“ഈ പറഞ്ഞതൊക്കെ എനിക്കും ഉണ്ട്…നീ ഇപ്പൊ വരാം വരാം എന്ന് പറഞ്ഞിട്ട് ഞാനിവിടെ ഒരുങ്ങി കെട്ടി ഇരിക്കാൻ തുടങ്ങീട്ട് നേരം കുറെ ആയിരുന്നു ..എന്നിട് ചോദിച്ചപ്പോ അവന്റെ ഒരു മറ്റേടത്തെ വർത്താനം “
അവൾ എന്നെ തറപ്പിച്ചൊന്നു നോക്കി.
ഞാൻ ഒന്നും മിണ്ടിയില്ല..
“ഞാൻ അച്ഛനോട് ഒകെ പറഞ്ഞു സെറ്റ് ആക്കിയതാ..എന്നിട് അങ്ങേരെ തന്നെ നീ പറയണം “
മഞ്ജു സ്വല്പം സങ്കടത്തോടെ ആണ് പറഞ്ഞത്.
“ഞാൻ അതിനു സോറി പറഞ്ഞില്ലേ…ഇവിടെ ഞാൻ എത്ര നേരം നിന്നു ..എന്നിട്ട് തിരിഞ്ഞു നോക്കിയോ ?”
ഞാൻ ദേഷ്യത്തോടെ പറഞ്ഞു..
“കോളേജിൽ വന്ന അവിടേം വല്യ പോസ് ..വിളിച്ച ഫോണും എടുക്കില്ല…”
ഞാൻ പറഞ്ഞു നിർത്തി അവളെ നോക്കി.
“എടുക്കാത്തതല്ല…എന്റല് ഫോണില്ല എടുക്കാൻ “
മഞ്ജു ദേഷ്യത്തോടെ എന്റെ നേരെ കുറച്ച് ചാടി..
ഞാനവളെ അമ്പരപ്പോടെ നോക്കി..
“അത് അന്ന് തന്നെ എറിഞ്ഞു പൊട്ടിച്ചു …”
ശബ്ദം താഴ്ത്തി ആദ്യമായി ഒരു നേർത്ത ചിരിയോടെ അവൾ പറഞ്ഞു.
“എന്തിനു ?”
ഞാൻ അതിശയത്തോടെ ചോദിച്ചു .
“നീ ഇപ്പൊ എന്തിനാ എറിഞ്ഞു പൊട്ടിച്ച..അത് പോലെ തന്നെ ..”
മഞ്ജു ചിരിച്ചുകൊണ്ട് പറഞ്ഞു..
“ഈ ചിരി വിശ്വസിക്കാവോ ?”
ഞാൻ സംശയത്തോടെ അവളെ നോക്കി..
“നീ വേണേൽ വിശ്വസിക്കേടാ ..എനിക്കൊരു ചുക്കുമില്ല..”
മഞ്ജു കളിയായി പറഞ്ഞുകൊണ്ട് മുറ്റത്തു പൊട്ടി കിടക്കുന്ന എന്റെ ഫോണിലേക്ക് നോക്കി.ഞാൻ ആശ്വാസത്തോടെ ഒന്ന് നെടുവീർപ്പിട്ടു .
“ആ സിം ഊരി എടുത്തോ ..”