ഞാൻ തീർത്തു പറഞ്ഞുകൊണ്ട് എന്റെ ബൈക്കിനടുത്തേക്കു നീങ്ങി.
മഞ്ജു ദേഷ്യം പിടിച്ചുകൊണ്ട് സ്‌കൂട്ടറിൽ നിന്നിറങ്ങി എന്റെ അടുത്തേക്ക് കലിതുള്ളി നടന്നു വന്നു.
“നീ എന്നെ ദേഷ്യം പിടിപ്പിക്കാതെ അതിങ്ങു താ..”
അവൾ എന്റെ നേരെ കൈനീട്ടികൊണ്ട് പറഞ്ഞു..
“അപ്പൊ എനിക്കില്ലേ ദേഷ്യം ഒക്കെ ..”
ഞാൻ സ്വല്പം വിഷമത്തോടെ ചോദിച്ചു. എന്റെ ശബ്ദം ഒക്കെ സ്വല്പം ഇടറി തുടങ്ങി.
“ഞാൻ രണ്ടു ദിവസം ആയിട്ട് ശരിക്കു ഉറങ്ങീട്ട് പോലുമില്ല ..അറിയോ ..എപ്പോ കണ്ടാലും ഒരുമാതിരി …”
ഞാൻ പറഞ്ഞു നിർത്തി ,എന്റെ കയ്യിലുണ്ടായിരുന്ന ഫോൺ നിലത്തേക്ക് ശക്തിയിൽ എറിഞ്ഞു, അപ്പൊ അങ്ങനെ ചെയ്യാൻ ആണ് തോന്നിയത്..പിന്നീട ആലോചിച്ചപ്പോ മണ്ടത്തരം ആയി.. ഡിസ്പ്ളേ പൊട്ടി തകർന്നുകൊണ്ട് അത് രണ്ടു മൂന്നു പാർട്സ് ആയി പലവഴിക്ക് തെറിച്ചു !
മഞ്ജു അത് ഒരു അമ്പരപ്പോടെ നോക്കി നിന്നു എന്നെ മുഖം ഉയർത്തി നോക്കി ചുറ്റും നോക്കി. പിന്നെ പെട്ടെന്ന് എന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ഉമ്മറത്തേക്ക് കയറി..ഞാൻ അവൾ പെട്ടെന്ന് എന്റെ കയ്യിൽ പിടിച്ചപ്പോൾ അവളെ മുഖം ഉയർത്തി ഒന്ന് നോക്കി..അവൾ സ്പീഡിൽ എന്റെ കയ്യും പിടിച്ചു നടന്ന് നീങ്ങി..പിന്നാലെ ഞാനും..
“നിനക്കെന്താ ബോധം ഇല്ലേ…ഇതെന്റെ വീട് ആണ് ..”
അവൾ ശബ്ദം താഴ്ത്തികൊണ്ട് എന്നെ നോക്കി പല്ലിറുമ്മി..
ഞാൻ ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കി..
“നീ എന്തിനാ ഫോൺ എറിഞ്ഞു പൊട്ടിച്ചത് …”
അവൾ ഗൗരവത്തിൽ എന്നെ നോക്കി..
“ഞാൻ വിളിച്ച എന്താ എടുക്കാത്തത്…”
ഞാൻ ആ ചോദ്യത്തിന് തിരിച്ചൊരു ചോദ്യം നൽകി .
മഞ്ജു അതിനു മറുപടി ഒന്നും പറഞ്ഞില്ല…
“ഞാൻ പിന്നെ എന്ത് വേണം…നീ തന്നെ പറ ..”
മഞ്ജു ഒരു നിമിഷത്തെ നിശ്ശബ്ദതക്കു ശേഷം പറഞ്ഞു .
“ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞെന്നു വെച്ചിട്ടു…അതും മനസ്സിലിട്ടു നടക്കുവാണോ”
ഞാൻ നിരാശയോടെ മഞ്ജുവിനെ നോക്കി..