്കി..
“എന്താ ?”
ഞാൻ അവളുടെ ഇടുപ്പിലൂടെ കൈചുറ്റികൊണ്ട് തിരക്കി.
“ഒന്നുല്ല..”
മഞ്ജു ചുമൽ കുലുക്കി ..
“എടാ..ഈ ആക്രാന്തം കഴിയും തോറും നിന്റെ ഇഷ്ടം കുറയോ “
മഞ്ജുസ് എന്നെ സംശയ ഭാവത്തിൽ നോക്കി.
“എന്താ ഇപ്പൊ അങ്ങനെ ചോദിയ്ക്കാൻ “
ഞാൻ അവളെ എന്നിലേക്കടുപ്പിച്ചുകൊണ്ട് തിരക്കി.
“ഉള്ളത് പറഞ്ഞ നിന്നെ എനിക്കത്ര വിശ്വാസം ഇല്ല .നീ മഹാ തെണ്ടിയാ .”
മഞ്ജു ഗൗരവത്തോടെ പറഞ്ഞു..
“പക്ഷെ എനിക്ക് മഞ്ജുസിനെ നല്ല വിശ്വാസം ആണ് …”
ഞാൻ പറഞ്ഞുകൊണ്ട് അവളുടെ ചുണ്ടത്തു പതിയെ ഉമ്മവെച്ചു .മഞ്ജു പ്രതിരോധിക്കാതെ കണ്ണടച്ച് നിന്നു കൊണ്ട് ആ ചുംബനം ഏറ്റു വാങ്ങി…
“എന്നെ എങ്ങാനും ചതിച്ച…നിന്നെ ഞാൻ കൊല്ലും ..എന്നിട്ട് ഞാനും ചാവും “
മഞ്ജു കളിയായി പറഞ്ഞു എന്റെ പുറത്തു അവളുടെ കൈനഖങ്ങൾ അമർത്തി..
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ ആ കുസൃതി ആസ്വദിച്ചു .
“നിങ്ങളൊരു ടീച്ചർ അല്ലെ പെണ്ണുംപിള്ളേ ..ഇങ്ങനെ പിള്ളേരെ പോലെ ആയല്ലോ “
ഞാൻ ചിരിച്ചുകൊണ്ട് അവളെ കെട്ടിപിടിച്ചു ..
“എന്ത് ടീച്ചർ ..അതൊക്കെ ഒരു ജോബ് അല്ലേടാ..ഞാൻ അത്രക്ക് സ്ട്രോങ്ങ് ഒന്നുമല്ല..”
മഞ്ജു പതിയെ പറഞ്ഞു എന്റെ തോളിലേക്ക് മുഖം ചായ്ച്ചു .
“ഉവ്വ…സ്ട്രോങ്ങൊക്കെ ഞാനറിഞ്ഞതാ..”
ഞാൻ പഴയ അടിയുടെ കാര്യം ഓർത്തുകൊണ്ട് പറഞ്ഞു.
“പോ അവിടന്ന് ..ഞാൻ മനസിന്റെ കാര്യാ പറഞ്ഞെ…”
അവൾ എന്നിലേക്ക് കൂടുതൽ ചേർന്നുകൊണ്ട് പറഞ്ഞു എന്നെ കൂടുതൽ വരിഞ്ഞു മുറുക്കി .
“അതേയ് ..ടീച്ചറെ ..”
ഞാൻ അവളെ പതിയെ വിളിച്ചു..