“പ്രിൻസിപ്പൽ വാണ്ട് റ്റു മീറ്റ് യു…(പ്രിന്സിപ്പലിന് ഷാഹിയെ കാണണം)..”..മീര ഷാഹിയെ നോക്കി പറഞ്ഞു..ക്ലാസ്സിലുള്ളവർ എല്ലാം അവളുടെ മുഖത്തേക്ക് നോക്കി..ഷാഹിക്ക് ഇത് പ്പൊ എന്താ സംഗതി എന്ന് പിടികിട്ടിയില്ല…അവൾ ക്ലാസ്സിൽ നിന്ന് ഇറങ്ങി പ്രിൻസിപ്പൽ ഓഫീസ് ലക്ഷ്യമാക്കി നടന്നു..
അവൾ തന്നെ എന്തിനാകും വിളിപ്പിച്ചത് എന്ന് ആലോചിച്ചുകൊണ്ട് ഓഫീസിലെത്തി…
“മേ ഐ കം ഇൻ…”…വാതിൽ തുറന്നുകൊണ്ട് അവൾ പ്രിൻസിപ്പലോട് ചോദിച്ചു.
“യെസ് കം ഇൻ…”..പ്രിൻസിപ്പൽ അവൾക്ക് അനുവാദം കൊടുത്തു..അവൾ ഉള്ളിലേക്ക് കയറിവന്നു…പ്രിൻസി പ്യൂണിനെ വിളിച്ചിട്ട് കുറച്ചുനേരത്തേക്ക് ആരെയും അകത്തേക്ക് കടത്തിവിടേണ്ട എന്ന് നിർദേശം കൊടുത്തു…
“സാർ എന്നെ എന്തിനാ വിളിപ്പിച്ചത്…”…അവൾ നിന്നുകൊണ്ട് പ്രിന്സിയോട് ചോദിച്ചു..
പ്രിൻസി അവളോട് ഇരിക്കാൻ പറഞ്ഞു…അവൾ ഇരുന്നു…
“നീ സമറിന്റെ ആരാ…”..പ്രിൻസി തന്റെ പണി ഒതുക്കിവെച്ചിട്ട് അവളോട് ചോദിച്ചു…
“ആരുമല്ല…”…അവൾ മറുപടി കൊടുത്തു
“പിന്നെ എന്തിനാ നീ അവന്റെ വീട്ടിൽ താമസിക്കുന്നത്…”..
“ഇവിടുത്തെ ഹോസ്റ്റലിൽ എനിക്ക് റൂം വാർഡൻ തരാത്തതുകൊണ്ടാണ് ഞാൻ അവിടെ താമസിക്കുന്നെ…ഞാൻ അവിടെ പേയിങ് ഗസ്റ്റ് ആയാണ് താമസിക്കുന്നെ…”..ഷാഹി മറുപടി നൽകി..
“സുസനും ടീനയും കൂടി കാണിച്ച തെണ്ടിത്തരം എനിക്ക് മനസിലാക്കാം…പക്ഷെ ഇത്…”
“അപ്പോൾ സാറിനും അറിയാം അല്ലെ..”…
“ഇവിടെ നടക്കുന്നത് എല്ലാം ഞാൻ അറിയുന്നുണ്ട്…സുസനെയും ടീനയുടെയും കയ്യിൽ നിന്ന് നീ രക്ഷപ്പെട്ടു…പക്ഷെ നീ ശെരിക്കും രക്ഷപ്പെട്ടെന്ന് കരുതുന്നുണ്ടോ…”…പ്രിൻസി അവളോട് ചോദിച്ചു
“എന്താ സാർ അങ്ങനെ പറഞ്ഞെ…”…ഷാഹി ഭയത്തോടെ അയാളോട് ചോദിച്ചു…
“സമർ ആരാണെന്ന് നിനക്കറിയുമോ..”പ്രിൻസി അവളോട് ചോദിച്ചു…
ഇല്ലായെന്ന് അവൾ തലയാട്ടി…
“സുസനെയും ടീനയെയുമൊക്കെ നീ എത്ര ഭയപ്പെടുന്നുണ്ടോ അതിന്റെ ഇരട്ടി നീ അവനെ ഭയക്കണം…”..പ്രിൻസി അവളോട് പറഞ്ഞു.
ഷാഹി ഭയത്തോടെ അയാളെ നോക്കിനിന്നു…