റീന പതിയെ നടന്നു വാതിലിനു സമീപമെത്തി വാതിലിന്റെ കൊളുത്തു നീക്കി. വാതിൽ പതിയെ തുറക്കപ്പെട്ടു.
നമസ്ക്കാരം ചേച്ചി ,
നിറഞ്ഞ പുഞ്ചിരിയോടെ ഒരു യുവതി വാതിലിനു മുന്നിൽ പ്രത്യക്ഷപ്പെട്ടു.
ഹലോ , ആരാണ് മനസിലായില്ലല്ലോ
ചേച്ചി എന്റെ പേര് ടീന , ഞാൻ പഠിക്കുകയാണ് . ഞങ്ങളുടെ പ്രോജക്ടിന്റെ ഭാഗമായി ചില പ്രോഡക്ട്സ് പരിചയപ്പെടുത്താൻ വന്നതാണ് .. ചേച്ചിയ്ക്ക് സമയമുണ്ടെങ്കിൽ കുറച്ചു സമയം എനിക്ക് വേണ്ടി നീക്കി വെക്കാമോ.
റീന വാതിലിന്റെ ഇടത് ഭാഗത്തേക്ക് നീങ്ങി ഇരു കയ്യും തമ്മിൽ ചേർത്തു പിടിച്ചു നിന്നു.
ഞാനിപ്പോ തിരക്കുള്ള സമയം ആണല്ലോ , പിന്നീട് വരൂ റീന മറുപടി നൽകി.
ദയവായി കുറച്ചു സമയം നൽകൂ ഞാൻ അധിക സമയം എടുക്കില്ല.
” ശരി പറയു, വേഗം വേണം ..”
താങ്ക്സ് ചേച്ചി .. ഇത് ഞങ്ങളുടെ പുതിയ പ്രോഡക്ട് ആണ് .. ഹെഡ് മസ്സാജ്ർ . ഇതു വഴി നമുക്ക് വേറെ ഒരാളുടെ സഹായം ഇല്ലാതെ സ്വന്തമായി തല മസ്സാജ് ചെയ്യാൻ കഴിയും .അതിനായി ഈ സ്വിച്ച് ഓണ് ചെയ്തു ധാ ഇങ്ങനെ മൂവ് ചെയ്താൽ മതി ..
” മാഡം ഇത് ഒന്നു പരീക്ഷിച്ചു നോക്കാവുന്നതാണ് ”
” വേണ്ട വേണ്ട , ഇപ്പൊ അതിനൊന്നും സമയമില്ല ..”
പ്ലീസ് മാഡം , ഒന്നു ഉപയോഗിച്ചു നോക്കി ഇഷ്ടമായാൽ വാങ്ങിയാൽ മതി ”
” ശരി, തരൂ ഞാൻ നോക്കാം ” റീന കൈ നീട്ടി മെഷീൻ കയ്യിലേക്ക് വാങ്ങി..”
” ധാ ആ സ്വിച്ച് ഓണ് ചെയ്തു തലയിൽ താഴെ നിന്നും മുകളിലേക്ക് നീക്കിയാൽ മതി ” അവൾ പറഞ്ഞു..
‘ റീന പതിയെ തലയിൽ ആ മെഷീൻ പ്രവർത്തിപ്പിച്ച് ഉപയോഗിച്ചു തുടങ്ങി ‘
“എങ്ങനെയുണ്ട് മാഡം”
” ചെയ്യുമ്പോൾ നല്ല രസമുണ്ട് , ”
ഇഷ്ടമായെങ്കിൽ വാങ്ങാമോ മാഡം ഇതിനു വെറും 499 രൂപയുള്ളൂ മാർക്കറ്റിൽ 2000 രൂപയോളം ആവും വാങ്ങിക്കാൻ പോയാൽ..
” വേണ്ട , എനിക്കിപ്പോ ഇതിന്റെ ആവശ്യമില്ല അതുമല്ല കയ്യിൽ കാശ് ഇരിപ്പില്ല ” മെഷീൻ തിരിച്ചു നൽകി റീന പറഞ്ഞു.
ഇതോടെ പെണ്കുട്ടിയുടെ മുഖം വാടി.. അവൾ ആ മെഷീൻ തിരികെ വാങ്ങി പാക്കറ്റിലാക്കി .