റാഫി പുറത്തേക്കിറങ്ങി…കൂട്ടുകാരിൽ ഒരാൾ സ്കോര്പിയോയുടെ ഫ്രന്റ് ഗ്ലാസ് പൊളിഞ്ഞു അതിനുള്ളിൽ വീണു കിടക്കുന്നു… ഒരാൾ കൂടെ ഉണ്ടല്ലോ അവൻ എവിടെ… റാഫി തിരിച്ചു ഹാളിലേക്ക് കയറി…അവനെ തിരഞ്ഞു…റാഫിയുടെ കണ്ണുകൾ ചുമരിന്മേലേക്ക് പാഞ്ഞു…അവൻ ചുമറിലുള്ള ആംഗറിന്മേൽ തൂങ്ങിക്കിടക്കുന്നു…റാഫി ഞെട്ടിത്തരിച്ചുനിന്നുപോയി… അവനുള്ളിൽ ഭയം നിറഞ്ഞു… റാഫി പെട്ടെന്ന് ആ പെണ്ണിനെ കുറിച്ച് ഓർത്തു…പക്ഷെ അവൾ അവിടെ എവിടെയും ഇല്ലായിരുന്നു…റാഫി പേടിച്ചിട്ട് മേലാകെ വിറച്ചു…ആരാണ് ഇത് ചെയ്തത്…അവന് ഒരു എത്തുംപിടിയും കിട്ടിയില്ല…
റാഫി പെട്ടെന്ന് അജയനെക്കുറിച്ചു ഓർത്തു..അവൻ അവരിൽ അജയനെ തിരഞ്ഞു…ഹാളിൽ വീണുകിടക്കുന്ന മൂന്നുപേരിൽ ഒരാൾ അജയൻ ആയിരുന്നു…അജയന്റെ ബോധം പോയിരുന്നു…അജയന്റെ കോലം കണ്ടിട്ട് അവന് അധികം കിട്ടിയിട്ടില്ല എന്ന് റാഫിക്ക് മനസ്സിലായി..റാഫി അജയനെ കുലുക്കിവിളിച്ചു…അജയൻ കണ്ണുതുറന്നു…അജയന് ബോധം വീണതും അയാൾ പെട്ടെന്ന് പേടിച്ചു നാലുവഴിക്കും നോക്കി…അജയൻ ആകെ ഭയന്നിരുന്നു…
“എന്താ..എന്താ ഇവിടെ നടന്നത്…”…റാഫി അജയനോട് ചോദിച്ചു…
“അയാൾ എവിടെ…അയാൾ പോയോ…”..അജയൻ നാലുഭാഗത്തേക്കും നോക്കിക്കൊണ്ട് റാഫിയോട് ചോദിച്ചു..
“ആര്… ആരാ വന്നത്…”
“ഹെൽമെറ്റ് ഇട്ട ഒരാൾ…”…അത് പറയുമ്പോൾ അജയന്റെ മുഖം ഭയം കൊണ്ട് വിളറിവെളുത്തിരുന്നു… കുറച്ചു മുൻപ് നടന്ന കാര്യങ്ങളിൽ അജയൻ അനുഭവിച്ച ഭീതി അയാളുടെ മുഖത്തു തെളിഞ്ഞുനിന്നു..
“ഹെൽമെറ്റ് ഇട്ട ഒരാളോ…അതാരാ…”..റാഫി പിന്നെയും ചോദിച്ചു..
“വെള്ളം..എനിക്ക് കുറച്ചു വെള്ളം വേണം…”…അജയൻ ചോദിച്ചു…
റാഫി ഫ്രിഡ്ജിൽ നിന്നും കുപ്പിവെള്ളം എടുത്ത് അജയന് കൊടുത്തു…അജയൻ കുപ്പി വാങ്ങി വെള്ളം മടമടാ കുടിച്ചു…
“എന്താ ശെരിക്കും സംഭവിച്ചത്…ഒന്ന് തെളിച്ചു പറ അജയണ്ണാ..”…റാഫി പിന്നേം ചോദിച്ചു