മഞ്ജു കട്ടായം പറഞ്ഞു.
“ദേ..ഇപ്പഴേ കേറി ഭരിക്കാൻ വരണ്ട..ഞാൻ എനിക്കിഷ്ടമുള്ളത് ചെയ്യും നീ ആരാ ചോദിക്കാൻ “
എനിക്ക് ചൊറിഞ്ഞു വന്നപ്പോ ഞാൻ ശബ്ദം താഴ്ത്തി കൊണ്ട് ദേഷ്യത്തെട്ടു .
“അയ്യോടാ ..പാവം പോട്ടെ..പോട്ടെ “
ഞാൻ ചൂടായത് കണ്ടിട്ട് മഞ്ജുസ് എന്നെ ഒന്ന് ആക്കി കവിളിൽ തട്ടി ചിരിച്ചു .
“ദേ ഞാൻ സീരിയസ് ആയിട്ടു പറയുവാ “
ഞാൻ അവളുടെ കൈ തട്ടികൊണ്ട് പറഞ്ഞു..
“ആണോ…എന്ന പറയണ്ടേ …ഞാൻ വിചാരിച്ചു നീ കോമഡി കാണിക്കുവാണെന്നു”
മഞ്ജു എന്നെ നോക്കി കൈകെട്ടി നിന്നു പുഞ്ചിരിച്ചു.
“നാശം..മഞ്ജുസേ ആളെ വടിയാക്കുന്നതിനു ഒരു പരിധി ഉണ്ട് കേട്ടോ “
ഞാൻ അവളെ നോക്കി മുഖം വീർപ്പിച്ചു തിരിഞ്ഞു നടക്കാൻ ഒരുങ്ങി .ഞാനെന്ത് പറഞ്ഞാലും അവൾക്ക് ഒരു വിലയുമില്ല..മൊത്തം ഞാൻ അനുസരിക്കണം ! ഇതെവിടുത്തെ മര്യാദ ആണ് .
ഞാൻ തന്നെ ഒലിപ്പിച്ചു അടുത്ത് ചെല്ലും എന്ന് അവൾക്കറിയാവുന്നതുകൊണ്ട് എനിക്ക് ഒന്നും അങ്ങോട്ട് പറയാനും വയ്യ !
“ഡാ നീ പിണങ്ങി പോവാണോ”
ഞാൻ തിരിഞ്ഞു നടക്കുമ്പോ മഞ്ജുസ് ചിരിയോടെ തിരക്കി.
“എനിക്ക് ഒരു പിണക്കവും ഇല്ല ..നിങ്ങൾക്കല്ലേ എന്നെ ഒരു വിലയില്ലാത്തത്”
ഞാൻ സ്വല്പം ദേഷ്യത്തോടെയും സങ്കടത്തോടെയും പറഞ്ഞു കൊണ്ട് നടന്നു .
അത് ഏറ്റെന്ന് എനിക്ക് തോന്നി. മഞ്ജുസ് ഒരു നിമിഷം നിരാശയോടെ മുഖം കുനിച്ചു ആലോചിച്ചു നിക്കുന്നത് ഞാൻ ഇടം കണ്ണിട്ട് നോക്കിയപ്പോ കണ്ടാരുന്നു !
“ഇനി സോറി പറയാൻ മഞ്ജുസ് വരട്ടെ..അതല്ലേ ഹീറോയിസം “
ഞാൻ മനസിൽ പറഞ്ഞുകൊണ്ട് മുന്നോട്ട് നടന്നു .
“ഡാ നിക്ക് ..”
മഞ്ജുസ് ചുറ്റും നോക്കി പയ്യെ വിളിച്ചു .
“ഇല്ല ഞാൻ പോവാ “
ഞാൻ പതിയെ പറഞ്ഞു..
“നിക്ക് ..ഏയ് ..”
മഞ്ജു എന്റെ പുറകെ നടന്നു വന്നു എന്റെ കയ്യിൽ പിടിച്ചു .
ഞാൻ തിരിഞ്ഞു അവളെ നോക്കി .