“ഡാ ഡാ…….ആഹ് പിന്നെ നീ ഒന്ന് ചിന്നുനെ ബസ് സ്റ്റോപ്പിൽ കൊണ്ടാക്കി വാടാ…അവൾ ഇന്ന് ലേറ്റ് ആയിട്ടുണ്ട്”
“ഓഹ് ഐ ആം റിയലി സോറി, എന്നെ കൊണ്ട് പറ്റില്ല, പിന്നെ അത്രകത്യാവിശം ആണെങ്കിൽ അവൾ നേരിട്ട് വന്ന് കെഞ്ചി പറയട്ടെ, അപ്പം ആലോചിക്കാം”
“മോനെ സിദ്ധു കുട്ടാ”(എന്ന് ഇത്തിരി കനത്തിൽ പറഞ്ഞിട്ട് ദേവൂച്ചി അകത്തേക്കു കേറിപോയി)
നിമിഷങ്ങൾക്കകം എന്റെ കുഞ്ഞുപെങ്ങൾ കോളേജ് പോവാൻ റെഡി ആയി ബാഗും തൂക്കി പുറത്തേക്ക് വന്നു
“ഏട്ടാ എന്നെ ഒന്ന് ബസ്റ്റോപ്പിൽ ആക്കി താ….എന്റെ നല്ല ഏട്ടനല്ലേ…..പ്ലീസ്….”
“നേരത്തെ ഇങ്ങനെ ഒന്നും അല്ലായിരുന്നലോ മോളുടെ സംസാരം, പെട്ടന്ന് ജേഷ്ഠസ്നേഹം ഉണർന്നു ലെ”
“എന്റെ ഏട്ടൻ പൊളിയല്ലേ, ഇങ്ങനത്തെ സാഹചര്യം ചൂഷണം ചെയ്യരുത്, ഞാൻ വൈകുന്നേരം വന്നിട്ട് ഏട്ടൻ പറയുന്നതൊക്കെ ചെയാ…പ്ലീസ് ഏട്ടാ വാ വണ്ടി എടുക്ക്”
“ആാാ….എന്റെ പെങ്ങൾ ഇങ്ങനെ കെഞ്ചി പറഞ്ഞതല്ലേ, ഒര് കാര്യം ചെയാ…..സോറി ഏട്ടാ ന്ന് ഒര് പത്തുപ്രാവിശ്യം പറഞ്ഞാൽ കൊണ്ടാക്കിത്തരാം”
“എന്തിന് സോറി”
“ചുമ്മാ ഒര് രസത്തിന് പറഞ്ഞോ”
“മുതലെടുക്കാലെ സജിയെ”
“ഹിഹി…..വേഗം പറഞ്ഞാൽ വേഗം പോവാം, നിനക്ക് മടി ആണെങ്കിൽ ഞാൻ ഇതാ അങ്ങോട്ട് നോക്കി നിക്കാം വേഗം പറഞ്ഞോ….”
പിന്നെ സാഹചര്യം ഇതായത് കൊണ്ടും, സമയം ഇല്ലാത്തതു കൊണ്ടും അവൾ ഞാൻ പറഞ്ഞത് പോല്ലേ ചെയ്തു.ഞാൻ അവളെ ബസ്റ്റോപ്പിൽ അല്ല, കോളേജിൽ തന്നെ കൊണ്ടാക്കി കൊടുത്തു.ഞാൻ തിരിച്ചുവീട്ടിൽ എത്തിയപ്പോഴേക്കും ദേവൂച്ചി കുളിച്ച് മാറ്റി നഴ്സറിയിൽ പോവാൻ റെഡി ആയിരുന്നു. നഴ്സറി വീടിന് തൊട്ടടുത്തു ആയത് കൊണ്ട് നടന്നാണ് ദേവൂച്ചി പോവുക. ഞാൻ എത്തിയതും ദേവൂച്ചി പോയി, പിന്നെ മെലെ ഒരു കുളി ഒകെ പാസ്സ് ആക്കി ഞാനും നേരെ ടെക്സ്റ്റയിൽസിലേക് വിട്ടു. ഞാൻ എത്തുമ്പോഴേക്കും മായേച്ചിയും അവിടെ ജോലി ചെയുന്ന മറ്റ് മൂന്നുപേരും എത്തി കഴിഞ്ഞിരുന്നു, ബാക്കി മൂന്ന് പേരിൽ ഒരാൾ പണ്ടുതൊട്ടേ ഇവിടെയുള്ള വിലാസിനി ചേച്ചി, മറ്റൊരാൾ സാജൻ ചേട്ടൻ പിന്നത്തെയാൾ പുതിയതായി വന്ന അർജുൻ എന്ന ഒരു പയ്യൻ. അവരെ മൂന്ന് പേരെയും കുറിച്ച് കൂടുതൽ ഒന്നും പറയാനില്ല കാരണം അവർക്കാർക്കും ഈ കഥയിൽ വലിയ റോൾ ഇല്ല.