എനിക്ക് ചിരിക്കണോ കരയണോ എന്ന് അറിയാത്ത പോലെയായി. ഞാൻ നിസ്സംഗതയോടെ അവളെ നോക്കിയിരുന്നു.
“സിദ്ധൂന് നീനുവിനെ, സോറി നിരഞ്ജനയെ, അവളെ ഞങ്ങളൊക്കെ അങ്ങനാ വിളിക്കാറ്. അവളെ അത്ര ഇഷ്ടാണോ?”
“എനിക്ക് വേറെ ഒരു പെണ്ണിനോടും ഇങ്ങനെ തോന്നീട്ടില്ല ഡീ അനീ.. അവളെ കാണുമ്പോ നെഞ്ച് പെരുമ്പറ മുഴക്കാൻ തുടങ്ങും. കാലു രണ്ടും തളരാൻ തുടങ്ങും.. അങ്ങനെ ഞാൻ ആകെ ഇല്ലണ്ടായി പൊവ്വാ ഡീ.. പക്ഷേ.. അവളെ.. എങ്ങനെ.. എനിക്കറിയില്ല..”
“അത് നീ എനിക്ക് വിട്ടേക്ക്. പിന്നൊരു കാര്യം. ഇതുവരെ ഒരുത്തനും അവള് വീണു കൊടുത്തിട്ടില്ല. അതുകൊണ്ട് തന്നെ നിനക്കും കുറച്ച് പാടുപെടെണ്ടി വരും.. എങ്കിലും നോക്കാം..”
ഞാൻ അവളെ കെട്ടപ്പിടിച്ചു മുഖം മുഴുവൻ ഉമ്മ കൊണ്ട് മൂടി. അവള് സന്തോഷം കൊണ്ട് കണ്ണടച്ച് നിന്ന് എല്ലാം ഏറ്റുവാങ്ങി.
“ഡാ. അവളെ കിട്ടിയാലും ഇൗ പാവത്തിനെ മറക്കരുത് കേട്ടോ ഡാ. എനിക്ക് നീ അല്ലാതെ ആരും ഇല്ല. ഇത് പോലൊക്കെ പോക്കൂടെ നമുക്ക് ഇനിയും?”
ഞാൻ ചിരിച്ചു കൊണ്ട് അവളെ വാരിയെടുത്ത് മടിയിൽ വച്ചു. എന്നിട്ട് കൊച്ചു കുട്ടിയെ പോലെ അവളുടെ മുടി വാർന്ന് തലോടി. എന്നിട്ട് മെല്ലെ അവളുടെ നെറ്റിയിൽ ചുംബിച്ചു.
“എന്റെ ജീവിതത്തിൽ ആദ്യമായി എനിക്ക് സ്വയം സമർപ്പിച്ച പെണ്ണ് നീയാ. ആ നിന്നെ ഞാൻ ഒരിക്കലും കൈ വിടില്ല. നീ വേറെ ഒരാളുടെ ആവുന്ന കാലത്തോളം. ഇതെന്റെ വാക്കാ.”
അവളുടെ കണ്ണ് നനയുന്നത് കണ്ട് ഞാൻ അവളുടെ മുഖം എന്റെ കൈകളിൽ കോരിയെടുത്തു. എന്നിട്ട് പതിയെ കണ്ണുകളിൽ നിന്ന് ആ കണ്ണുനീർ തുള്ളികൾ ചുണ്ട് കൊണ്ട് വലിച്ച് കുടിച്ചു. “ഇനി കരയരുത്.” അവള് മെല്ലെ എന്റെ നെഞ്ചിലേക്ക് തല ചായ്ച്ച് കിടന്നു.