ഒരുഗോവൻ ട്രാപ്പ് 2 [മുരുകൻ]

Posted by

നീ പറഞ്ഞത് പോലെ ചിലപ്പോൾ പണം കൊടുത്താൽ പോലും എന്റെ മമ്മിയെയും ബീനയേയും ഇവിടുന്ന് കൊണ്ട് പോകാൻ പറ്റുമെന്ന് തോന്നുന്നില്ല
ആദ്യം എനിക്കതാണ് അറിയേണ്ടത് നീ വണ്ടിയിൽ കയറ് ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് കൊണ്ട് ജോസ് പറഞ്ഞു
എന്നാൽ നീ ആ നമ്പറെടുത്ത് ബെന്നിയെ ഒന്ന് വിളിക്ക്
എന്നാൽ നമുക്കറിയാമല്ലൊ അവരുടെ മനസ്സിലിരുപ്പ്
ഇന്നിനി വിളിക്കണ്ട നാളെയാവട്ടെ ജോസ് ഒറ്റവാക്കിൽ മറുപടി പറഞ്ഞ് കൊണ്ട് ഗോവൻ തെരുവുകളിലൂടെ വണ്ടിയുമായി മുന്നോട്ട് കുതിച്ചു
ജോസിന്റെ മനസ്സിൽ മമ്മിയുടെയും ബീനയുടെയും മുഖമായിരുന്നു
എത്ര സന്തോഷത്തിൽ കഴിഞ്ഞിരുന്ന കുടുംബമായിരുന്നു എന്റെത്
അപ്പനോട് ഒരു നൂറ് ആവർത്തി പറഞ്ഞതാ എല്ലാം ഉപേക്ഷിച്ച് നാട്ടിൽ വല്ലതും തുടങ്ങാൻ ആ
ഇന നശിച്ച നാടിനോട് എനിക്കാദ്യമേ വെറുപ്പായിരുന്നു
അത് കൊണ്ട് മാത്രമാണ് ഞാൻ കൊച്ചിയിൽ മുത്തശ്ശന്റെ കൂടെ താമസമാക്കിയതും
ഞാൻ ഇവിടെയുണ്ടെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കുമായിരുന്നില്ല
ബീനച്ചേച്ചിയെ നാട്ടിൽ ഒരു ഡോക്ടറുമായി മുന്ന് മാസം മുമ്പ് കല്യാണമൊക്കെ ഏക ദേശം പറഞ്ഞ് വച്ചതാ
ഇനി ഇത് വല്ലതും അവർ അറിഞ്ഞാലുള്ള അവസ്ഥ എന്താകും
എന്റെ ദൈവമേ എവിടെ ചെന്നവസാനിക്കും ഇതെല്ലാം
അപ്പോഴേക്കും അവർ രതീഷിന്റെ വീടിന് മുന്നിലെത്തി
വണ്ടിയിൽ നിന്നിറങ്ങിയതും രതീഷ് പുറത്ത് പോയി അടുത്ത ബോട്ടലുമായി വീണ്ടും എത്തി
രണ്ടെണ്ണം എടുത്തൊഴിച്ച് ജോസിന് നീട്ടിയെങ്കിലും അവൻ വാങ്ങിയില്ല
എന്റെ ജോസേ നീ ഇതൊന്ന് പിടിപ്പിക്ക്
മനസ്സിനൊരു ധൈര്യമൊക്കെ കിട്ടാൻ ഇത് ബെസ്റ്റാ
നേരത്തെ അടിച്ചതിന്റെ പവറാ നീ ആ കത്രീനാമ്മയുടെ മുന്നിൽ കാണിച്ചത്
നാളെ നേരം വെളുക്കട്ടെ പലിശക്കാരൻ ബെന്നിയെ നാളെ തന്നെ കാണാൻ പറ്റുമോന്ന് നമുക്ക് നോക്കാം
ജോസ് അവന്റെ കയ്യീന്ന് മദ്യം വാങ്ങി ഒറ്റ വലിയായിരുന്നു
കുറച്ചധികം കുടിച്ച് കഴിഞ്ഞ് അവർ രണ്ടു പേരും ആകെയുണ്ടായിരുന്ന കട്ടിലിന് മേലേക്ക് ചരിഞ്ഞു
രാവിലെ തെരുവ് ശബ്ദം കേട്ടപ്പോഴാണ് ജോസ് കണ്ണു തുറന്ന് വാച്ചിലേക്ക് നോക്കിയത്
പതിനൊന്ന് മണി കഴിഞ്ഞിരിക്കുന്നു
രതീഷ് അപ്പോഴും മൂടിപ്പുതച്ച് ഉറക്കം തന്നെ
എടാ രതീഷെ എണീറ്റെ നേരം പതിനൊന്ന് കഴിഞ്ഞു
രതീഷും പെട്ടെന്ന് ചാടി എഴുന്നേറ്റു
ഒരു വിധം കുളിയൊക്കെ കഴിഞ്ഞ് വേഷം മാറി അവർ പുറത്ത് പോയി ആഹാരമൊക്കെ കഴിച്ചു കഴിഞ്ഞതും
രതീഷിനോട് ബെന്നിയുടെ നമ്പറിലേക്ക് വിളിക്കാൻ പറഞ്ഞു
അത്യാവശ്യക്കാർ മാത്രം വിളിക്കുന്ന നമ്പറായത് കൊണ്ട് പരിജയമില്ലാത്ത നമ്പറായിട്ട് പോലും ബെന്നി ഫോണെടുത്ത് ഹലോ പറഞ്ഞതും
രതീഷ് ഫോൺ ജോസിനെ ഏൽപ്പിച്ചു
ബെന്നി സാറല്ലെ

Leave a Reply

Your email address will not be published. Required fields are marked *