അവൻ കിളിപാറി സമറിന്റെ മുഖത്തേക്ക് നോക്കി…മറ്റു രണ്ടുപേർ അവന്റെ മുഖത്തേക്ക് പേടിയോടെ നോക്കി…അടികിട്ടിയവൻ വായിലൂടെ രക്തം ശർധിച്ചു…അവൻ രക്തം കണ്ട് കൂടുതൽ ഭയന്നു.. അധികം താമസിയാതെ അവനും കുഴഞ്ഞു വീണു..ഓടിവന്ന മറ്റുരണ്ടുപേർ അവനെ തല്ലണോ തല്ലണ്ടയോ എന്ന ആശങ്കയിൽ പരസ്പരം നോക്കി…ഏറ്റവും ബാക്കിൽ വന്നവൻ സമറിന്റെ നേരെ കയ്യൊങ്ങിയപ്പോഴേക്കും സമറിന്റെ കൈ അവന്റെ തലയുടെ സൈഡിൽ പതിച്ചിരുന്നു… അവൻ നിന്നനിൽപ്പിൽ വായുവിൽ കറങ്ങി നിലത്തേക്ക് വീണു…അവന്റെ അനക്കവും നിന്നിരുന്നു..സമർ തന്റെ പിന്നിലുള്ളവനെ നോക്കി..അവൻ പേടിച്ചു പിന്നിലേക്ക് മാറി…സമർ അർജുന്റെ നേരെ നടന്നു…അർജുന്റെ പിന്നിൽ നിന്ന രണ്ടുപേർ പേടിച്ചു കോളേജിലേക്ക് ഓടിപ്പോയി…അർജുൻ അവരെ നോക്കി അന്തംവിട്ടുനിന്നു…ബാക്കിയുണ്ടായിരുന്ന മൂന്നുപേരോട് സമറിനെ നോക്കി തല്ലികൊല്ലെടാ ആ നായിന്റെ മോനെ എന്ന് ആക്രോശിച്ചു…അവർ ഹോക്കി സ്റ്റിക്ക് എടുത്തുകൊണ്ട് സമറിനുനേരെ പാഞ്ഞടുത്തു…ആദ്യം വന്നവൻ സമറിന്റെ തലയ്ക്കുനേരെ സ്റ്റിക്കുകൊണ്ട് ആഞ്ഞടിച്ചു…അത് സമറിന്റെ ദേഹത്തു തട്ടുന്നതിനുമുമ്പ് തന്നെ അവൻ തന്റെ കൈകൊണ്ട് അവൻ വീശിയ ഹോക്കി സ്റ്റിക്കിന്മേൽ അടിച്ചും..സ്റ്റിക് രണ്ടായി ഒടിഞ്ഞു വീണു..അതുകണ്ട് വടികൊണ്ടടിച്ചവൻ ഭയന്നുപോയി…സമറിന്റെ കാല് അപ്പോയേക്കും അവന്റെ തലയിൽ പതിച്ചു…അവൻ വീണു…സമർ രണ്ടാമതവന്റെ അടുത്തേക്ക് ഓടിയടുത്തിട്ട് അവന്റെ കയ്യിന്മേൽ തന്റെ കൈകൊണ്ട് അടിച്ചു…അവന്റെ കയ്യിലിരുന്ന ഹോക്കിസ്റ്റിക്ക് സമറിന്റെ കയ്യിലായി…സമർ ആ ഹോക്കിസ്റ്റിക്ക് എടുത്ത് പിന്നാലെ വന്നവന്റെ തലനോക്കി അടിച്ചു…അവൻ തലപൊട്ടി ചോര വന്ന് നിലത്തുവീണു…രണ്ടാമത്തവൻ തിരിഞ്ഞുനോക്കിയപ്പോയേക്കും സ്റ്റിക് അവന്റെ തലയിലും പതിച്ചിരുന്നു…സ്റ്റിക് ഒടിഞ്ഞു തൂങ്ങി വീണു…അവനും നിലത്തേക്ക് വീണു…അർജുനും നവാസും മാത്രം ബാക്കിയായി..അർജുൻ നെഞ്ചിൽ കൈവെച്ചു നിൽക്കുകയായിരുന്നു…നവാസ് അവന്റെ തലയിൽ കൈവെച്ചു മറിഞ്ഞുവീണ ബൈക്കിന് അടുത്ത് ഇരിക്കുകയും…രണ്ടുപേരും നടന്നതുകണ്ടു ഭയന്നുവിറച്ചു…സമർ അവരുടെ നേരെ പതിയെ നടന്നുവന്നു… അർജുന്റെ മുൻപിൽ എത്തി…സമർ അവന്റെ നേരെ നോക്കി നിന്നു..അർജുന് പേടികാരണം മുട്ടുവരെ വിറക്കാൻ തുടങ്ങി…അർജുൻ എന്തോ പറയാൻ വായതുറന്നു… അപ്പോഴേക്കും അവന്റെ വായ അടക്കി സമർ അടിച്ചു…അവന്റെ വായിൽ നിന്നും രണ്ടുപല്ല് പൊട്ടിവീണു…അടിയുടെ ശക്തിയിൽ രണ്ടുപല്ലും അവൻ തന്നെ വിഴുങ്ങി…സമർ അവന്റെ മുടിപിടിച്ചു വണ്ടിയുടെ സൈലന്സറിന്മേൽ അവന്റെ തല കൂട്ടി ഇടിച്ചു…അര്ജുന് തന്റെ തല പൊളിഞ്ഞു പോയതുപോലെ തോന്നി…അവൻ അലറിക്കരഞ്ഞു..സമർ അർജുനെ വിട്ട് നവാസിന്റെ അടുത്തേക്ക് നീങ്ങി..