കാറിലേക്ക് ചൂണ്ടിക്കൊണ്ട് അവർ തിരക്കി..
“ചെറുതായിട്ട് ഒന്ന് മുട്ടി…”
ഞാൻ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു..ചെറുതായി മുട്ടിയ ഇങ്ങനെ പറ്റുമോ എന്നൊന്നും ഭാഗ്യത്തിന് ആ തള്ള ചോദിച്ചില്ല !
“മ്മ്…ടീച്ചർ ഇല്ലേ അകത്ത് ?”
അവർ എന്നോടായി തിരക്കി..
“ഓ..ഉണ്ടല്ലോ “
ഞാൻ ചിരിയോടെ മറുപടി നൽകി..
“മ്മ്…”
അവരൊന്നു അമർത്തി മൂളി എന്നെ സംശയ ദൃഷ്ടിയോടെ നോക്കികൊണ്ട് വീടിനുള്ളിലേക്ക് കയറി .ഞാൻ അവിടെ നിന്നും വണ്ടി എടുത്തു പോന്നു..പിന്നെ ടൗണിൽ പരിചയമുള്ള ഒരു വർക്ക് ഷോപ്പിലെ പണിക്കാരനെയും കൂട്ടികൊണ്ട് തിരികെ പോന്നു . ടൗണിൽ തന്നെയുള്ള ഒരു ഹോട്ടലിൽ നിന്നും ബിരിയാണിയും പാഴ്‌സലായി വാങ്ങി …മെക്കാനിക്കിനൊപ്പം ഞാനവിടെയിരുന്നു കഴിക്കുവേം ചെയ്തു !
ഒരു മണിക്കൂറിനുള്ളിൽ ഞാൻ തിരികെ മഞ്ജുവിന്റെ വീട്ടിലേക്ക് തന്നെ എത്തി .
ഞാൻ ചെന്ന് കാളിങ് ബെൽ അടിച്ച ഉടനെ മഞ്ജു വാതിൽ തുറന്നു . എന്റെ കയ്യിലെ കവർ ഞാനവൾക്കു നൽകി . ഒപ്പം മെക്കാനിക്കിനെ പരിചയപ്പെടുത്തുകയും ചെയ്തു..
“ഇതാ ആള്…എന്റെ വീടിനു അടുത്തുള്ളതാ..പേര്..പ്രമോദ് “
പുള്ളി മഞ്ജുവിനെ നോക്കി ചിരിച്ചുകൊണ്ട് കാറിനു അടുത്തേക്ക് നീങ്ങി..
“മ്മ്…കുറച്ചു പണി ഉണ്ട് ..ബമ്പർ മാറ്റേണ്ടി വരും..പിന്നെ പാച് വർക്കും കുറെ ഉണ്ട്. ഇനി ഓടിച്ചു നോക്കിയാലേ ബാക്കി കംപ്ലൈന്റ്സ് അറിയാൻ പറ്റൂ..ഗ്ലാസും മാറ്റേണ്ടി വരും “
പുള്ളിക്കാരൻ വണ്ടി അടിമുടി നോക്കികൊണ്ട് കവറും കയ്യിൽ പിടിച് ഉമ്മറത്തു നിക്കുന്ന മഞ്ജുവിനോടായി പറഞ്ഞു.
“പെട്ടെന്ന് കിട്ടുമോ ?”
അവൾ നിരാശയോടെ തിരക്കി..
“നോക്കട്ടെ..മാക്സിമം പെട്ടെന്ന് തരാൻ നോക്കാം…”
അയാൾ മഞ്ജുവിനോടായി പറഞ്ഞു..
അവൾ തലയാട്ടി എന്നെ ദേഷ്യത്തോടെ നോക്കി.
“അഡ്വാൻസ് വേണോ ?”