” ചേട്ടൻ, വരുമോ ഉച്ചയ്ക്ക് കഴിക്കാൻ ”
” ഹേയ് ഇല്ല, ഇടക്ക് മാത്രേ കാണൂ അതും അടുത്തുള്ള തോട്ടത്തിൽ ആണെങ്കിൽ മാത്രം.. ഇന്നിപ്പോ കരുനാഗപ്പള്ളി വരെ പോയിരിക്കുവാ ..വൈകിട്ട് മാത്രേ കാണൂ ”
” വല്യ തിരക്കുള്ള ആൾ ആണല്ലേ , ഈ വീട് പുറമെ നിന്നു കണ്ടാൽ ഇത്രയും വലിയ സൗകര്യം ഒളിപ്പിച്ചു വെച്ചിരിക്കുന്നതായി തോന്നില്ല, മനോഹരമായ വീട് ”
” പഴയ തറവാട് , ആയിരുന്നു ഇത് ..കുറച്ചു വർഷം ആയിട്ടുള്ളു പുതുക്കി പണിതിട്ട് , പിന്നെ ഇടക്ക് ഇടക്ക് ചെറിയ രീതിയിൽ അച്ചായൻ പൈസ മുടക്കി ഓരോന്ന് ചെയ്യും ” ..
” എന്തിക്കെ ആണേലും , മുടക്കുന്ന പൈസയ്ക്ക് മുതലാണ് ഒരു വസ്തുക്കളും . എനിക്കൊക്കെ എന്നാണോ എന്തോ ഇതു പോലെയൊരു വീട്ടിൽ കിടക്കാൻ യോഗം ..ഹ , എല്ലാം അറിഞ്ഞു ദൈവം തരില്ലലോ ” ടീന നെടുവീർപ്പിട്ടു..
” എല്ലാം അതിന്റെ സമയത്തു നടക്കും , കല്യാണവും , വീടും എല്ലാം ആഗ്രഹിക്കുന്ന സമയത്തു കിട്ടില്ല.. അതിന്റെ സമയം ആവുമ്പോ നമ്മളെ തേടി വരും ” റീന അടുത്തിരുന്ന ടവ്വൽ കൊണ്ട് മുഖം തുടച്ചു പറഞ്ഞു.
” എന്നാൽ കഴിച്ചാലോ , ആവശ്യത്തിനുള്ള വിഭവങ്ങൾ എല്ലാമായല്ലോ ”
” എന്നാൽ പിന്നെ കഴിച്ചേക്കാം ചേച്ചി , ഞാൻ പാത്രത്തിൽ കറികൾ പകരാം ” ടീന വേഗം തന്നെ അതിനുള്ള തയ്യാറെടുപ്പിലേക്ക് ഇറങ്ങി .
◆ ഉച്ച ഭക്ഷണം ◆
റീനയും , ടീനയും ഓപ്പോസിറ്റ് കസേരകളിൽ ആയിരുന്നു ഇരുന്നത് .. പരസ്പരം കറികൾ വിളമ്പിയും അവശ്യത്തിനുള്ളത് സ്വയം പകർന്നെടുത്തും അവർ കഴിച്ചു തുടങ്ങി ..
” കറികൾ എങ്ങനെ ഇഷ്ടമായോ ടീനയ്ക്ക് , ഒരു ഓടിച്ചിട്ട് ഉണ്ടാക്കിയത് ആയത് കൊണ്ട് അഡ്ജസ്റ്റ് ചെയ്യേണ്ടി വരും ” റീന പ്ളേറ്റിലെ ഭക്ഷണം വായിലേക്ക് അടുപ്പിച്ചു കൊണ്ട് പറഞ്ഞു.
” അയ്യോ , അങ്ങനെ ഒന്നുമില്ല എല്ലാം ഒന്നിന് ഒന്നു മെച്ചം , ചേച്ചിയ്ക്ക് നല്ല കൈ പുണ്യമുണ്ട് , അതുമല്ല ദിവസവും ഹോസ്റ്റൽ ഭക്ഷണം കഴിക്കുന്ന എനിക്ക് ഇതൊക്കെ അമൃത് പോലെയാണ് ” ടീന ചിരിച്ചു കൊണ്ട് മറുപടി നൽകി …
” എന്നാൽ കുറച്ചൂടി ഇടട്ടെ ”
” പിന്നെന്താ ആയിക്കോട്ടെ , ഞാൻ ഇതൊക്കെ തീർത്തിട്ടെ പോവുന്നുള്ളൂ ” മെഴുക്ക്പുരട്ടി വായിലേക്ക് വെച്ചു നുണഞ്ഞു കൊണ്ട് ടീനയുടെ മറുപടി ..
പിന്നീട് അവിടെ ചിരിയുടെ പ്രകമ്പനം ആയിരുന്നു ..
◆ മെയിൻ ഹാൾ ◆