മഞ്ജു കൈകൊണ്ട് ആംഗ്യം കാണിച്ചു അടുത്തേക്ക് ചെല്ലാൻ പറഞ്ഞു.
ഞാൻ മടിച്ചു മടിച്ചു ചുറ്റും നോക്കി . അധികം ആരും ഇല്ല. ഞാൻ മടിച്ചു മടിച്ചു മഞ്ജുസിന്റെ അടുത്തേക്ക് ചെന്നു .
ഞാൻ അടുത്തേക്ക് ചെന്ന് നിന്ന സമയം നോക്കി മഞ്ജു എന്റെ കയ്യിൽ പിടിച്ചു സ്റ്റോർ റൂമിന്റെ സൈഡിലെ മറവിലേക്ക് നീങ്ങി ..
“ഏയ് ..മഞ്ജുസേ വിട്”
ഞാൻ പതിയെ ശബ്ദം താഴ്ത്തി ആരേലും കാണുമെന്നു പേടിച്ചുകൊണ്ട് പറഞ്ഞു.
അവളെന്റെ കയ്യിലെ പിടുത്തം മാറ്റി കോളറിലേക്ക് പിടിച്ചു , പിന്നെ എന്നെ ദേഷ്യത്തോടെ നോക്കി. നെറ്റിയിലേക്ക് വീണു കിടന്ന് മുടി അവൾ ഊതി തെറിപ്പിച്ചു കൊണ്ട് എന്നെ നോക്കി..അവളുടെ ചുടു ശ്വാസം എന്റെ മുഖത്തടിച്ചു !
“എന്താടാ അവളുമായിട്ട് ഇത്ര കിണിക്കാൻ ?”
മഞ്ജു എന്റെ കോളറിൽ പിടിച്ചു ഭിത്തിയിലേക്ക് ചാരി നിർത്തിക്കൊണ്ട് തിരക്കിക്കൊണ്ട് ചുറ്റിനും കണ്ണോടിച്ചു .
“ഒന്നുമില്ല…”
ഞാൻ പതിയെ പറഞ്ഞു .
“ഒന്നുമില്ലാതെ ആണോ അവള് കിടന്നു കൊഞ്ചുന്നത് “
മഞ്ജു ഗൗരവത്തിൽ ചോദിച്ചു .
“ഹാഹ്..ആദ്യം വിടെന്നെ ..”
ഞാനവളുടെ കൈ എന്റെ കോളറിൽ നിന്നും എടുത്തു മാറ്റാൻ നോക്കി . അവൾ പതിയെ കൈ അയച്ചു ഞാൻ ഷിർട്ട് ഒകെ നേരെയാക്കി അവളെ നോക്കി ..
“ആ സാധനം ഇങ്ങോട്ട് വന്നു മുട്ടുവാ ..ഞാൻ പിന്നെ എന്തോ ചെയ്യും “
ഞാൻ നിരാശയോടെ അവളെ നോക്കി .
“അയ്യടാ..ഒരു കാമദേവൻ വന്നേക്കുന്നു ..നീ എന്തിനാ ആദ്യം പോയി മുട്ടിയത്. “
മഞ്ജു ദേഷ്യത്തോടെ ചോദിച്ചു.
“ഉണ്ടായതൊക്കെ മഞ്ജുസിനു അറിയില്ലേ പിന്നെന്താ .ആ ശ്യാം കാരണ ഇതൊക്കെ ഉണ്ടായത് .അന്നുകൊണ്ട അടിയുടെ വേദന ഇപ്പോഴും പോയിട്ടില്ല “
ഞാൻ കവിൾ തടവി പതിയെ പറഞ്ഞു .