ഞാൻ ദേഷ്യപ്പെട്ടു നിക്കുന്ന മഞ്ജുവിനോട് ചേർന്ന് നിന്നു പതിയെ തിരക്കി.
“ഉണ്ടെന്കി ?”
അവളെന്നെ ദേഷ്യത്തോടെ നോക്കി. ആ മുഖം ആകെക്കൂടി ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ട് !
“അല്ല ക്യാഷ് ..”
ഞാൻ വിക്കി വിക്കി പറഞ്ഞു..
“ഉണ്ട…”
അവൾ ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് ഡ്രൈവിംഗ് സീറ്റിന്റെ ഡോർ തുറന്നു കൊണ്ട് സീറ്റിനടുത്തുള്ള ബോർഡിൽ വെച്ചിരുന്ന മൊബൈൽ എടുത്ത് കാറിന്റെ പല ആംഗിളിൽ ഉള്ള , ഇടിച്ച ഫോട്ടോസ് എടുത്തു!
ഞാൻ അത് അധികം ശ്രദ്ധിക്കാതെ സ്വല്പം അങ്ങോട്ട് മാറി നിന്നു. നമ്മളീ നാട്ടുകാരനെ അല്ല !
“ഇതിനി സ്റ്റാർട്ട് ആവോ ?”
ഞാൻ അവളോട് എല്ലാം കഴിഞ്ഞപ്പോൾ പതിയെ തിരക്കി..
“ആയിട്ട് ഇപ്പൊ എന്തിനാ..ഇതും വെച്ച് എവിടെ പോകാനാ..ദൈവമേ അച്ഛനോട് ഞാൻ എന്ത് പറയും ന്നാ…ഇത് വാങ്ങിച്ചിട്ട് ഒരു കൊല്ലം പോലും ആയിട്ടില്ല “
മഞ്ജു നെറ്റി തടവിക്കൊണ്ട് കാറിൽ ചാരി നിന്നു.
“സോറി…”
ഞാൻ മഞ്ജുസിന്റെ അടുത്തേക്ക് അധികം ഒട്ടി നിക്കാതെ ഗ്യാപ് ഇട്ടു നിന്നുകൊണ്ട് പറഞ്ഞു. അല്ലെങ്കിൽ ഈ മലരന്മാരൊക്കെ തെറ്റിദ്ധരിക്കും..ബ്രദർ ആണെന്ന എല്ലാത്തിനോടും പറഞ്ഞത് !
“അവന്റെ ഒരു സോറി…ഡ്രൈവിംഗ് പഠിക്കുമ്പോ പോലും ഇങ്ങനെ ഉണ്ടായിട്ടില്ല ..അറിയോ നിനക്ക് “
അവളെന്റെ നേരെ കുരച്ചു ചാടി..
ഞാനൊന്നും മിണ്ടാൻ പോയില്ല..
അവളും ഒന്നും മിണ്ടിയില്ല..നേരെ ദേഷ്യത്തോടെ ചെന്ന് വാതിൽ ശക്തിയിൽ തുറന്നുകൊണ്ട് ഡ്രൈവിംഗ് സീറ്റിലേക്ക് കയറി സ്റ്റാർട്ട് ചെയ്തു നോക്കി!
ഭാഗ്യത്തിന് സ്റ്റാർട്ട് ആകുന്നുണ്ട് !
“കേറെടാ..”
മഞ്ജു പുറത്തു നിക്കുന്ന എന്നെ നോക്കി പറഞ്ഞുകൊണ്ട് ഡോർ വലിച്ചടച്ചു !
ഞാൻ തിടുക്കപ്പെട്ടു കാറിനകത്തേക്ക് കയറി ! അവൾ റിവേഴ്‌സ് എടുത്തു കൊണ്ട് തിരിച്ചു. പിന്നെ വന്ന വഴിയേ തിരികെ പോയി..