രതിശലഭങ്ങൾ പറയാതിരുന്നത് [Sagar Kottappuram]

Posted by

“അളിയാ അവളുടെ നിൽപ് അത്ര ശരി അല്ല..നീ അന്ന് പറ്റിച്ചതിന്റെ ദേഷ്യത്തിലാണെന്ന തോന്നുന്നേ “

ശ്യാം എന്നോട് ചേർന്ന് നിന്നുകൊണ്ട് പറഞ്ഞു.

“ആണോ…കുഴപ്പം ആവോ ? ഇതിനെ ഒന്ന് ഒഴിവാക്കാൻ എന്താ വഴി “

ഞാൻ അവനോടു പതിയെ തിരക്കി..

“വഴി ഒന്നുമില്ല…തല്ക്കാലം നിനക്കു താല്പര്യം ഇല്ലെന്ന് അങ്ങ് പറഞ്ഞേക്ക്…”

ശ്യാം എന്നോടായി പറഞ്ഞു .

“മ്മ്…”

ഞാൻ മൂളി .

ഞങ്ങൾ സരിതയുടെ അടുത്തേക്ക് എത്തുമ്പോഴേക്കും മഞ്ജുസും അങ്ങോട്ടേക്കെത്തി . ഞാനും ശ്യാമും നടന്നു വരുന്നത് കണ്ട മഞ്ജു ഞങ്ങളെ നോക്കി ചിരിച്ചു . സരിത ഞങ്ങൾക്ക് വേണ്ടി കാത്തു നിൽക്കുകയാണെന്ന് മനസിലായപ്പോ അവളുടെ മുഖം ഒന്ന് മാറി..ഒരു കടും നീല ഫുൾ സ്ലീവ് ചുരിദാർ ആണ് മഞ്ജുസിന്റെ വേഷം . ചുവന്ന സ്കിൻ ഫിറ്റ് പാന്റും ! ചുരിദാറിന്റെ കഴുത്തും കയ്യിന്റെ അറ്റത്തും ചുവന്ന ഡിസൈനിൽ എംബ്രോയിഡറി വർക്കുകൾ ഉണ്ട്..

അവളെന്നെ നോക്കി കണ്ണുരുട്ടി…

ഞാൻ എനിക്കൊന്നുമറിയില്ല എന്ന ഭാവത്തിൽ കൈമലർത്തി .

സരിത മിസ് മഞ്ജുസുമായി എന്തോ കുശു കുശുക്കി , പിന്നെ ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്നു .സ്വല്പം ഗൗരവത്തിൽ ആണ് .

“ശ്യാം പൊക്കോ ..കവിൻ…ഇയാളൊന്ന് ലൈബ്രറിയിലേക്ക് വരൂ “

സരിത എന്നോടായി പറഞ്ഞുകൊണ്ട് മുൻപേ നടന്നു .

ഞാൻ ശ്യാമിനെ നോക്കിയപ്പോ അവൻ ഇളിച്ചു കാണിച്ചു !

“അളിയാ നീ പെട്ട്..എങ്ങനേലും ഊരാൻ നോക്ക് “

അവനെന്റെ കാതിൽ പറഞ്ഞുകൊണ്ട് നടന്നു നീങ്ങി.

ഞാൻ മടിച്ചു മടിച്ചു ആണെങ്കിലും ലൈബ്രറിയിലോട്ടു ചെന്നു. സരിത അക്ഷമയായി എനിക്കായി അവിടെ കാത്തിരിപ്പുണ്ട് . ഞാൻ വന്നതോടെ അവളുടെ മുഖം തെളിഞ്ഞു ..

“ഹാ..നീ വാ നമുക്കങ്ങോട്ട് മാറി നിൽക്കാം “

Leave a Reply

Your email address will not be published. Required fields are marked *