ഞാൻ കണ്ണുകളടച്ചു പോയി …പിന്നെ വക്രിച്ച മുഖവുമായി ഒരു നിമിഷം അനങ്ങാതെ നിന്നു !
“പോടാ തെണ്ടി ..”
മഞ്ജുസ് എന്റെ മുഖത്തേക്ക് അത് ഒഴുക്കി വിട്ടുകൊണ്ട് എന്നെ തള്ളിമാറ്റി ..
“ശേ….നാശം…ഞാൻ ഉണ്ടല്ലോ “
ഞാൻ മുഖംകൈകൊണ്ട് തുടച്ചുകൊണ്ട് ദേഷ്യത്തോടെ അവളെ നോക്കി കാലു രണ്ടും നിലത്തിട്ടു ചവിട്ടി..
“പയ്യെ..കാലു വേദനിക്കും “
മഞ്ജു ചിരിയോടെ പറഞ്ഞു ..
“തെണ്ടിത്തരം കാണിച്ചിട്ട് നിന്നു ഇളിക്കുന്നോ “
അവളുടെ ആക്കിയുള്ള ചിരി കണ്ട എനിക്ക് ദേഷ്യം വന്നു..
“പോയി മുഖം കഴുകിട്ട് വാടാ ..”
മഞ്ജു നിസാര മട്ടിൽ പറഞ്ഞുകൊണ്ട് ബെഡിലേക്ക് ഇരുന്നു .
“ഇല്ലെങ്കി?”
ഞാൻ മുഖം കൈകൊണ്ട് ഒന്നുടെ തുടച്ചുകൊണ്ട് ചോദിച്ചു.
“ഇല്ലെങ്കി അവിടെ നിന്നോ ..”
മഞ്ജു എന്നെ നോക്കി ഗൗരവത്തിൽ പറഞ്ഞു.
“അപ്പൊ മഞ്ജുസിനു ദേഷ്യം ഒകെ വരും അല്ലെ..”
ഞാൻ ചിരിയോടെ ചോദിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് നീങ്ങി .
“നീ എന്നെ കളിയാക്കിയിട്ടല്ലേ “
മഞ്ജു നാണത്തോടെ പറഞ്ഞുകൊണ്ട് വീണ്ടും കോഫീ കുടിച്ചു .
“അത് ഉള്ളതല്ലേ…ഹാഹ്..ഹാഹ് ..അമ്മെ…ഹാവൂ….ഹി ഹി ഹി ..”
ഞാൻ പറഞ്ഞുകൊണ്ട് ചിരിച്ചു..മഞ്ജുവിനും ചിരി വരുന്നുണ്ടെങ്കിലും അവളതു ഭാവിച്ചില്ല..
“ഇനി ഇത് പറഞ്ഞ നിന്നെ ഞാൻ ഇന്ന് കൊല്ലും ..”
മഞ്ജു എന്നെ നോക്കി ദേഷ്യത്തോടെ കണ്ണുരുട്ടികൊണ്ട് പറഞ്ഞു.
“ഹി ഹി..പിന്നെ പിന്നെ …”