“ഹോ…സമാധാനം ആയി..”
ഞാൻ അവളിലെ കെട്ടിപ്പിടുത്തം അവസാനിപ്പിച്ച് മാറികൊണ്ട് പറഞ്ഞു.
“ആഹ്..ആഹാ..പറഞ്ഞു നിന്നത് മതി..നീ പെട്ടെന്ന് റെഡി അയവു..നമുക്ക് പോണ്ടേ “
അവൾ ഗൗരവത്തിൽ പറഞ്ഞു..
“മ്മ്…”
ഞാൻ മൂളി…
“എന്ന പെട്ടെന്ന് നോക്ക്…”
അവളെന്നെ ഉന്തി തള്ളി കുളിമുറിയിലേക്ക് പറഞ്ഞയച്ചു . പിന്നെ ബാഗെല്ലാം എടുത്ത് പാക് ചെയ്തു തുടങ്ങി ! ഞാൻ ജസ്റ്റ് ഒന്ന് പല്ലു തേപ്പും കക്കൂസിൽ പോക്കും ഒകെ സാധിച്ചു തിരിച്ചിറങ്ങിയപ്പോഴേക്കും മഞ്ജു എല്ലാം പാക്ക് ചെയ്തു കഴിഞ്ഞിരുന്നു . ഞാൻ അവൾ ബെഡിലേക്കിട്ട് വെച്ചിരുന്ന എന്റെ വസ്ത്രങ്ങൾ ഓരോന്നായി എടുത്ത് അണിഞ്ഞു .
അരയിൽ ഉടുത്തിരുന്ന ബെഡ്ഷീറ്റ് ഊരി തുണിയില്ലാതെ നിന്നപ്പോൾ മഞ്ജു എന്നെ കളിയാക്കി .അവൾ ബെഡിൽ ഇരുന്നു മൊബൈലിൽ ശ്രദ്ധിച്ചോണ്ട് ഇരിപ്പായിരുന്നു ..
“നാണമില്ലല്ലോ …”
എന്നെക്കണ്ട മഞ്ജു ചിരിയോടെ എന്റെ ദേഹത്ത് നിന്നുള്ള നോട്ടം മാറ്റി..
“ഒട്ടുമില്ല…എന്തിനാ നാണിക്കുന്നേ ..മഞ്ജുസിന്റെ മുൻപിൽ അല്ലെ “
ഞാൻ ചിരിയോടെ പറഞ്ഞു.
അവളതു കേട്ട് ചിരിച്ചു . ഞാൻ അപ്പോഴേക്കും ഡ്രസ്സ് ഒക്കെ ഇട്ടു റെഡി ആയി .
“എന്ന പോവാം “
ഞാൻ മുടി ഒകെ ചീകി അവളെ നോക്കി.
“മ്മ്..ഇതൊക്കെ എടുത്തു നടന്നോ “
മഞ്ജു ബാഗും കവറുകളും എടുത്തു എന്റെ നേരെ നീട്ടികൊണ്ട് പറഞ്ഞോ.
“ഞാനോ ?”
ഞാനവളെ നോക്കി ചിണുങ്ങി.
“പിന്നെ നിനക്കെന്താ പണി ..മര്യാദക്ക് എടുക്കെടാ ..”