“അല്ല ഞാൻ….”
ഞാനവളെ ആക്കികൊണ്ട് ഗോഷ്ടി കാണിച്ചുകൊണ്ട് പറഞ്ഞു..
“പോടാ…ഞാനങ്ങനെ ഒന്നും പറഞ്ഞിട്ടില്ല…”
മഞ്ജു നാണത്തോടെ മുഖം താഴ്ത്തി..
“ഏയ് ഇല്ല..ഹോ…എന്ന നുണയ ..എന്നെ വല്ലോം ചെയ്യണേ ..ഹാ ഹീ…”
ഞാൻ അവളെ കളിയാക്കി കൊണ്ട് കൂകി വിളിച്ചപ്പോ മഞ്ജുവിന് ദേഷ്യം വന്നു..
“ഡാ ഡാ മതി മതി…ഞാനീ ചായ അങ്ങ് മോന്തയിലോട്ടു ഒഴിച്ചു തരും ..”
മഞ്ജു കോഫീ കപ്പ് വീശി കാണിച്ചു കൊണ്ട് പറഞ്ഞു..
“ആഹ് അങ്ങനെ ഒഴിച്ചിട്ടു ഇയാള് ഇവിടുന്നു പോണത് ഒന്ന് കാണട്ടെ “
ഞാൻ ബെഡിൽ നിന്നു എഴുനീറ്റുകൊണ്ട് പറഞ്ഞു..
“കാണാൻ ഒന്നുമില്ല …”
മഞ്ജു ഗൗരവം വിടാതെ എന്നെ നോക്കികൊണ്ട് പറഞ്ഞു..
ഞാനവളുടെ അടുത്തേക്ക് പതിയെ നടന്നു നീങ്ങി. മഞ്ജു കോഫീ കപ്പും പിടിച്ചു കൊണ്ട് പിന്നാക്കം ചുവടു വെച്ച് മാറി ..
“എനിക്ക് ഭയങ്കര മൂഡ്…ആഹ്….സ്സ്….”
ഞാൻ അവൾ പറഞ്ഞതൊക്കെ ഓർത്തു വെച്ചു വീണ്ടും പറഞ്ഞപ്പോൾ മഞ്ജുവിന് ചിരിയും ദേഷ്യവും ഒക്കെ വരുന്നുണ്ട്..അവൾ എന്നെ നോക്കി ഒരു സിപ് കോഫീ കുടിച്ചു .പിന്നെ ചുമരിലേക്ക് ചാരി നിന്നു..ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി നിന്ന് തല ചൊറിഞ്ഞു ..
“ഹി ഹി ..ഇതൊക്കെ പിന്നെ ഞാൻ പറഞ്ഞതാ…”
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി .
മഞ്ജു എന്നെയും..
“എന്താ ഒന്നും മിണ്ടാത്തത് …എന്തോ മുഖത്ത് ഒഴിക്കും എന്നൊക്കെ പറഞ്ഞല്ലോ “
ഞാൻ ചോദിച്ചു അവളെ നോക്കിയതും കോഫീ എന്റെ മുഖത്തേക്ക് തെറിച്ചു . അവളുടെ കയ്യിലുണ്ടായിരുന്നതായിരുന്നില്ല ..വായിലേക്ക് സിപ് ആയിട്ട് എടുത്ത കോഫീ മഞ്ജു എന്റെ മുഖത്തേക്ക് പൈപ്പിലൂടെ വെള്ളം ചീറ്റിക്കുന്ന പോലെ ചീറ്റിച്ചു..നേരിയ ചൂട് ഉണ്ട്…
“അയ്യേ….”