കോളേജിന് അടുത്ത് വെച്ച് ഞാൻ മഞ്ജുവിനെ അനുഗമിക്കുന്ന പരിവാടി നിർത്തി. ആരെങ്കിലും കണ്ടാലോ..അതുകൊണ്ട് അവള് മുൻപിൽ പോയി..സ്വല്പം കഴിഞ്ഞു പിന്നാലെ ഞാനും !
പിന്നെ ഉച്ചക്കാണ് കഥ നായികയെ ഒന്ന് നേരിട്ട് കാണാൻ സാധിച്ചത് . ലൈബ്രറിയിൽ വെച്ച് പതിവ് പോലെ വീണ്ടും കൂട്ടിമുട്ടി..
ഞാൻ എന്നത്തേയും പോലെ ചെല്ലുമ്പോൾ പതിവ് കോർണറിൽ മഞ്ജുസ് ഉണ്ട്..ഞാൻ പ്രസാദ് ഏട്ടനെ നോക്കി ചിരിച്ചു കാണിച്ചുകൊണ്ട് അകത്തേക്ക് കയറി. പിന്നെ മഞ്ജുസ് നിക്കുന്ന ദിശയിലേക്ക് നടന്നു ..
ഞാൻ വരുന്നത് കണ്ട അവൾ ഡ്രസ്സ് ഒകെ നേരെയിട്ടു ഗൗരവം നടിച്ചു.
ഞാൻ അവളുടെ അടുത്തേക്ക് ചെന്നു ചുറ്റും നോക്കികൊണ്ട് അവളുടെ തൊട്ടടുത്തെക്കായി നീങ്ങി നിന്നു.
“എന്താ ..കാര്യം..നീ എന്തിനാ എപ്പോഴുമിങ്ങനെ പുറകെ നടക്കുന്നെ ?”
അവൾ അസ്വസ്ഥതെയോടെ ചോദിച്ചു.
“ഇഷ്ടമല്ലെങ്കി ഞാനങ്ങു പോയേക്കാം “
ഞാൻ അവളുടെ അടുത്ത് നിന്നും മാറികൊണ്ട് പറഞ്ഞു.
“അങ്ങനെ ആണോ ഞാൻ പറഞ്ഞത് “
അവളെന്നെ തിരിഞ്ഞു നോക്കികൊണ്ട് കണ്ണുരുട്ടി .
“പിന്നെ…എന്നോടുള്ള ദേഷ്യം മാറിയോ എന്ന് ചോദിക്കാൻ വേണ്ടി വന്നതാ..”
ഞാൻ ചിരിയോടെ തിരക്കി..
“അതിലിത്ര ചിരിക്കാൻ എന്താ ഉള്ളെ?”
അവൾ പുരികം ഉയർത്തി എന്നെ ചോദ്യ ഭാവത്തിൽ നോക്കി.
“അതിനും സോറി..എന്തൊരു കഷ്ടമാണെന്നു നോക്കിയേ…”
ഞാൻ തലയ്ക്കു കൈകൊടുത്ത് കൊണ്ട് പറഞ്ഞു.
മഞ്ജു അതുകണ്ടു പതിയെ ചിരിച്ചു.
പിന്നെ പെട്ടെന്ന് എന്റെ ഷർട്ടിൽ കുത്തിപിടിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് വലിച്ചടുപ്പിച്ചു.