“അവൻ ഒരു സാധാവിദ്യാര്ഥി അല്ല…അവനിൽ എന്തോ ഉണ്ട്..അത് എനിക്ക് അവനെകണ്ട ആദ്യം ദിവസം തന്നെ മനസ്സിലായതാണ്…”…പ്രിൻസി തുടർന്നു… ഷാഹി ചോദ്യഭാവത്തോടെ അയാളെ നോക്കി…
“രണ്ടുകൊല്ലങ്ങൾക്ക് മുൻപാണ്…അവന്റെ ബാച്ച് പഠിത്തം തുടങ്ങുന്ന ആദ്യദിവസം…അന്ന് ഇവിടത്തെ പ്രധാനപ്പെട്ട ഗ്യാങ് ആയിരുന്നു ലാസ്റ് ഇയർ പഠിക്കുന്ന അർജുനും നവാസും ആൽബിയും അടങ്ങുന്ന ഗ്യാങ്…മൂന്നുപേരും സമൂഹത്തിലെ വളരെ മാന്യന്മാരുടെ മക്കൾ…ഒരുത്തൻ മന്ത്രിയുടെ..ഒരുതൻ കൗണ്സിലറുടെ… ഒരുത്തൻ വില്ലേജ് ഓഫീസറുടെ…പണവും പവറും ഒത്തുവന്നപ്പോൾ അവർ ഇവിടെ കാട്ടിക്കൂട്ടിയ ചെറ്റത്തരങ്ങൾക്ക് കണക്കില്ലായിരുന്നു… എനിക്ക് അവരെ ഒന്നും ചെയ്യാൻ പോലും പറ്റില്ലായിരുന്നു…എന്തേലും ചെയ്താൽ അപ്പൊ തന്നെ പെട്ടിയും കിടക്കയും എടുത്ത് കാശിക്ക് പോകേണ്ട അവസ്ഥ….
ആദ്യദിവസമല്ലേ..റാഗിംഗിന് ഒരു കുറവും ഇല്ലായിരുന്നു…പുതിയ കുട്ടികളെ അവന്മാർ പലതരത്തിൽ റാഗ് ചെയ്തു…അവിടേക്കാണ് ആനി എന്ന് പേരുള്ള ഒരു കുട്ടി വന്നുകയറിയത്… ഒരു അച്ചായത്തികുട്ടി…ഒരു ചെറിയ സുന്ദരി…അവൾ കോളേജിലേക്ക് നടന്നുവന്നു…അവളെ കണ്ടതും ഇവന്മാർ അവളെ അവരുടെ അടുത്തേക്ക് വിളിച്ചു…
(ഇനി എന്റെ വാക്കുകളിലൂടെ…)
ആനി നടന്ന് അവരുടെ അടുത്തേക്കെത്തി…
“കൊള്ളാമല്ലോ അളിയാ പീസ്…”..നവാസ് ആൽബിയെ നോക്കി പറഞ്ഞു…
“എന്താടി നിന്റെ പേര്…?”..അർജുൻ അവളോട് ചോദിച്ചു..
“ആനി”..അവൾ മറുപടി നൽകി…
അതുവരെ റാഗിങ്ങ് ചെയ്ത സ്റ്റുഡന്റസിനോട് ആൽബി പോകാൻ പറഞ്ഞു…അവർ ഒരു പതിനൊന്ന് പേർ..ആ പതിനൊന്നുപേരുടെ ഇടയിൽ ആനി ഒറ്റയ്ക്ക് വിറച്ചുനിന്നു…പതിനൊന്നുപേരും അവളെ സൂം ചെയ്ത് സുഗിച്ചുനിന്നു…
“മോളൂസ് ഇവിടെ എന്താ പഠിക്കാൻ വന്നിട്ടുള്ളത്…”..നവാസ് ചോദിച്ചു
“സിവിൽ എഞ്ചിനീയറിംഗ്…”..അവൾ പേടിച്ചു മറുപടി നൽകി…
“പിന്നെ…ഞങ്ങളാണ് ഇവിടുത്തെ തലമൂത്ത കാരണവന്മാർ..അപ്പൊ ഞങ്ങൾ പറയുന്നതെല്ലാം അനുസരിക്കണം…കേട്ടോ…”..അർജുൻ അവളോട് പറഞ്ഞു..
“ഹമ്..”..അവൾ മൂളി
“എന്താടി നിന്റെ തൊള്ളയിൽ നാവില്ലേ..”..അർജുൻ അവളോട് ദേഷ്യത്തോടെ ചോദിച്ചു…
“ശരി..” അവൾ മറുപടി നൽകി