മാത്രം ഞാൻ മനസ്സിലാക്കി.പിന്നീടെപ്പോഴെങ്കിലും ‘അമ്മ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തരും എന്ന് എനിക്കുറപ്പുണ്ടായിരുന്നു.അങ്ങിനെയായിരുന്നു ഞാനും അമ്മയും.’അമ്മ വൈകിട്ടായപ്പോ തിരിച്ചെത്തി.അമ്മയുടെ ഏതോ ഒരു മാല ജൂവലറിയിൽ കൊടുത്തു മാറ്റി ആര്യയ്ക്ക് വേണ്ടി ഒരു പുതിയ മാല വാങ്ങി എന്ന് അമൂമ്മയോടു പറയുന്നത് കെട്ടു ,അന്ന് കിടക്കുമ്പോൾ ‘അമ്മ പറഞ്ഞു തന്നു.ആര്യ വല്യ പെൺകുട്ടിയായി.ഇനി പഴയതു പോലെ നിങ്ങൾ അടുത്തിടപഴകാൻ പാടില്ല . പിന്നീട് ഞങ്ങൾ കാണുമ്പോഴെലം രണ്ടാൾക്കും തമ്മിൽ സംസാരിക്കാൻ പോലും നാണമായിരുന്നു.പിന്നീടെങ്ങനെയോ ഞങ്ങൾ അവരവരുടെ ലോകത്തേക്ക് മടങ്ങി .എന്റെ കല്യാണത്തുന്നു ശേഷമാണു ഞങ്ങൾ പിന്നീട് ഫ്രീ ആയി അംസാരിക്കാൻ തന്നെ തുടങ്ങിയത്.അതും രാധികയുടെ മിടുക്കു കൊണ്ട്.എല്ലാവരോടും വളരെ ഫ്രീ ആയിട്ടു ഇടപെടും രാധിക .അതുകൊണ്ടു തന്നെ എന്റെ അച്ചന്റെ വീട്ടിലാണെങ്കിലും അമ്മയുടെ വീട്ടിലാണെങ്കിലും എല്ലാവര്ക്കും രാധികയെ വളരെ കാര്യമാണ് .
അമ്മായിമാരും ചിറ്റമറും അവൾക്കു സ്വന്തം കൂട്ടുകാരികളെ പോലെ ആണ് .അതുകൊണ്ടു തന്നെ സ്വതവേ കുറച്ചു റിസേർവ്ഡ് ആയ എനിക്ക് കുറച്ചുകൂടി അംഗീകാരം കിട്ടിത്തുടങ്ങി എന്റെ ബന്ധുവീടുകയിലെല്ലാം .ഇപ്പൊ രാധികയുടെ മുന്നിൽ എന്തെങ്കിലും ഒക്കെ പറഞ്ഞു പഴയതു പോലെ കളിയാക്കാറുണ്ട് ആര്യ .പക്ഷെ ഞാൻ ഒരു ചിരിയിൽ ഒതുക്കും.അതെന്റെ പ്രകൃതമാണ്.
ഇപ്പൊ അവൾ വരുന്നു എന്ന് കേട്ടപ്പോൾ എന്നിലെ ആ പതിമൂന്നുകാരൻ വീണ്ടും ഉയിര്തെഴുനെറ്റപോലീയാണ് എനിക്ക് തോന്നിയത് .ഓഫീസിൽ ജോലിത്തിരക്കിനിടയിലും ഇടക്കിടെ അവളുടെ ഓർമ്മകൾ എന്നെ തേടിയെത്തി. മുത്തശ്ശൻ മരിച്ചപ്പോൾ ഞങ്ങൾ കസിൻസ് എല്ലാം അവിടെ തന്നെയായിരുന്നു.ശരിക്കും ഞങ്ങൾ എല്ലാവരും കൂടി അതുപോലെ ആരുമിച്ചുകൂടിയ ഒരവസരം അതിനുമുമ്പും പിന്നീടും ഉണ്ടായിട്ടില്ല .ക്രിക്കറ്റ് കളിയും ഫുട്ബോളും കൂടാതെ കുട്ടിയും കോലും സാറ്റ് കളിയും (ഒളിച്ചുകളി ) ഒക്കെയായി ഒരു നല്ല കാലം.ആര്യയെ എനിക്കും എന്റെ ഏട്ടനും വല്യ ഇഷ്ടമായിരുന്നു.അവളുടെ അറ്റെൻഷൻ വേണ്ടി ഞാനും എന്റെ ഏട്ടനും തമ്മിൽ ആരും അറിയാത്ത ഒരു മത്സരം ഉണ്ടായിരുന്നു.ഇപ്പൊ അതൊക്കെ ഓർക്കുമ്പോൾ ചിരിയാണ് വരുന്നത്.സാറ്റ് കളിക്ക് പലപ്പോഴും ഞങ്ങൾ ഒന്നിച്ചാണ് എവിടെയെങ്കിലും ഒളിക്കുക.ആരോടും പറഞ്ഞു മനസിലാക്കാൻ പറ്റാതെ ഒരു ഫീലിംഗ് അന്നൊക്കെ ഉണ്ടായിരുന്നു .അതിനെ ഒരിക്കലും പ്രണയമെന്നു വിളിക്കാൻ കഴിയില്ലായിരുന്നു.കൃത്യമായ ഒരു വ്യാഖ്യാനം കൊടുക്കാൻ കഴിയാതെ ഒരു റിലേഷന്ഷിപ് ആയിരുന്നു അത് .പരസ്പരം അറ്റെൻഷൻ നു വേണ്ടി മത്സരിക്കുന്ന ,മറ്റാരോടെങ്കിലും കൂടുതൽ അടുപ്പം കാണിക്കുമ്പോ പരസ്പരം പോസെസ്സിവ് ആകുന്ന എന്നാൽ അത് ഒരിക്കലും അന്യോന്യം പ്രകടിപ്പിക്കാൻ കഴിയാത്ത ഒരു റിലേഷന്ഷിപ്.