അജയൻ ആ വെള്ളകുപ്പി മുഴുവനും കുടിച്ചുതീർത്തിട്ടു കിതച്ചു…റാഫി അജയൻ ക്ഷീണം മാറി സംസാരിക്കാൻ വേണ്ടി കാത്തുനിന്നു…അജയൻ പറഞ്ഞു തുടങ്ങി..
“നീ പോയശേഷം ഞങ്ങൾ പിന്നേം മദ്യസേവ തുടങ്ങി…ഒന്ന് രണ്ട് പേർ ആ പെണ്ണിനെ തൊട്ടുരുമ്മി നിന്നു… കുറച്ചുകഴിഞ്ഞു ഞാൻ എണീറ്റ് അവളുടെ അടുത്തേക്ക് ചെന്നു..അവളെയൊന്ന് കണ്ട് ആസ്വദിച്ചതിനുശേഷം ഞാൻ അവളെ തൊടാൻ കൈനീട്ടി…പെട്ടെന്ന് ഒരു ശബ്ദം ഞാൻ കേട്ടു.. ഞാൻ കൈവലിച്ചു തിരിഞ്ഞു നോക്കുമ്പോൾ വാതിൽ പൊളിഞ്ഞു കിടക്കുന്നു..ഞങ്ങൾ എന്താണ് സംഭവം എന്നറിയാതെ പകച്ചു നിന്നു…പെട്ടെന്ന് ഒരു കാൽ പുറത്തുനിന്നും ഉള്ളിലേക്ക് പതിയുന്നത് ഞാൻ കണ്ടു…ഹെൽമെറ്റ് ധരിച്ച ഒരാൾ ഹാളിലേക്ക് പതിയെ കടന്നുവന്നു…എന്താ നടക്കുന്നത് എന്ന് മനസ്സിലാകാതെ ഞങ്ങൾ അന്തം വിട്ട് നിന്ന്…അവൻ ഞങ്ങളെയെല്ലാം നോക്കി അവിടെ തന്നെ നിന്നു…”…അജയൻ ഭയപ്പാടോടെ പറഞ്ഞു നിർത്തി…ഒന്ന് ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്തിട്ട് പിന്നെയും പറഞ്ഞു തുടങ്ങി…
“ആരാടാ നീ..”.. കൂട്ടുകാരിൽ ഒരുത്തൻ അവനോട് ചോദിച്ചു…
അവൻ ഒന്നും മിണ്ടിയില്ല..അവൻ ചോദിച്ചവനെ നോക്കി നിന്നു…
“നീ ആരാ എന്ന് പറയാൻ ഇല്ലെങ്കിൽ നീ ഇവിടെ നിന്ന് പോകില്ല…”.. വേറെ ഒരുത്തൻ അവനോട് പറഞ്ഞു..അവൻ പിന്നെയും ഒന്നും മിണ്ടിയില്ല…നിന്നസ്ഥലത്ത് മിണ്ടാതെ നിന്നു…
“എന്താടാ നിനക്ക് വേണ്ടത്…”…ഒരുത്തൻ ചോദിച്ചു….
പിന്നെയും നിശബ്ദത…കുറച്ചു കഴിഞ്ഞു ആ പെണ്ണിനെ നോക്കിയിട്ട് അവൾക്ക് നേരെ ചൂണ്ടിക്കാണിച്ചു….അവൾ പേടിയോടെ ഹെൽമെറ്റ് ധരിച്ചവനെ നോക്കി നിന്നു…
“ഇവളെ വിൽക്കാൻവച്ചതല്ല…നിനക്ക് പോകുന്നതാ നല്ലത്…”
അവൻ കൈകെട്ടി അവിടെ പോകാതെ നിന്നു…
“നിന്നോടല്ലേടാ പന്നി പോകാൻ പറഞ്ഞെ..” എന്ന് പറഞ്ഞുകൊണ്ട് ഒരുത്തൻ അവനെ തല്ലാൻ ചെന്നു…
അവൻ വലത്തെകൈ അവന്റെ തല നോക്കി വീശി…പക്ഷെ ഹെൽമെറ്റ്(കുറച്ചുനേരത്തേക്ക് ഹെൽമെറ്റ് ധരിച്ചവനെ ഹെൽമെറ്റ് എന്ന് വിളിക്കാം) അവന്റെ ഇടത്തെ കൈ കൊണ്ട് അവന്റെ അടി ബ്ലോക്ക് ചെയ്തതിനുശേഷം വലത്തേ കൈകൊണ്ട് അവന്റെ കരണം നോക്കി നിന്ന് കൊടുത്തു… അടികിട്ടിയവൻ നിലത്തേക്ക് മുഖവുമടിച്ചു വീണു..അവനിൽ ഞങ്ങൾ ഒരു ചലനവും കണ്ടില്ല…ഞങ്ങൾ ഭയത്തോടെ ഹെല്മെറ്റിനെ നോക്കി…വീണ്ടും ഞങ്ങൾ വീണവനെ നോക്കി…പക്ഷെ അവൻ അനക്കമറ്റ് അവിടെ കിടന്നു…ഞങ്ങളുടെ ഭയം കൂടി…രണ്ടുപേർ ഹെല്മെറ്റിനെ തല്ലാനായി അവന്റെ അടുത്തേക്ക് പാഞ്ഞടുത്തു…മുന്നിൽ വന്നവന്റെ നെഞ്ച് നോക്കി അവൻ ആഞ്ഞുചവിട്ടി…അവൻ പോയതിനേക്കാൾ സ്പീഡിൽ പറന്ന് ഞങ്ങളുടെ അടുത്തേക്ക് വീണു..രണ്ടാമത്തവൻ ഹെല്മെറ്റിനെ