സ്വർഗ്ഗകവാടം [ദേവജിത്ത്]

Posted by

തനിക്ക് എന്താണ് സംഭവിച്ചത്.. താൻ എങ്ങനെ ഇതിനെല്ലാം സമ്മതിച്ചു. അവൾ എങ്ങനെ എന്നെ മാറ്റി ..അങ്ങനെ ഒരായിരം ചോദ്യങ്ങൾ.. അച്ചായൻ വന്നിട്ടും ചിന്തകൾ കാടുകയറി .പലപ്പോഴും ചെയ്യുന്ന കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കാൻ കഴിയാതെ അച്ചായന്റെ രൂക്ഷമായ നോട്ടത്തിനും ശകരത്തിനും റീന ഇരയായി ..
ഭക്ഷണം കഴിച്ചെന്നു വരുത്തി , അടുക്കളയിൽ ചെന്നു നിന്ന് പാത്രങ്ങൾ കഴുകുമ്പോഴും റീനയ്ക്ക് ടീനയുടെ സാമീപ്യം അനുഭവപ്പെട്ടു. പലപ്പോഴും തനിയെ ഇക്കിളി രൂപേണ ശരീരം ഇളക്കി അബദ്ധത്തിലായി അവർ…

രാത്രി, അച്ചായൻ പതിവില്ലാതെ കൂടെ കൂടാൻ ക്ഷണിച്ചെങ്കിലും.ക്ഷീണമാണ് എന്നൊരു കള്ളം പറഞ്ഞവർ തിരിഞ്ഞു കിടന്നു.. എപ്പോഴോ ഉറങ്ങി വന്ന സമയത്താണ് കട്ടിലിനു അരികിൽ വെച്ചിരുന്ന മൊബൈൽ വൈബ്രെറ്റ് ചെയ്യുന്നത് അറിഞ്ഞത്.. സ്‌ക്രീൻ തെളിഞ്ഞു കിടക്കുന്നു.. അവൾ തിരിഞ്ഞു അച്ചായനെ നോക്കി.. അങ്ങേരു മറുവശം ചരിഞ്ഞാണ് കിടക്കുന്നത്.. റീന മൊബൈൽ കയ്യിലെടുത്തു മെസ്സേജ് തുറന്നു.. സ്റ്റെല്ല ഫിലിപ്പോസ്..
“ എനിക്ക് നിന്റെ വലിയൊരു സഹായം വേണം..ഞാൻ നിന്നെ വിളിക്കാം അവൻ അറിയേണ്ട , ഗുഡ് നൈറ്റ് “
ഇതായിരുന്നു ഉള്ളടക്കം .. അവളുടെ മനസ്സിൽ സ്റ്റെല്ലയുടെ മെസ്സേജ് ആധി പടർത്തി .. 8 വർഷത്തോളമായി യാതൊരു ബന്ധമില്ലാത്ത സ്റ്റെല്ല എന്തിനു എന്നോട് സഹായം ചോദിക്കുന്നു ? എന്താണ് ആവശ്യം? .. എന്താണ് അച്ചായൻ അറിയേണ്ട എന്നു പറഞ്ഞത്.. ചിന്തകൾ കാടു കയറി.

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *