നോക്കി കൈ ആഞ്ഞുവീശിയെങ്കിലും ഹെൽമെറ്റ് അവനിൽ നിന്ന് ഒഴിഞ്ഞുമാറി അവന്റെ കഴുത്തുനോക്കി ഒന്ന് കൊടുത്തു..രണ്ടാമത്തവൻ വേദനകൊണ്ട് തന്റെ കഴുത്തിന്മേൽ പിടിച്ചപ്പോഴേക്കും അവനെ ഹെൽമെറ്റ് ജനലിന്മേൽക്ക് എറിഞ്ഞു…ജനാല പൊളിഞ്ഞു പുറത്തേക്ക് വീണ്..ജനലഴികൾ വളഞ്ഞു അവൻ അതിന്റെ ഉള്ളിൽ തൂങ്ങിക്കിടന്നു…
പെട്ടെന്ന് ഒരുത്തൻ ഹെല്മെറ്റിനെ ചവിട്ടാൻ വേണ്ടി കാലുവീശി…ഹെൽമെറ്റ് ഒഴിഞ്ഞുമാറി നിന്നു.. ചവിട്ടാനോങ്ങിയവൻ വെച്ചുകൊണ്ട് പുറത്തേക്ക് വീണു…ഹെൽമെറ്റ് പുറത്തേക്ക് ഇറങ്ങി…ഹെല്മെറ് അവന്റെ വയറിന്മേൽ മുഷ്ടിചുരുട്ടി ആഞ്ഞുകുത്തി..അവന്റെ കണ്ണിൽ നിന്നും പൊന്നീച്ച പറന്നു…അവൻ വായിലൂടെ രക്തം ശർധിച്ചു.. ഹെൽമെറ്റ് അവനെ പൊക്കിയെടുത്തു സ്കോര്പിയോയുടെ ഫ്രന്റ് ഗ്ലാസിന്മേൽക്ക് എറിഞ്ഞു…ഗ്ലാസ് പൊളിഞ്ഞു അവൻ കാറിന് ഉള്ളിലേക്ക് വീണുപോയി..
ഹെൽമെറ്റ് തിരികെ ഹാളിലേക്ക് വന്നു…തല്ലുകിട്ടാതെ ഞാനും ഒരുത്തനും കൂടെ ബാക്കിയുണ്ടായിരുന്നുള്ളൂ…അവൻ ഹെല്മെറ്റിന്റെ അടുത്തേക്ക് ചെന്നു…ഹെല്മെറ്റിന്റെ വയർ ലക്ഷ്യമാക്കി കാല് വീശി…ഹെൽമെറ്റ് അവന്റെ കാല് കൈകൊണ്ട് പിടിച്ചു എന്നിട്ട് കാലുകൊണ്ട് അവൻ നിന്നിരുന്ന ഒറ്റക്കാലിന്മേൽ ആഞ്ഞുചവിട്ടി..ഹെൽമെറ്റ് വിറക് ചവുട്ടി ഒടിക്കുന്നത് പോലെ അവന്റെ കാല് ചവിട്ടി ഒടിച്ചു…അവൻ ആർത്തുകരഞ്ഞുകൊണ്ട് നിലത്തേക്ക് വീണു..അപ്പോൾ ഹെൽമെറ്റ് അവന്റെ മുഖത്ത് കാലുകൊണ്ട് ഒന്ന് കൊടുത്തു…അവന്റെ ബോധം പോയി…
ഞാൻ മാത്രം ബാക്കിയായി…നേരത്തെ വയറിന് ചവിട്ട് കിട്ടിയവൻ ഞരങ്ങിക്കൊണ്ടു എന്റെ മുന്പിൽ കിടപ്പുണ്ടായിരുന്നു…അവനും കിട്ടി മുഖമടക്കി ഒന്ന്..അതോടെ അവന്റെ ബോധവും പോയി…ഞാൻ ഒറ്റപ്പെട്ടു…പേടിച്ചിട്ട് കൈയും കാലും അനക്കാൻ പോലും സാധിച്ചില്ല…അവന്റെ ഈ ഷോ കണ്ട് ആ പെണ്ണിന്റേം കിളി പോയി നിക്കുകയായിരുന്നു…
അവൻ കുറച്ചുനേരം എന്നെ തന്നെ നോക്കി നിന്നു…ഞാൻ പേടിച്ചിട്ട് മൂത്രം പോകുമെന്ന അവസ്ഥയിലായി… എന്റെ അടുത്തേക്ക് അവൻ പതിയെ വന്നു…എന്റെ മുഖത്തിന്റെ തൊട്ടടുത്ത് അവന്റെ ഹെൽമെറ്റ് വന്നു നിന്നു…ആ കണ്ണുകൾ ഞാൻ കണ്ടു..പുലി വേട്ടയ്ക്ക് ഇറങ്ങുമ്പോൾ ഉള്ള അതെ കണ്ണുകൾ..അത്രയ്ക്ക് തീക്ഷണമായിരുന്നു ആ കണ്ണുകൾ… ആ കണ്ണുകൾ പോലും എന്നെ പേടിപ്പെടുത്തുന്നതായി എനിക്ക് തോന്നി…നിശബ്ദത അവിടെ തളം കെട്ടി നിന്നു..ഓരോ സെക്കണ്ടും ഒരു യുഗം പോലെ ആണ് കടന്നുപോയത്…