രതിശലഭങ്ങൾ പറയാതിരുന്നത് 4 [Sagar Kottappuram]

Posted by

“ആഹ്…ഞാൻ ഇവിടെ അടുത്ത് തന്നെയാ താമസം…ഇവിടത്തെ ആർട്ട്സ് കോളേജിലെ ടീച്ചറാണ് ..എന്താന്ന് വെച്ച ഞാൻ ചെയ്തു തരാം…”

മഞ്ജു പതിയെ പറഞ്ഞു കൊണ്ട് വീട്ടുകാരനെ നോക്കി .

“അത് മതി..ഇവരിപ്പോ പൊക്കോട്ടെ അല്ലെ..”

അയാൾ മറ്റുള്ളവരെ നോക്കി..

“മ്മ്…”

കൂട്ടത്തിലെ പ്രധാനി മൂളി സമ്മതം അറിയിച്ചു . അതോടെ എനിക്കും മഞ്ജുസിനും ആശ്വാസം ആയി. പക്ഷെ വണ്ടിക്കും അത്യാവശ്യം കേടുപാടുകളൊക്കെ ഉണ്ട്..മുൻഭാഗം ഏറെക്കുറെ ചളുങ്ങി !പക്ഷെ ഭീകരത ഒന്നുമില്ല…

കാറിന്റെ ബോണറ്റിനു മീതെ അവരെ കോൺക്രീറ്റ് കട്ട കിടപ്പുണ്ട്..അത് ആ വന്നവര് തന്നെ നീക്കിയിട്ടു കാറിന്റെ മുൻപിലെ കട്ടകളൊക്കെ അവര് തന്നെ മാറ്റിത്തന്നു സഹായിച്ചു . ഒരു വശം ചെരിഞ്ഞു നേരെ ചെന്ന് ഇടിച്ചു കയറിയതാണ് !

ഭാഗ്യത്തിന് അതിന്റെ അടുത്തൊന്നും ആളുകളില്ലാഞ്ഞത് ഭാഗ്യം ആയി..അല്ലെങ്കിൽ ചിലപ്പോ കൊലക്കുറ്റം ആയേനെ !

ഞാൻ ആശ്വാസത്തോടെ നെഞ്ചിൽ കൈവെച്ചു നിന്നു!

എല്ലാവരും ഒന്ന് പിൻവാങ്ങിയപ്പോൾ മഞ്ജു എന്നെ നോക്കി .

ഞാനവളെ സ്വല്പം പേടിയോടെ , ജാള്യതയോടെ നോക്കി .

എന്റെ വയറിനിട്ടൊരു കുത്ത് ആയിരുന്നു സമ്മാനം ആയി കിട്ടിയത് !അത്ര വേദന ഒന്നുമില്ലെങ്കിലും മഞ്ജു ദേഷ്യത്തോടെ ആണ് ഇടിച്ചത് ..

“ആഹ്…ഹ ഹ ..”

ഞാൻ വേദന എടുത്ത പോലെ കുറച്ചു ഓവറായി അഭിനയിച്ചു അവളെ നോക്കി കുനിഞ്ഞു നിന്നു !

“എന്ന പണിയ ഇത്…”

ഞാൻ വയർ ഉഴിഞ്ഞുകൊണ്ട് അവളെ നോക്കി .

“അത് തന്നെയാ എനിക്കും ചോദിക്കാനുള്ളത്…ഇത് പിന്നെ എന്റെ പണി ആണല്ലോ..ഒരു ചവിട്ടങ്ങു തരാനാ തോന്നുന്നേ “

അവൾ ദേഷ്യത്തോടെ ബോണറ്റിൽ ഇടിച്ചുകൊണ്ട് പറഞ്ഞു..

ആ വീട്ടുകാര് ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്നു തോന്നിയപ്പോ ഞാനൊന്നും മിണ്ടാൻ പോയില്ല.

“ഇൻഷുർ ഉണ്ടോ ?”

Leave a Reply

Your email address will not be published. Required fields are marked *