വൃത്തിയില്ലാത്ത ആ ഇടുങ്ങിയ മുറിക്കകത്ത് ഇവനെങ്ങനെ കഴിയുന്നു
എന്നാലോജിക്ക് കൊണ്ടിരിക്കുന്നതിനിടയിൽ രതീഷിന്റെ പെട്ടെന്നുള്ള ചോദ്യം കേട്ട്
കൊള്ളാം എന്ന് ജോസ് അമർത്തി മൂളി
നിനക്ക് പിടിച്ചില്ലെന്ന് എനിക്ക് മനസ്സിലായി
രണ്ടെണ്ണം അകത്ത് ചെന്നാൽ ഇവിടെയല്ല ആ പുറത്തെ തറയിൽ വേണമെങ്കിലും ഞാൻ കിടന്നുറങ്ങും
എന്താ ഒന്ന് പിടിപ്പിച്ചാലോ
കത്രീനാമ്മയെ കാണാൻ പോകാനുള്ളതല്ലെ ഒരു ധൈര്യത്തിന്
പിന്നെ ഒരു കാര്യം അസമയത്ത് അവിടെ ചെല്ലുന്നത് മറ്റേ പണിക്ക് വേണ്ടിയാണ്
അത് കൊണ്ട് നീ വല്യ പുണ്യാളനൊന്നും ആകാൻ നിൽക്കണ്ട നമ്മൾ സംഗതി സാധിക്കാൻ വേണ്ടി തന്നെയാ വന്നെതെന്ന് പറഞ്ഞേക്കണം
അതും പറഞ്ഞ് കൊണ്ട് രണ്ട് ഗ്ലാസിലേക്ക് രതീഷ് വിസ്ക്കിയെടുത്തൊഴിച്ചു
ജോസ് നാട്ടിൽ വച്ച് ഇടക്കൊക്കെ രഹസ്യമായിട്ട് കുടിക്കുമെങ്കിലും ഇതുവരെ ഓവറായിട്ട് കുടിച്ച് നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാൻ നിന്നിട്ടില്ലായിരുന്നു
പിന്നെ മനസ്സിന്റെ നീറൽ മാറിക്കിട്ടാൻ രണ്ടെണ്ണം ഇപ്പോ അടിക്കുന്നത് നല്ലതാണെന്ന് അവനും തോന്നി
രാത്രി പത്ത് മണിയോടെ കത്രീനാമ്മയുടെ പാർലറിലേക്ക് അവർ പുറപ്പെട്ടു
പുറത്ത് രണ്ട് മൂന്ന് വില കൂടിയ ആഡംബര കാർ കിടക്കുന്നത് രതീഷ് പറഞ്ഞു
ഇന്ന് നല്ല വിഐപി കസ്റ്റമറുണ്ടെന്നാ തോന്നുന്നത് അകത്തേക്ക് കയറ്റി വിടുമെന്ന് തോന്നുന്നില്ല
അപ്പോഴാണ് ജോസ് പുറത്തെ ബോഡിൽ ൽ എഴുത്ത് കണ്ടത്
രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെ എന്നെഴുതിയിരിക്കുന്നു
എടാ നീ ആ ബോഡിലേക്കൊന്നും നോക്കിയിട്ട് കാര്യമില്ല
ലീഗലായിട്ടുള്ള സമയമാ അവിടെ എഴുതി വച്ചിരിക്കുന്നത്
ഇപ്പോ ഇവിടെ നടക്കുന്നത് ഇല്ലീഗലായിട്ടുള്ള ബിസിനസ്സാ മോനെ
ഭൂമിയിലെ സ്വർഗ്ഗത്തിലേക്കാ നമ്മൾ പോകാൻ പോകുന്നത്
കയറ്റി വിടുമോ എന്തോ
അതും പറഞ്ഞ് അവർ മുന്നോട്ട് നടന്നു
വാതിലിനു മുന്നിൽ കറുത്ത് തടിച്ച രണ്ട് പേർ നിൽക്കുന്നു
രതീഷിനെ അതിലൊരാൾക്ക് അറിയാമായിരുന്നു
എന്താടാ നായെ നിന്നെ ഇവിടെ നിന്ന് ഒരിക്കൽ അടിച്ചിറക്കി വിട്ടതല്ലേ
ഇത്തവണയും ഞങ്ങളെ പറ്റിച്ച് കാശില്ലാതെ അകത്ത് കയറാനുള്ള വല്ല പരിപാടിയുമുണ്ടോ