ഈ സമയം(ഉച്ച) കുഞ്ഞുട്ടന്റെ ജീപ്പ് നഗരത്തിന് പുറത്തേക്ക് ചീറിപ്പായുകയായിരുന്നു… വിജനമായ റോഡിലൂടെ ജീപ്പ് ഇരമ്പിനീങ്ങി… പെട്ടെന്ന് ആളുകളില്ലാത്ത ഒരിടത്ത് രണ്ട് ടവേരകൾ കുഞ്ഞുട്ടന്റെ ജീപ്പിന് മുന്നിലേക്ക് ചാടി…കുഞ്ഞുട്ടൻ പെട്ടെന്ന് ബ്രെക്കിൽ കാലമർത്തി… ജീപ്പിന്റെ ടയർ ഞരങ്ങികൊണ്ട് ജീപ്പ് ടവേരകൾക്ക് തൊട്ടുമുന്നിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ നിന്നു…
“ആരെ വാപ്പാന്റെ മൂത്രതടസ്സം തീർക്കാനാണെടാ എന്റെ വണ്ടിക്ക് വിലങ്ങിടുന്നെ..” എന്ന് ചോദിക്കാൻ കുഞ്ഞുട്ടൻ വായതുറന്നെങ്കിലും അവൻ ടാവേരയുടെ നമ്പർ കണ്ട് അത് വിഴുങ്ങികളഞ്ഞു…
TN59 DL 666
ടാവേറായിൽനിന്നും ആളുകൾ ഇറങ്ങി… രണ്ടെണ്ണത്തില്നിന്നും കൂടി ഒരു ആറേഴു ആളുകൾ ഇറങ്ങി… കുഞ്ഞുട്ടൻ അവരെ നോക്കി നിന്നു…കുഞ്ഞുട്ടന്റെ വണ്ടിക്ക് വട്ടമിട്ട ആദ്യത്തെ ടവേരയുടെ ഫ്രന്റ് സീറ്റിൽ നിന്നും ഒരാൾ അവസാനം ഇറങ്ങി…ഒരു ജിമ്മൻ…ജിമ്മിൽ പോയി കൊറേ പ്രോടീൻ വെള്ളവും കുടിച്ചു വീർപ്പിച്ചെടുത്ത ശരീരം…എന്നിരുന്നാലും ആരോഗ്യവാൻ…ബലവാൻ…കുഞ്ഞുട്ടൻ ജീപ്പിൽ നിന്നും ഇറങ്ങി ബോണറ്റിന്മേൽ ചാരി നിന്നു… ആ മസിൽബോഡി കുഞ്ഞുട്ടന്റെ അടുത്തേക്ക് വന്നു…കുഞ്ഞുട്ടനെ അയാൾ പുച്ഛത്തോടെ നോക്കി…അവനെ അയാൾക്ക് വെറുപ്പാണെന്ന് അയാളുടെ മുഖം വിളിച്ചോതി..
“എങ്ങോട്ടാ മോനെ കുഞ്ഞുട്ടാ നീ ഈ പറപ്പിക്കുന്നെ…?”..അയാൾ പരിഹാസത്തോടെ ചോദിച്ചു
“എങ്ങോട്ടുമില്ല സലാമിക്ക… ഇപ്പൊ നല്ല തണുപ്പല്ലേ അതുകൊണ്ട് ഞാൻ ചുമ്മാ ഒന്ന് വെയിൽ കായാൻ ഇറങ്ങിയതാ…”
“ഓഹോ…അത് കൊള്ളാല്ലോ…നീ അത് എനിക്ക് ഒന്നങ്ങട് വെച്ചതാണല്ലോ..”
“ഹേയ് അങ്ങനെ ഒന്നുമില്ല..”
“അങ്ങനെ ഉണ്ടാവരുത്”..അയാളുടെ ശബ്ദം ഉയർന്നു
“ശരി”..കുഞ്ഞുട്ടൻ പറഞ്ഞു
“എവിടെ നിന്റെ ആത്മാർത്ഥ സ്നേഹിതൻ..?”
“എനിക്കറിയില്ല”
“നീ അറിയാതെ അവൻ എവിടെ പോകാൻ..”
“ഇല്ല സത്യമായും എനിക്കറിയില്ല..”
“ഹമ്..എന്താ ഇനി അവന്റെ പ്ലാൻ…?”
“അവൻ ഒന്നും പറഞ്ഞിട്ടില്ല…”
“എന്നാൽ അവന്റെ ആത്മാർത്ഥ സ്നേഹിതൻ അവനെ ഒന്ന് ഉപദേശിക്ക്…ഒരിക്കൽക്കൂടി ഒന്ന് വരാൻ…” വന്യമായ ഒരു ഭാവത്തോടെ സലാം കുഞ്ഞുട്ടനോട് പറഞ്ഞു
“അത് വേണോ…?” കുഞ്ഞുട്ടൻ തിരിച്ചു ചോദിച്ചു