ഞാൻ വീണ്ടും വാതിൽ തട്ടി വിളിച്ചു ..ഇത്തവണ സ്വല്പം ഉറക്കെ ആണ് തട്ടിയത്..നിർത്താതെ തട്ടി ഞാൻ ദേഷ്യത്തോടെ അടിച്ചു !
അതോടെ രംഗം വഷളാവുമെന്നു കരുതിയ മഞ്ജുസ് വാതിൽ തുറന്നു. പക്ഷെ പാതി തുറന്നു പിടിച്ചു അവളെന്നെ നോക്കി…എന്നെ അകത്തേക്കു കടക്കാൻ അവൾ വിട്ടില്ല..
“എന്താ…കുറെ നേരം ആയല്ലോ “
അവൾ ഗൗരവം വിടാതെ തിരക്കി..
“സോറി…”
ഞാൻ അവളെ നോക്കി ചിണുങ്ങിക്കൊണ്ട് പറഞ്ഞു..
“ഓ..വരവ് വെച്ചു..ഇനി പോയാട്ടെ ..”
അവൾ പുച്ച്ചതോടെ മുഖം വെട്ടിച്ചു കൊണ്ട് വീണ്ടും വാതിൽ ചാരി..ഞാൻ ബലം പിടിച്ചാൽ വേണമെങ്കിൽ തള്ളി തുറക്കാമെങ്കിലും ഞാനതു ചെയ്തില്ല..അവളുടെ മട്ടും ഭാവവും കണ്ടപ്പോൾ അങ്ങനെ ചെയ്യാൻ തോന്നിയില്ല..ഞാനാകെ വല്ലാണ്ടായി ..ഒരു പരിചയവും ഇല്ലാത്തവരോട് പെരുമാറുന്ന പോലെ !!
എനിക്ക് കരച്ചിലൊക്കെ വരുന്ന പോലെ തോന്നി..തൊണ്ട ഒക്കെ വരണ്ടു തുടങ്ങി..ഞാൻ കുറച്ചു നേരം അവിടെ ചുറ്റി പറ്റി നിന്ന ശേഷം പിന്നെ മടങ്ങി . രാത്രിയും വിളിച്ചു നോക്കിയെങ്കിലും ഫോൺ പരിധിക്കു പുറത്തു ആണ് !
പിറ്റേന്ന് കോളേജ് വീണ്ടും സ്റ്റാർട്ട് ചെയ്യും . അവിടെ വെച്ചേ ഇനി കാണാൻ പറ്റുള്ളൂ . എന്തേലും ഉണ്ടെന്കി അത് പറഞ്ഞു തീർക്കാം എന്ന് വിചാരിച്ചു രാവിലെ ഒരു തോളിൽ ബാഗും ഒക്കെ ഇട്ടു ഞാൻ മഞ്ജുസിനെയും പ്രതീക്ഷിച്ചു നേരത്തെ തന്നെപാർക്കിങ് സൈഡിൽ വന്നിരുന്നു ..
വെക്കേഷൻ കഴിഞ്ഞു വരുന്ന കാരണം എല്ലാവരും അടുത്ത് വന്നു ഹായ്..പറച്ചിലും വിശേഷം തിരക്കലും പരീക്ഷയുടെ കാര്യവും ഒക്കെ അന്വേഷിച്ചു .അപ്പോഴേക്കും ശ്യാമും എത്തി…എനിക്കവനെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു . കറക്റ്റ് സമയത് വന്നു എന്നെ കൂട്ടികൊണ്ടു പോയി ഈ പ്രെശ്നം ഒകെ ഉണ്ടാക്കിയത് അവനാണ് ..നാറി !
പക്ഷെ ചൂടായത് ഞാനും അവളും തമ്മിലാണല്ലോ ..അതുകൊണ്ട് അവനെ ഒന്നും പറയാനും വയ്യ..എന്റെ മൂഡ് ഓഫ്ഫ്ഫ് മനസിലായി അവൻ അരികെ വന്നു കാര്യങ്ങളൊക്കെ തിരക്കി..ഞാൻ ഉണ്ടായതെല്ലാം അവനോടു സ്വല്പം മാറ്റി നിർത്തി പറഞ്ഞു..എന്ന് വെച്ചാൽ എല്ലാം !
ശ്യാമിന് ഞങ്ങൾ തമ്മിൽ എന്തോ ഓരോ വശപ്പിശക് ഉണ്ടെന്നല്ലാതെ അത്ര സ്ട്രോങ്ങ് റിലേഷനിൽ ഒക്കെ ആയതു അജ്ഞാതം ആയിരുന്നു ! അവൻ വാ പൊളിച്ചുകൊണ്ട് എല്ലാം കേട്ടിരുന്നു എന്നെ അമ്പരപ്പോടെ നോക്കി..
“എന്നിട്ട് മൈരേ നീ എന്തൊക്കെയാ അവരെ പറഞ്ഞെന്നു വല്ല ഓർമ്മേം ഉണ്ടോ ..മിസ് ഇങ്ങനെ ചെയ്തില്ലെങ്കിലേ അതിശയമുള്ളൂ ..”