ഞാൻ പതിയെ പറഞ്ഞു..
“എന്ത് പ്രെശ്നം…നിനക്ക് പറ്റില്ലെങ്കി ആദ്യം പറഞ്ഞൂടെ..വെറുതെ ആളെ മെനക്കെടുത്താൻ “
മഞ്ജു ഞാൻ മനഃപൂർവം ഓരോ റീസൺ പറയുവാണെന്നു കരുതി ചൂടായി.
അതോടെ എനിക്കും ദേഷ്യം പിടിച്ചു.
“ഓ..ഇപ്പൊ അങ്ങനെ ആയല്ലേ..എന്ന വരാൻ സൗകര്യമില്ല..”
ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് ചുമ്മാ അങ്ങ് വായിൽ വന്നത് പറഞ്ഞു .
“അഹ്..വേണ്ട…”
അവൾ കലിപ്പിൽ പറഞ്ഞു.
“ഇതെന്താ കാര്യം പറഞ്ഞ മനസിലാവില്ലേ..ഞാൻ വേണമെന്ന് വെച്ചിട്ടല്ലല്ലോ “
ഞാൻ ദേഷ്യത്തോടെ പരഞ്ഞു..
“ഓ..ആർക്കറിയാം….നിനക്കു അല്ലേലും എന്റെ ഭാഗം പറയുമ്പോ വല്യ ഇതാണല്ലോ “
മഞ്ജു ഓരോന്ന് പറഞ്ഞു എന്നെ ദേഷ്യം പിടിപ്പിക്കാൻ തുടങ്ങിയതോടെ ഞാനും കലിപ്പിലായി..
“ആഹ്.എന്ന വേണമെന്ന് വെച്ചിട്ടു തന്നെയാ വരാത്തത് ..എനിക്ക് സൗകര്യമില്ല..ഇയാളുടെ തന്തയെ കാണാൻ ഇപ്പൊ മനസുമില്ല..പോയി എന്താന്ന് വെച്ച് ചെയ്യ്”
നാവില് ഗുളികൻ കയറി എന്നൊക്കെ പറയാറില്ലേ..ശരിക്കു അതാണ് സംഭവിച്ചത് ! ഒരു നിമിഷത്തെ ദേഷ്യത്തിന്റെ പുറത്തു ഞാൻ പറഞ്ഞതാണെന്ന് അവൾക്കും അറിയാം എനിക്കും അറിയാം..പക്ഷെ അത് ഭയങ്കര ഇഷ്യൂ ആയി..
“മര്യാദക്ക് സംസാരിക്കെടാ ..എന്റെ അച്ഛനെ പറയാൻ നീയാരാ “
മഞ്ജു ഞാൻ പറഞ്ഞത് ഇഷ്ടപെടാത്ത പോലെ സംസാരിച്ചു .
“എനിക്കിപ്പോ ഇങ്ങനെ സംസാരിക്കാനേ സൗകര്യമുള്ളു…”
ഞാൻ തീർത്തു പറഞ്ഞു..
“എന്ന വെച്ചിട്ട് പോടാ …നായിന്റെ മോനെ “
മഞ്ജുവും വിട്ടില്ല…
“അത് നിന്റെ തന്ത….”
ഞാനും വിട്ടില്ല ..അങ്ങനെ ആയാൽ പറ്റോ !