അവൾ വിറച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ…ഓരോന്നിനും അവളുടെ അത്ര നീളവും അവളെക്കാളും തടിയും കാണും…അവറ്റകളെ കെട്ടി ഇട്ടില്ലായിരുന്നുവെങ്കിൽ ഷാഹി അവരുടെ ബ്രേക്ഫാസ്റ്റിന് പോലും തികയില്ലാർന്നു… ഷാഹി പേടിച്ചു പേടിച്ചു ഭക്ഷണവുമായി അവരുടെ അടുത്തേക്ക് ചെന്നു…അവർ ഷാഹിയെ കണ്ടതും ഉച്ചത്തിൽ മുരളാൻ തുടങ്ങി…ഷാഹി ഭയന്നുവിറച്ചു… അവൾ അവൾക്ക് അറിയാവുന്ന ദൈവങ്ങളെ ഒക്കെ ഒന്നിച്ചു വിളിച്ചു…പേടി കാരണം അവൾ ഭക്ഷണം അവർക്ക് എറിഞ്ഞുകൊടുത്താണ് തിരിച്ചു വീട്ടിൽ കയറിയത്…ഷാഹി വാതിലിന്റെ കുറ്റി ഇട്ടോ എന്ന് 2 തവണ ചെക്ക് ചെയ്തു…വെറുതെ ഒന്നുമല്ല… ജസ്റ്റ് പേടിയുടെ ഊക്ക്… ദാറ്സ് ഇറ്റ്…
ഷാഹിതിരിച്ചു വീട്ടിൽ കയറി…. ഇവൻ(സമർ) ഇത് എന്ത് ജന്മമാണ്… ഒരിടത്തു പൂന്തോട്ടവും അക്വാറിയവും…വളരെ സമാധാനം…മറ്റൊരിടത്ത് കുറുക്കൻ…ഒടുക്കത്തെ വയലന്റ്…. ഇത് എന്തൂട്ട് അവസ്ഥ…വെറുതെ അല്ല ശാന്തേച്ചി പറഞ്ഞെ അവൻ ഒരു പിടുത്തം കിട്ടാത്ത ജന്മം ആണെന്ന്… ഹോ ഇങ്ങനെയും ഉണ്ടോ മനുഷ്യന്മാർ…ഷാഹി ഓരോന്ന് ചിന്തിച്ചു കിടപ്പറയിലേക്ക് നടന്നു..അവൾ ഫോണെടുത്തു അമ്മയെ വിളിച്ചു വിശേഷങ്ങൾ ഒക്കെ ചോദിച്ചു…ശേഷം ഉച്ചക്കുള്ള ഭക്ഷണത്തിനുള്ള തയ്യാറെടുപ്പുകളിലേക്ക് നീങ്ങി…
ഓരോജോലി ചെയ്യുമ്പോഴും അവളുടെ ചിന്തകൾ മുഴുവൻ സമറിനെ ചുറ്റിപറ്റി ആയിരുന്നു… അവനെക്കുറിച്ച് കൂടുതൽ അറിയാൻ അവളുടെ ഹൃദയം വെമ്പി…ആരാണവൻ…എവിടെയാണ് അവൻ…അവന് ആരുമില്ലേ…? ഇത്രയും കാലമായി ആരും അവനെ കാണാൻ വന്നിട്ടില്ല എന്നൊക്കെ പറയുമ്പോൾ….അവൻ അനാഥൻ ആകുമോ ആരും ഇല്ലേ അവന്…പക്ഷെ അവന്റെ ഈ സെറ്റപ്പ് കാണുമ്പോൾ ആരും ഇല്ലാത്തവനായി തോന്നുന്നുമില്ല…ഇനിപ്പോ സമ്മർ ഇൻ ബെത്ലഹേമിലെ സുരേഷ് ഗോപിയുടെ അവസ്ഥ ആകുമോ അവന്…. ഹേയ്.. അങ്ങനെ ഒന്നും ആകില്ല…അതൊക്കെ സിനിമയിൽ അല്ലെ…അതൊക്കെ യഥാർത്ഥ ലൈഫിൽ നടക്കുമോ…ഇവൻ ഇത് എവിടെ പോയി കിടക്കുവാണ്… നാളെ കോളേജ് തുറക്കുന്നത് അറിയില്ലേ…അല്ല അവർക്ക് ഒക്കെ പഠിച്ചിട്ട് എന്തിനാ…ആവശ്യത്തിൽ അധികം മുതൽ ഇപ്പോൾ തന്നെ ഉണ്ടല്ലോ…ഈ വീട് എന്തായാലും കോളേജ് തീരുന്നതുവരെ താമസിക്കാൻ എടുത്തത് ആവും…അല്ലാതെ സ്വന്തം വീട് ഒന്നും ആവില്ല…ഇനി അവന് കുടുംബമില്ലേ…രണ്ടും മൂന്നും കൊല്ലമായി അവനെ അറിയുന്ന ശാന്തേച്ചിക്കും ചന്ദ്രേട്ടനും അവനെ കുറിച്ചു ഒരു തേങ്ങയും അറിയില്ല…പിന്നെ ഞാൻ ഇവിടെ കിടന്ന് ഓരോ ഊഹാപോഹങ്ങൾ ഇട്ടിട്ട് എന്താ കാര്യം…?ഷാഹി സമറിനെ കുറിച്ച് ആലോചിച്ചുകൂട്ടി കൊണ്ടേയിരുന്നു…
*****************