മനുഷ്യന് പരസ്പരം കാണാൻ പറ്റാത്ത അത്ര ഇരുട്ട്…
ഈ രാവുകളിലാണ് ഓരോ മനുഷ്യന്റെയും ഉള്ളിലുള്ള ചെകുത്താൻ ജനിക്കുന്നത്..
ക്രൂരത,പൈശാചികത,കാമം…ഒരു കറയും കൂടാതെ മനുഷ്യനുള്ളിൽ നിറയുന്നത്…
അവനിലെ അസുരൻ അവന്റെ പ്രവൃത്തിയുടെ കടിഞ്ഞാൺ ഏറ്റെടുക്കുന്നത്…
പക്ഷെ ആ അസുരൻ ഒരിക്കലും അറിയുന്നില്ല അവന്റെ ചെയ്തികളെ ചോദ്യം ചെയ്യാൻ ഓരോ രാവിനുശേഷവും ഒരു ഉദയം ഉണ്ടെന്ന്…
പൈശാചികതയുടെ വാസകേന്ദ്രമാണ് ഇങ്ങനെയുള്ള ഓരോ രാവുകളും…
അങ്ങനൊരു രാവ് ആണ് ഇന്ന്..
അസുരൻ വേട്ടയ്ക്ക് ഇറങ്ങുന്ന രാവ്…
ഡൽഹി..
അർധരാത്രി….
“അജയണ്ണാ നിങ്ങള് ആള് പൊളിയാ…”…ബിയർ ബോട്ടിൽ പൊട്ടിച്ചുകൊണ്ട് റാഫി പറഞ്ഞു…
റാഫി..ഡൽഹി യൂണിവേഴ്സിറ്റി കോളേജ് ലാസ്റ് ഇയർ സ്റ്റുഡന്റ്…ഒറ്റവാക്കിൽ പറഞ്ഞാൽ പൈസയുടെ ഹുങ്കും സകലത്തൊട്ടിത്തരങ്ങളും കൈമുതലായ ഒരു പന്ന പൂ മോൻ…
റാഫിയും അവന്റെ ഗാങ്ങും പിന്നെ റാഫി പറഞ്ഞ അജയണ്ണനും കൂടി ഒരു ചെറിയ മദ്യസവാരിയിലാണ്….
“ഇതൊക്കെ എന്ത് മോനെ…”…അജയൻ തിരിച്ചുപറഞ്ഞു…
“നമുക്ക് പറ്റിയ കമ്പനി ആരാന്ന് ചോദിച്ചാൽ അതിന് ഒരുത്തരമേയുള്ളു.. അതാണ് അജയണ്ണൻ…”
“ഇങ്ങനെ പൊക്കല്ലേ മോനെ…”
“എന്നിട്ട് എന്തൊക്കെയുണ്ട് വിശേഷം അജയണ്ണാ…”
“നമുക്ക് എന്ത് വിശേഷം…അങ്ങനെ പോണു..”
“അവിടെ എന്തുണ്ട് വിശേഷം…”..റാഫി ഒരു പതിഞ്ഞ മൂർച്ചയേറിയ ശബ്ദത്തിൽ അജയനോട് ചോദിച്ചു…