“ഓ..പിന്നെ ഒരു ഏട്ടൻ..പത്ത് പൈസേടെ ഉപകാരം ഇല്ല ..എന്നിട്ട് ഏട്ടൻ ആണ് പോലും..”
അവൾ പുച്ച്ചതോടെ പറഞ്ഞു..
“ഓ..നമ്മളെ കൊണ്ട് പിന്നെ എനിക്ക് ഭയങ്കര ഉപകാരം ആണല്ലോ ..ഒരു ഗ്ലാസ് വെള്ളം എടുത്തു തരുമോടീ നീയൊക്കെ “
ഞാൻ അവളുടെ കാലിൽ പിടിച്ചുകൊണ്ട് പറഞ്ഞു..
അവളെന്നെ മുഖം ഉയർത്തി നോക്കി.
“അയ്യേ..നിനക്കു ഫീൽ ആയോ ..?”
അവൾ കൊച്ചുകുട്ടിയെ പോലെ എന്നെ നോക്കി.
“ഏറ്റു..”
ഞാൻ മനസിൽ പറഞ്ഞുകൊണ്ട് അവളെ ദയനീയ ഭാവത്തിൽ നോക്കി.
“പിന്നില്ലാതെ..”
ഞാൻ അവളെ നോക്കി..
“എന്തിനാണ് ഈ സോപ്പൊക്കെ മോനെ..നിനക്കെന്തൊ എന്നെകൊണ്ട് സാധിക്കാൻ ഉണ്ട്..അതെന്താണെന്നു ഇങ്ങു പറഞ്ഞ പോരെ “
എന്റെ കാര്യം ശരിക്കറിയാവുന്നതുകൊണ്ട് അഞ്ജു മുഖവുര കൂടാതെ ഉള്ള കാര്യം അങ്ങ് പറഞ്ഞു.
“ഹി..നിനക്കു മനസിലായല്ലേ…”
ഞാൻ അവളെ നോക്കി ചിരിച്ചു.
“ഇല്ല പിന്നെ..”
അവൾ ചിരിച്ചുകൊണ്ട് എന്നെ കളിയാക്കി.
“അപ്പഴേ നിന്റെ ഫോൺ കുറച്ചു നേരത്തേക്ക് എനിക്ക് വേണം…”
ഞാൻ ഉള്ള കാര്യം പറഞ്ഞപ്പോ പെണ്ണൊന്നു ഞെട്ടി.
“എന്തിനു ?”
അവളെന്നെ അത്ഭുതത്തോടെ നോക്കി..
“ആവശ്യം ഉണ്ട്..എന്റെ ഫോൺ നാശമായി ..അത്യാവശ്യം ആയി ഒരാളെ വിളിക്കാൻ ഉണ്ട് “
ഞാൻ അവളോട് കാര്യം പറഞ്ഞു.