പനിഉണ്ടോ കുട്ടന്… ഇല്ല ഇത്ത…. പിന്നെ… എന്താ എന്നെ മടുത്തോ?? ഇത്ത എന്നോട് ചോദിച്ചു… ആ ചോദ്യം എന്റെ നെഞ്ചിൽ ഒരു വെള്ളിടി പൊട്ടിയ പോലെഉള്ള ഒരു പ്രതീതി ഉണ്ടാക്കി… ഏയ് ഞാൻ ഇത്തയുടെ വായ പൊത്തി… പ്ലീസ് ഒരിക്കലും എന്നെ ഇങ്ങനെ ഉള്ള വാക്കുകൾ പറഞ്ഞു വേദനിപ്പിക്കരുത്…. മടുക്കാനോ എനിക്ക് ദേ ഈ പെണ്ണിനെ എനിക്ക് ഒരിക്കലും മടുക്കില്ല… പിന്നെന്താ എന്റെ കുട്ടൻ വല്ലാതെ ഇരിക്കുന്നെ… എന്താ മായ ചേച്ചി വല്ലതും പറഞ്ഞോ.? ഹേയ് ഇല്ല ഇത്ത.. അതേ ഞാൻ ഒരു കാര്യം ചോദിക്കട്ടെ ഇത്തയോട്…. മഹ്മ് അച്ചു ചോദിക്കു… ഞാൻ ഉത്തരം പറയാം… ശരിക്കും ഇത്താക്ക് എത്ര വയസ് ഉണ്ടു?? അപ്പൊ നിനക്കു എന്റെ വയസ്സ് അറിയില്ലേ?? എന്താ എന്റെ വയസ്സ് അറിഞ്ഞിട്ട് എന്നെ ഒഴിവാക്കാനാണോ?? ഞാൻ ഒരു നുള്ള് കൊടുത്തു ഇത്തയുടെ വയറിൽ…. ഹൂ അച്ചൂ…. വേദനിപ്പിക്കാതെ ചെക്കാ…. ദേ ഇങ്ങനുള്ള വർത്തമാനം പറഞ്ഞാൽ ഞാൻ ഇനിയും നുള്ളും… ശരി അച്ചുവിന് ഇപ്പൊ എത്ര വയസ്സുണ്ട് എനിക്ക് ഇപ്പോൾ 21… എനിക്ക് എത്ര കാണും നീ തന്നെ പറ…. മുൻപ് ഇത്ത പറഞ്ഞ ഓർമ്മവച്ചു ഞാൻ ഇത്തയുടെ വയസ്സ് ഓർത്തെടുത്തു.. 30അല്ലെ…. അല്ല ഇത്ത മറുപടി പറഞ്ഞു… പിന്നെ ഒരു 3 വയസ്സ് കുറക്കൂ… 27 ആണോ?? മഹ്മ് അതേ… അന്ന് 30എന്ന് പറഞ്ഞതോ… അപ്പൊ എന്നോട് കള്ളവും പറയും അല്ലെ??? അച്ചു കുട്ടാ നിന്നോട് ഞാൻ ഇതുവരെ എന്തേലും മറച്ചു വച്ചിട്ടുണ്ടോ?? പിന്നെന്തിന് അന്ന് എന്നോട് വയസു കള്ളം പറഞ്ഞത്…. അത് നിന്നോട് ഞാൻ കള്ളം പറഞ്ഞത് അല്ല.. നിന്റെ മനസ്സ് അറിയാൻ വേണ്ടി അന്ന് അങ്ങനെ ഞാൻ പറഞ്ഞതാണ്…. നിന്നെ പിന്തിരിപ്പിക്കാൻ എന്നോടുള്ള ഇഷ്ടത്തിൽ നിന്നും ..പക്‌ഷേ നിനക്കെന്നോടുള്ള സ്നേഹം അത് ആത്മാർത്ഥമായുള്ള സ്നേഹം ആണെന്ന് എനിക്ക് മനസ്സിലായി…. പിന്നെ പലപ്പോഴും നിന്നോട് പറയാൻ ഒരുങ്ങിയതായിരുന്നു…. പിന്നെ നീ എന്നോട് കാണിക്കുന്ന സ്നേഹംകാണുമ്പോൾ ഞാൻ മനസ്സ്കൊണ്ടു പേടിച്ചു….ഇനി ഞാൻ അത് തിരുത്തിയാൽ നിന്റെ സ്നേഹം നഷ്ടപെട്ടാലോ… എന്ന്… അല്ലാതെ എന്റെ അച്ചു കുട്ടനോട് ഞാൻ ഒരിക്കലും ഒരു കാര്യവും മറച്ചു വെക്കില്ല കള്ളവും പറയില്ല… ഇഷ്ടമാണ് അത്രക്ക് എനിക്കെന്റെ അച്ചുവിനെ… ഇത്രയും പറഞ്ഞു ഇത്ത എന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു…. ഇത്തയുടെ കണ്ണിൽ നിന്നും വീണ കണ്ണുനീർ എന്റെ ഷർട്ടിനെ നനച്ചു…. പക്ഷെ ആ കണ്ണുനീർ നനച്ചത് എന്റെ നെഞ്ചിന്റെ ഉള്ളം ആയിരുന്നു…. ഞാൻ ഇത്തയെ ചേർത്തു പിടിച്ചു…. എന്താ അച്ചു ഇപ്പൊ എന്റെ വയസ്സ് ചോദിക്കാൻ…. സത്യം പറ എന്നെ മടുത്തോ നിനക്കു…. എന്തിനാ ഇത്ത എപ്പോളും ഇങ്ങനെഉള്ള വർത്തമാനം പറയുന്നത്…. ദേ എനിക്ക് ഈ പെണ്ണിനോട് ഓരോ ദിവസം കഴിയുംതോറും ഇഷ്ടം കൂടുന്നതല്ലാതെ കുറയില്ല.അതിനി മുപ്പത് ആയാലുംനാൽപ്പതു ആയാലും പോരെ. അത് എന്നും അതുപോലെ തന്നെആയിരിക്കും അതിൽ ഒരു മാറ്റവും ഉണ്ടാകില്ല…പിന്നെ എന്താ അച്ചു ഇപ്പോൾ എന്റെ വയസ്സ് ചോദിക്കാൻ കാരണം.. ഇല്ല ഒന്നും ഇല്ല ഇത്ത എന്തോ എനിക്ക് ചോദിക്കണം എന്നു തോന്നി… എന്താ ഞാൻ അച്ചുവിനോട് കള്ളം പറഞ്ഞു പറ്റിച്ചു എന്നു തോന്നുന്നുണ്ടോ… ഇത്ത പ്ലീസ് നമുക്ക് ആ സംസാരം വേണ്ട..മഹ്മ്മ് . ദേ ഇപ്പൊ മൂഡ്ഔട്ട് മാറിയോ എന്റെ അച്ചുകുട്ടന്റെ….. മാറി ഞാൻ പറഞ്ഞു… എന്തേ പെട്ടെന്ന് മൂഡ് ഔട്ട് ആയതു.. അത് ഇത്ത ഞാൻ മായ ആന്റിയുടെ വീട്ടിൽ പോയപ്പോൾ ഞങ്ങൾ പഴയ കാലത്തെ ഞങ്ങളുടെ ഓരോ കാര്യങ്ങൾ ഒക്കെ സംസാരിച്ചിരുന്നു….