“ഇപ്പൊ നോക്കിയാലേ അപ്പോഴേക്കും വല്ലതും ആവുള്ളു “
മഞ്ജു ബെഡിൽ നിന്നും എഴുനേറ്റ് കൊണ്ട് പറഞ്ഞു .
“ഓക്കേ..ഓക്കേ..ചൂടാവാണ്ട…ഞാൻ പഠിച്ചോളം”
ഞാൻ അവളെ തൊഴുന്ന പോലെ കാണിച്ചുകൊണ്ട് പറഞ്ഞു.
“അങ്ങനെ എനിക്ക് വേണ്ടി ഇയാള് ബുദ്ധിമുട്ടണ്ട..സ്വയം തോന്നി പറ്റുമെങ്കി മതി ..ഹും.”
മഞ്ജു ദേഷ്യത്തോടെ മുഖം വെട്ടിച്ചു .
ഞാൻ അവളെ ദേഷ്യത്തോടെ നോക്കി . എനിക്കെല്ലാം കൂടി ചൊറിഞ്ഞു വരുന്നുണ്ട് !
“മഞ്ജുസേ..”
ഞാൻ പുറം തിരിഞ്ഞു നിക്കുന്ന അവളുടെ തോളിൽ തോണ്ടി വിളിച്ചു.
അവൾ ദേഷ്യത്തോടെ എന്റെ കൈ തട്ടി മാറ്റി..
“ഹ്..മഞ്ജുസേ..ഒന്ന് നോക്ക് …”
ഞാൻ വീണ്ടും വിളിച്ചു..
അപ്പുറത്തു നിന്നും റെസ്‌പൊൺസ് ഒന്നുമില്ല..ഞാൻ അവളുടെ പുറകിൽ ചെന്ന് കെട്ടിപിടിച്ചു! മഞ്ജുവിന് അനക്കം ഒന്നുമില്ല ..
“സോറി…മഞ്ജുസ് പറയും പോലെ ഞാൻ ചെയ്യാം .പക്ഷെ എന്നെ ദേഷ്യം പിടിപ്പിക്കുന്ന പോലെ സംസാരിക്കല്ലേ …എനിക്കതു കേക്കുമ്പോ എന്തോ പോലെയാ “
ഞാൻ അവളുടെ മുടിയിഴകളിലേക്കു മുഖം പൂഴ്ത്തികൊണ്ട് പറഞ്ഞു..
എന്റെ കൈകൾ അവളുടെ അടിവയറ്റിൽ അമർന്നു !
“ഞാൻ നിന്റെ കൂടി നല്ലതിന് വേണ്ടീട്ടാ പറയുന്നേ..നീ എന്താ അത് മനസിലാക്കാത്തെ “
മഞ്ജുസ് ഒന്ന് മയത്തിൽ പറഞ്ഞു..
“സോറി…ഞാൻ അത്രക്കൊന്നും ആയിട്ടില്ലല്ലോ …അതോണ്ടാ…”
ഞാൻ ചിരിയോടെ പറഞ്ഞു…
“മ്മ്…അത് നേരാ..എന്നാലും കുറച്ചൊക്കെ സീരിയസ് ആകാറായി “
മഞ്ജു ഒന്നലിഞ്ഞ പോലെ ചിരിച്ചുകൊണ്ട് പറഞ്ഞു..