ഒരു പഴയ വയലറ്റ് പ്രിന്റ് സാരിയും വയലറ്റ് ബ്ലൌസും ധരിച്ചിരുന്ന അവരുടെ ദേഹത്ത് പൊന്നിന്റെ തരിപോലും ഉണ്ടായിരുന്നില്ല. ആകെ ആ വെളുത്തു തുടുത്ത ദേഹത്തുണ്ടായിരുന്ന ആഭരണം കറുത്ത ചരടില്‍ കൊളുത്തിയ ഒരു താലി മാത്രമായിരുന്നു. ഒരു പിഞ്ചുകുഞ്ഞിന്റെ മൃദുത്വം അവരുടെ ചര്‍മ്മത്തിനുണ്ടായിരുന്നു. ഇളം ചുവപ്പുനിറമുള്ള ചെറിയ ചുണ്ടുകള്‍ ശരിക്കും മുല ചപ്പുന്ന ഒരു കുഞ്ഞിന്റെ ചുണ്ടുകള്‍ക്ക് സമം. അവരെ സമീപിക്കുന്തോറും എനിക്ക് എന്നെത്തന്ന നഷ്ടമാകുന്നത് ഞാന്‍ അറിഞ്ഞു.
“കുട്ടിയുടെ പേരെന്താ?” എന്നെ സാകൂതം നോക്കിക്കൊണ്ട് അവര്‍ ചോദിച്ചു. എനിക്കെന്തോ അവരുടെ കണ്ണുകളെ നേരിടാന്‍ ശക്തി പോരായിരുന്നു.
“അപ്പു” അവരുടെ കണ്ണുകളിലേക്ക് നോക്കാതെയയിരുന്നു എന്റെ മറുപടി.
“അദ്ദേഹം മോശമായി വല്ലതും പറഞ്ഞോ?”
ഞാന്‍ തലയുയര്‍ത്തി അവരെ നോക്കി. ഈശ്വരാ എന്ത് ചന്തമാണ് ഈ സ്ത്രീയ്ക്ക്! ഒരുവിധ മേക്കപ്പും ഇല്ലാതെ നില്‍ക്കുന്ന ഇവരുടെ വാലില്‍ കെട്ടാന്‍ കൊള്ളാവുന്ന ഒരെണ്ണം ആ കോളജില്‍ ഇല്ല. വെറുതെയല്ല അങ്കിള്‍ എന്നെ അധിക്ഷേപിച്ചത്!
“ഇല്ല ചേച്ചി” ആന്റി എന്ന വാക്ക് ഉപേക്ഷിച്ച് അവരുടെ പ്രായത്തിനുതക്ക വിശേഷണം ഞാന്‍ നല്‍കി.
“കള്ളം പറയണ്ട. എന്നെപ്പറ്റി കുട്ടി പറഞ്ഞതൊക്കെ ഞാന്‍ കേട്ടു” അവരുടെ മുഖത്ത് ഒരു പുഞ്ചിരി മിന്നിമാഞ്ഞു; അവയിലെ നുണക്കുഴികളെ വിരിയിച്ചുകൊണ്ട്. ഞാന്‍ ചമ്മലോടെ മുഖം താഴ്ത്തി.
“എനിക്കതിഷ്ടപ്പെട്ടു കുട്ടീ. അദ്ദേഹത്തിന്റെ ചിലസമയങ്ങളിലെ ഔചിത്യമില്ലാത്ത സംസാരം അലോസരമുണ്ടാക്കുന്നതാണ്. പോട്ടെ, കുട്ടി എന്തിനാണ് വന്നത്?”
എനിക്കെന്തോ അവരുടെ വാത്സല്യത്തോടെയുള്ള സംസാരം ധൈര്യം നല്‍കി. അച്ഛന്‍ കരുതുന്നതുപോലെയുള്ള ഒരു സ്ത്രീയല്ല ഇവര്‍. നല്ല മാന്യമായ പെരുമാറ്റം. ഇത്ര മാന്യമായി പെരുമാറുന്ന ഒരു സ്ത്രീയെ ഞാനാദ്യമായി കാണുകയാണ്. പക്ഷെ ഇവരെങ്ങനെ ഒരു രണ്ടാംകെട്ടുകാരന്റെ ഒപ്പം പെട്ടു? എങ്ങനെയോ അങ്കിളിന്റെ വലയില്‍ വീണുപോയതാകാം പാവം.
“ചേച്ചി ട്യൂഷന്‍ എടുക്കുന്നുണ്ടോ?” ഞാന്‍ ചോദിച്ചു.
“ഉണ്ട്”
“എനിക്ക് ഇംഗ്ലീഷിനു ട്യൂഷന്‍ കിട്ടുമോന്നറിയാന്‍ വന്നതാ. കോളജ് തുറക്കുന്നവരെ മതി”
അവര്‍ ചിരിച്ചു. എന്നിട്ടിങ്ങനെ പറഞ്ഞു:
“അയ്യോ വല്യ കുട്ടികള്‍ക്കൊന്നും ഇവിടെ ട്യൂഷനില്ല. അതിനുതക്ക അറിവും എനിക്കില്ല” ആ ചിരിയുടെ അഴകില്‍ മതിമറന്നു നോക്കിനിന്നുപോയി ഞാന്‍.
“ഏയ്..എന്താ കേട്ടില്ലേ പറഞ്ഞത്?” അവരുടെ സ്വരം എന്നെ ഉണര്‍ത്തി.