“ഏഹ്..ആര് പറഞ്ഞു ?”
മഞ്ജു എന്നെ അതിശയത്തോടെ നോക്കി.
“ഇന്നലെ ശ്യാം വിളിച്ചപ്പോ പറഞ്ഞു..”
ഞാൻ പതിയെ പറഞ്ഞു..
“മ്മ്..നേരാണോ ?”
അവളെന്നെ നോക്കി..
“ആഹ്…”
ഞാൻ മൂളി..
“മ്മ്…ആശ്വസം …അപ്പൊ ലീവിന്റെ പ്രെശ്നം വരുന്നില്ല “
മഞ്ജു ഒന്ന് നെടുവീർപ്പിട്ടു .
“പിന്നെ ഞാൻ നിന്നോട് ഈ ഫോൺ വിളി ഒകെ കുറക്കാൻ പറഞ്ഞത് കാര്യം ആയിട്ട് തന്നെ ആണുട്ടോ ..എക്സാം കഴിയും വരെ അധികം വേണ്ട ..”
മഞ്ജു ബെഡിൽ നിന്നും എഴുനേറ്റ എന്നോടായി പറഞ്ഞു.
“മ്മ്…”
ഞാൻ ഒഴുക്കൻ മട്ടിൽ മൂളി.
“നിന്റെ ഈ ആറ്റിട്യൂട് കാണുമ്പോ എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട്…എല്ലാത്തിനും താല്പര്യമില്ലാത്ത പോലെ മ്മ്..മ്മ്…എന്ന് മൂളിക്കൊണ്ടിരിക്കും “
മഞ്ജു ദേഷ്യത്തോടെ പറഞ്ഞു..
“എന്നോട് ചൂടായ എനിക്കും ദേഷ്യം വരും…”
ഞാനും വിട്ടു കൊടുത്തില്ല..
മഞ്ജു എന്നെ നോക്കി കണ്ണുരുട്ടി.
“എന്താ പിന്നെ നിന്റെ ഉദ്ദേശം ..എടാ..അത്യാവശ്യം മാർക്ക് വാങ്ങി ജയിക്കാൻ നോക്ക്..വല്ല ജോലിയും ആയാൽ അല്ലെ എന്തേലും നോക്കാൻ പറ്റു”
മഞ്ജു ഭാവി കൂടി നോക്കിയാണ് സംസാരിക്കുന്നതെന്ന് എനിക്ക് അപ്പോൾ തോന്നി.
“അതൊക്കെ അപ്പോഴല്ലേ ..”
ഞാൻ നിസാര ഭാവത്തിൽ അവളെ നോക്കി.